For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടിയെ വിട്ട് തരാന്‍ പറഞ്ഞ് സുൽഫത്തിനെ ആരാധികമാർ വിളിക്കും; ഭര്‍ത്താവിനെ കുറിച്ച് സുലു പറഞ്ഞതിങ്ങനെ

  |

  മമ്മൂട്ടിയുടെ അഭിനയ ജീവിതം അരനൂറ്റാണ്ട് പൂര്‍ത്തിയായ സന്തോഷത്തിലാണ് മലയാളക്കര. സിനിമ സംവിധായകര്‍ മുതല്‍ താരങ്ങള്‍ വരെ മമ്മൂക്കയെ കുറിച്ച് പറഞ്ഞ് കഴിഞ്ഞു. എന്നാല്‍ ഇച്ചാക്കയെ കുറിച്ച് ഭാര്യ സുല്‍ഫത്ത് പറഞ്ഞിട്ടുള്ള കാര്യങ്ങളാണ് ഏറ്റവും ശ്രദ്ധേയം. മമ്മൂട്ടിയ്‌ക്കൊപ്പം അപൂര്‍വ്വമായിട്ടാണ് പൊതുവേദികളില്‍ സുല്‍ഫത്ത് പ്രത്യക്ഷപ്പെടാറുള്ളത്.

  വെള്ള വസ്ത്രത്തിൽ മനോഹരിയായി പാർവതി നായർ, ആരെയും മയക്കുന്ന നടിയുടെ പുത്തൻ ഫോട്ടോസ് കാണാം

  അഭിമുഖങ്ങളില്‍ പോലും സുലു പങ്കെടുക്കാറില്ല. എന്നാല്‍ വിവാഹം കഴിഞ്ഞ് ആദ്യമായി മമ്മൂട്ടിയ്‌ക്കൊപ്പം സുല്‍ഫത്ത് വനിതയ്ക്ക് നല്‍കിയ അഭിമുഖം വൈറലാവുകയാണ്. അഭിനേതാവായ ഭര്‍ത്താവിനെ കുറിച്ചും അദ്ദേഹത്തിന്റെ പേരില്‍ വീട്ടിലേക്ക് വരുന്ന ഭീഷണി ഫോണ്‍ കോളുകളെ കുറിച്ചുമൊക്കെ അന്ന് സുല്‍ഫത്ത് വെളിപ്പെടുത്തിയിരുന്നു. വിശദമായി വായിക്കാം..

  ഭര്‍ത്താവിനൊത്ത് സ്വസ്ഥമായിരിക്കാന്‍ കഴിയുന്ന നിമിഷങ്ങള്‍ തീരെ വിരളമാവുന്നതില്‍ സുലുവിന് പരാതി ഒന്നുമില്ലേ? എന്ന ചോദ്യം രണ്ട് പേരോടുമായിരുന്നു. എന്നാല്‍ അതിനുള്ള മറുപടിയായി സുലു ചിരിക്കുക മാത്രമാണ് ചെയ്തത്. എന്നാല്‍ രാവിലെ ഓഫീസില്‍ പോയി വൈകിട്ട് കൃത്യ സമയത്ത് തിരിച്ച് വരുന്നത് പോലെയുള്ള ജീവിതം ആയിരുന്നെങ്കില്‍ എന്നൊരു ആഗ്രഹം സുലുവിന് ഉള്ളതായി മമ്മൂട്ടി പറയുന്നു. ഭര്‍ത്താവിനെ കാണാന്‍ കിട്ടാത്തതില്‍ ഏതൊരു ഭാര്യയ്ക്കും വിഷമം കാണില്ലേ? എത്ര തിരക്കായാലും ആഴ്ചയില്‍ ഒരിക്കല്‍ ഞാന്‍ ഇവിടെ എത്തും. പിന്നെ എവിടെ ആയിരുന്നാലും ഗുഡ്‌നൈറ്റ് കോളും വേക്ക് അപ് കോളും ഉണ്ട്.

  സുലുവിനെ ആദ്യം കണ്ടത് പെണ്ണ് കാണാന്‍ പോയപ്പോള്‍; വിവാഹം കഴിഞ്ഞ് 7-ാമത്തെ ദിവസം മമ്മൂട്ടി അഭിനയിക്കാന്‍ പോയ കഥ

  ഇടതടവില്ലാതെ ഫോണ്‍ ബെല്ലടിച്ച് കൊണ്ടിരിക്കുകയാണ്. മദ്രാസില്‍ നിന്ന്, തിരുവനന്തപുരത്ത് നിന്ന്, കണ്ണൂരില്‍ നിന്ന്. അങ്ങനെ നീളുന്നു. അതിനിടെ കൊച്ചിയില്‍ നിന്ന് തന്നെ ഒരു ആരാധിക വിളിച്ചു. ലളിതമായൊരു ആഗ്രഹം. മമ്മൂട്ടിയോടൊപ്പം കുറച്ച് സമയം ചെലവഴിക്കണം എന്നതായിരുന്നു ആവശ്യം. 'പല പ്രാവിശ്യം ഞാന്‍ പറഞ്ഞിട്ടുണ്ട്, എന്നെ വിളിക്കരുതെന്ന്. മമ്മൂട്ടി പരുക്കന്‍ സ്വരത്തിലാണ് മറുപടി പറഞ്ഞത്. സുലു ഇത് കേട്ട് ഊറി ചിരിക്കുക മാത്രമാണ് ചെയ്തത്. ഇതിങ്ങനെ പതിവാണോ എന്ന ചോദ്യത്തിന് ഇത് സാരമില്ല.

  മമ്മൂക്കയെ ഒന്നു കാണുക എന്നത് മാത്രമായിരുന്നു അക്കാലത്തെ ഏറ്റവും വലിയ സ്വപ്‌നം; അനുഭവം പങ്കുവെച്ച് പ്രജേഷ് സെൻ

  ഇടയ്ക്ക് ചിലര്‍ സുലുവിനെ വിളിച്ച് ഭീഷണിപ്പെടുത്തും. എന്താടീ അയാളെ അവിടെ പിടിച്ച് വച്ചിരിക്കുന്നത്. ഒന്നിങ്ങ് വിട്ട് തന്നാല്‍ എന്താ? എന്നൊക്കെ ചോദിക്കും. അതൊക്കെ സിനിമയുടെ ഭാഗമല്ല, ഞങ്ങളത് നിസാരമായി കളയുന്നു. നടിമാരെ കെട്ടിപ്പിടിച്ച് അഭിനയിക്കുന്നതും സുലു ഇതുപോലെ നിസാരമായി തന്നെയാണോ കാണുന്നതെന്ന ചോദ്യത്തിന് 'ഒട്ടേറെ പേരുടെ മുന്നില്‍ നിന്നല്ലേ അഭിനയിക്കുന്നത്' എന്നായിരുന്നു മറുപടി. അഭിനയം വെറും അഭിനയം മാത്രമാണല്ലോ. മമ്മൂട്ടിയുടെ അഭിനയത്തെ പറ്റിയുള്ള സുലുവിന്റെ അഭിപ്രായത്തെ കുറിച്ചും ചോദിച്ചിരുന്നു.

  വിവാഹശേഷമാണ് അഭിനയത്തിലേക്ക് എത്തുന്നത്; ഭര്‍ത്താവാണ് ഏറ്റവും വലിയ പിന്തുണ എന്ന് സായ് കുമാറിന്റെ മകള്‍ വൈഷ്ണവി

  മോഹന്‍ലാലിന് മമ്മൂക്കയുടെ മറുപടി | FIlmiBeat Malayalam

  നന്നായിട്ടുണ്ടെങ്കില്‍ നന്നായി എന്ന് പറയും. ബോര്‍ ആയെങ്കില്‍ എന്തിനീ പണി എന്ന് ചോദിക്കാനും മടിയില്ലെന്ന് പറയുന്നു. ഞങ്ങള്‍ ഒരുമിച്ചിരുന്നാണ് സിനിമ കാണുന്നത്. സുലു ഒറ്റയ്ക്ക് പോകുന്ന പതിവില്ലെന്ന് മമ്മൂട്ടിയും പറയുന്നു. ില്ലന്‍ വേഷങ്ങളില്‍ കാണുമ്പോള്‍ വിരോധമൊന്നും തോന്നാറില്ല. യാത്ര എന്ന സിനിമയ്ക്ക് വേണ്ടി തലമൊട്ടയടിച്ചപ്പോള്‍ വിഷമം തോന്നിയോന്ന് സുലുവിനോട് ചോദിച്ചാല്‍ ഇല്ല, ഇച്ചാക്ക തന്നോട് നേരത്തെ പറഞ്ഞിരുന്നതായി താരപത്‌നി സൂചിപ്പിച്ചു. പെണ്ണ് കെട്ടുമ്പോള്‍ തനിക്ക് താടിയുണ്ടായിരുന്നു. പണ്ട് ഞാന്‍ സ്ഥിരം താടിക്കാരന്‍ ആയിരുന്നതിനെ കുറിച്ച് മമ്മൂട്ടിയും സൂചിപ്പിച്ചു.

  ഭാര്യയും കുഞ്ഞും ഉണ്ടെന്ന് അറിഞ്ഞാണ് ബഷീറിനെ പ്രണയിച്ചത്; ഞങ്ങൾ തമ്മിൽ വഴക്കില്ലെന്ന് മഷൂറയും സുഹാനയും

  English summary
  Mammootty's First Interview With Wife Sulfath Goes Viral On His Special Day
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X