twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആ സൗന്ദര്യ രഹസ്യം മരുന്നല്ല; ​ദൈവം തമ്പുരാൻ വിചാരിച്ചാലും അദ്ദേഹത്തിന്റെ ആ തീരുമാനം മാറില്ല; ഷെഫ് പിളള

    |

    മലയാളത്തിലെ രണ്ട് സൂപ്പർ സ്റ്റാറുകളാണ് മോഹൻലാലും മമ്മൂട്ടിയും. അഭിനയത്തോടൊപ്പെ തന്നെ ഇവരുടെ മറ്റ് വിനോദങ്ങളും ഇഷ്ടങ്ങളും ആരാധകർ ചർച്ച ആക്കാറുണ്ട്. ഭക്ഷണ പ്രിയരാണ് മോഹൻലാലും മമ്മൂട്ടിയും. പ്രത്യേകിച്ചും മമ്മൂട്ടിയുടെ ഭക്ഷണ ശീലങ്ങൾ എപ്പോഴും വാർത്താ പ്രാധാന്യം നേടാറുണ്ട്.

    71 കാരനായ നടൻ ഫിറ്റന്സിനും സൗന്ദര്യത്തിനും വളരെയധികം ശ്രദ്ധ നൽകുന്ന ആളാണ്. ഇപ്പോഴിതാ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ഭക്ഷണശീലത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് പ്രമുഖ പാചക വിദ​ഗ്ധനായ ഷെഫ് സുരേഷ് പിള്ള. സഫാരി ടിവിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

    Also Read: 'നിവിന്റെ സ്ഥാനത്ത് ഞാനാവണമെന്ന് ആഗ്രഹിച്ചിട്ടുണ്ട്, എത്തും ഞാൻ! അന്ന് പൊട്ടന് ലോട്ടറി അടിച്ചോയെന്ന് തോന്നി'Also Read: 'നിവിന്റെ സ്ഥാനത്ത് ഞാനാവണമെന്ന് ആഗ്രഹിച്ചിട്ടുണ്ട്, എത്തും ഞാൻ! അന്ന് പൊട്ടന് ലോട്ടറി അടിച്ചോയെന്ന് തോന്നി'

    അദ്ദേഹം ബദാമും പഴങ്ങളും കഴിക്കുന്നു ചോറ് കഴിക്കില്ല എന്നൊക്കെ

    'മമ്മൂക്കയ്ക്ക് ആദ്യം ഭക്ഷണം ഉണ്ടാക്കിക്കൊടുക്കുമ്പോൾ എനിക്ക് തന്നെ ഒരു ചിന്ത. ഇദ്ദേഹം എങ്ങനെയായിരിക്കും ഭക്ഷണം കഴിക്കുകയെന്ന്. കാരണം നമ്മൾ കേട്ട ഒരു കാര്യമുണ്ട് അദ്ദേഹം ബദാമും പഴങ്ങളും കഴിക്കുന്നു ചോറ് കഴിക്കില്ല എന്നൊക്കെ'

    'എനിക്ക് കുറച്ച് ചോറ് വേണം ചെമ്മീൻ വേണം എന്ന് അദ്ദേഹം പറഞ്ഞു. എല്ലാം കൊണ്ടു കൊടുത്തു. അദ്ദേഹം ഇതെല്ലാം കഴിച്ചു. ചോറ് കഴിച്ചു. ചെമ്മീൻ കഴിച്ചു, ഞണ്ട് കഴിച്ചു, മീൻ കഴിച്ചു. പക്ഷെ ഇതിനെല്ലാം ഒരു അളവ് ഉണ്ടായിരുന്നു. ചെമ്മീൻ കറി അദ്ദേഹത്തിന് ഭയങ്കരമായി ഇഷ്ടപ്പെട്ടു'

    സൗന്ദര്യം നിലനിർത്തുന്നത് മരുന്ന് കഴിച്ചിട്ടൊന്നുമല്ല

    Also Read: 'ഇടി കൊള്ളുന്നത് നിനക്കാണെങ്കിലും വേദനിക്കുന്നത് എനിക്കാണ്'; ദുൽഖർ‌ പറഞ്ഞതിനെ കുറിച്ച് ഉണ്ണി മുകുന്ദൻ!Also Read: 'ഇടി കൊള്ളുന്നത് നിനക്കാണെങ്കിലും വേദനിക്കുന്നത് എനിക്കാണ്'; ദുൽഖർ‌ പറഞ്ഞതിനെ കുറിച്ച് ഉണ്ണി മുകുന്ദൻ!

    'എത്ര വേണമെങ്കിലും കഴിക്കാം. പക്ഷെ ഒരു പോയിന്റിൽ അദ്ദേഹം നിർത്തുകയാണ് ചെയ്തത്. സാറേ വേണോ എന്ന് ചോദിച്ചു. എനിക്ക് വേണമെന്നുണ്ട്. പക്ഷെ ഇനി കഴിക്കേണ്ടെന്ന് പറഞ്ഞു. അതിനി ദൈവം തമ്പുരാൻ കൊണ്ട് കൊടുത്താലും അദ്ദേഹം കഴിക്കില്ല'

    'ഭക്ഷണത്തിന്റെ കാര്യത്തിലെ അച്ചടക്കം അദ്ദേഹത്തിന് അറിയാം. സൗന്ദര്യം നിലനിർത്തുന്നത് മരുന്ന് കഴിച്ചിട്ടൊന്നുമല്ല. അദ്ദേഹത്തിന്റെ ഭക്ഷണ കാര്യത്തിലെ അച്ചടക്കം ആണ്. വിശക്കുമ്പോൾ മാത്രം കഴിക്കുന്ന ശീലമുള്ള മനുഷ്യനാണ്'

    അദ്ദേ​ഹം ഇഷ്ടമല്ലെന്ന് പറയില്ല. മമ്മൂക്കയാണെങ്കിൽ കൃത്യമായി പറയും

    'എന്തും കഴിക്കാനുള്ള സാഹചര്യം ഉള്ളപ്പോൾ നിങ്ങൾക്ക് ആവശ്യമുള്ളത് കഴിക്കുന്നതാണ് അച്ചടക്കം. പണ്ടത്തെ സമയത്ത് വിശന്നിരിക്കുമ്പോൾ നമുക്ക് ആവശ്യമുള്ളത് കഴിക്കാം'

    'അന്നത് ഇല്ലായ്മ കൊണ്ടാണ്. ഇന്ന് ഉള്ളപ്പോൾ എത്ര മാത്രം കഴിക്കണമെന്ന് ഓരോരുത്തരും തീരുമാനിക്കണം.
    അതേപോലെ തന്നെയാണ് ലാലേട്ടൻ. ഇഷ്ടമല്ലെങ്കിൽ പോലും അദ്ദേ​ഹം ഇഷ്ടമല്ലെന്ന് പറയില്ല. മമ്മൂക്കയാണെങ്കിൽ കൃത്യമായി പറയും'

    കഴിക്കുകയും കൂടെയുള്ളവരെ കഴിപ്പിക്കുകയും ചെയ്യുന്ന ആളാണ്

    'ലാലേട്ടൻ ഒരു കറിവേപ്പില പോലും മാറ്റി വെച്ച് നല്ല രീതിയിൽ കഴിക്കുകയും കൂടെയുള്ളവരെ കഴിപ്പിക്കുകയും ചെയ്യുന്ന ആളാണ്. ഇവർക്ക് ഭക്ഷണം ഉണ്ടാക്കിക്കൊടുക്കുന്നത് ഭയങ്കര രസകരമായ കാര്യമാണ്'

    'മമ്മൂക്കയും മോഹൻലാലും എവിടെ പോയാലും ഏറ്റവും ബെസ്റ്റ് ഭക്ഷണം കഴിക്കുന്നവരാണ്. ഭക്ഷണത്തിലെ ചെറിയ പാകപ്പിഴ പോലും അവർക്ക് മനസ്സിലാവും, ഷെഫ് സുരേഷ് പിള്ള പറഞ്ഞു. മമ്മൂട്ടിയുടെ ഭക്ഷണ രീതികളെ പറ്റി നേരത്തെ ഇദ്ദേഹത്തിന്റെ ജിം ട്രെയ്നറും സംസാരിച്ചിരുന്നു'

    പഴശ്ശിരാജ സിനിമ ചെയ്യുന്ന കാലഘട്ടത്തിൽ നടൻ പ്രോട്ടീൻ പൗഡർ ഉപയോ​ഗിച്ചിരുന്നെന്നും വിപിൻ സേവ്യർ

    ഒരു കാലഘട്ടത്തിൽ ഓട്സ് തന്നെയായിരുന്നു അധികവും മമ്മൂട്ടി കഴിച്ചിരുന്നത്. പിന്നീട് ധാന്യങ്ങൾ ഉൾപ്പെടുത്തി. കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നു. പച്ചക്കറികൾ, മുട്ട, മീൻ തുടങ്ങിയവയും ഭക്ഷണത്തിസ്‍ ഉൾപ്പെടുത്തു. നടൻ ചിക്കൻ കഴിക്കുന്നത് കുറവാണെന്നുമായിരുന്നു ട്രെയ്നർ വിപിൻ സേവ്യർ പറഞ്ഞത്. പഴശ്ശിരാജ സിനിമ ചെയ്യുന്ന കാലഘട്ടത്തിൽ നടൻ പ്രോട്ടീൻ പൗഡർ ഉപയോ​ഗിച്ചിരുന്നെന്നും പിന്നീട് ഇത് നിർത്തിയെന്നും വിപിൻ സേവ്യർ പറഞ്ഞു.

    Read more about: mammootty mohanlal
    English summary
    Mammootty's Fitness Secret And Mohanlal's Food Habit; Chef Suresh Pillai's Words Goes Viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X