twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മുടക്കം വരുത്താത്ത മമ്മൂട്ടിയുടെ ശീലങ്ങളെ കുറിച്ച് ഫിറ്റ്‌നെസ് ട്രെയിനര്‍; ആദ്യം കാണാൻ വന്നത് ദുൽഖർ

    |

    ഗ്ലാമറിന്റെ കാര്യത്തില്‍ യുവതാരങ്ങള്‍ക്ക് പോലും മമ്മൂട്ടി ഒരു വെല്ലുവിളി ആണെന്ന് പലപ്പോഴും കളിയാക്കി പറയാറുള്ളതാണ്. 69 വയസിലും ഗ്ലാമറിന്റെ കാര്യത്തില്‍ മമ്മൂട്ടി മുന്നിട്ട് നില്‍ക്കുകയാണ്. ഇതെല്ലാം വെറുതേ പറയുന്നതല്ല, കഠിനമായ പരിശ്രമമാണ് ഈ സൗന്ദര്യത്തിനും ഫിറ്റ്‌നെസിനും പിന്നിലെന്ന് മമ്മൂട്ടിയുടെ ട്രെയിനര്‍ വിബിന്‍ സോവ്യര്‍ മുന്‍പ് പറഞ്ഞിട്ടുണ്ട്.

    ഷംന കാസിമിൻ്റെ വിവാഹം ഉടനെ ഉണ്ടാവുമോ? സാരി ഉടുത്തുള്ള പുത്തൻ ഫോട്ടോസ് കാണാം

    ഞായറാഴ്ചയോ മറ്റ് വിശേഷ ദിവസങ്ങള്‍ ആണെങ്കില്‍ പോലും വര്‍ക്കൗട്ടിന്റെ കാര്യത്തിലും ഡയറ്റ് നോക്കുന്നതിലും മമ്മൂട്ടി ഒരു വിട്ടുവീഴ്ചയും വരുത്താറില്ലെന്നാണ് വിബിന്‍ പറയുന്നത്. ഒപ്പം പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആദ്യമായി മമ്മൂട്ടിയുടെ പരിശീലകനായതിനെ കുറിച്ച് കൂടി വിബിന്‍ വെളിപ്പെടുത്തുകയാണിപ്പോള്‍.

     മമ്മൂട്ടിയെ കുറിച്ച് ട്രെയിനര്‍

    2007 ലാണ് രണ്ട് ചെറുപ്പക്കാര്‍ വന്ന് ഞാന്‍ വര്‍ക്ക് ചെയ്യുന്ന ഫിറ്റ്‌നസ് സെന്ററിനെ കുറിച്ച് അന്വേഷിക്കുന്നത്. അതിലൊരാളുടെ അച്ഛന് വേണ്ടിയാണെന്ന് പറയുകയും ചെയ്തു. അവര്‍ എഴുതി തന്ന ഫോം കംപ്യൂട്ടറില്‍ എന്റര്‍ ചെയ്യാന്‍ നോക്കുമ്പോഴാണ് പ്രഫഷന്റെ കോളത്തില്‍ ആക്ടര്‍ എന്ന് കണ്ടത്. പേര് മുഹമ്മദ് കുട്ടി. ദുല്‍ഖറും സുഹൃത്തുമാണ് അന്ന് വന്നത് എന്ന് അപ്പോഴാണ് ഞാന്‍ അറിയുന്നത്.

     മമ്മൂട്ടിയെ കുറിച്ച് ട്രെയിനര്‍

    പിന്നീട് മമ്മൂക്ക ഫിറ്റ്‌നസ് ക്ലബ്ബില്‍ വന്നു. വാതില്‍ തുറന്ന് തല ഉയര്‍ത്തിപിടിച്ചുള്ള ആ വരവ് തന്നെ ശരിക്കും ഒരു പഞ്ച് ആണ്. അന്നും ഇന്നും അതിന് മാറ്റമൊന്നുമില്ല. എന്റെ യോഗ്യതകള്‍ ചോദിച്ച മമ്മൂക്കയോട് മുംബൈയില്‍ ഊര്‍മിള മദോഡ്കറെ ട്രെയിന്‍ ചെയ്തിട്ടുണ്ടെന്ന് പറഞ്ഞു. എന്നാല്‍ എനിക്ക് ഊര്‍മിളയാകേണ്ട ഇനിയും അഭിനയിക്കാനുള്ള എനര്‍ജിയും ഫിറ്റ്‌നസും വേണം. അത്രമാത്രം മതി എന്ന് അദ്ദേഹം പറഞ്ഞു. അന്ന് തന്നെ അദ്ദേഹത്തിന്റെ പേഴ്‌സണല്‍ ട്രെയിനറായി ജോയിന്‍ ചെയ്തു. ഇന്നും അതേ പദവിയില്‍ നില്‍ക്കുന്നു എന്നത് പകല്‍ പോലെ സത്യം.

     മമ്മൂട്ടിയെ കുറിച്ച് ട്രെയിനര്‍

    ആദ്യ കാലത്ത് പല ട്രെയിനിങ് ഉപകരണങ്ങളും പറഞ്ഞ് ഉണ്ടാക്കിപ്പിക്കുകയായിരുന്നു. എവിടെ പോകുമ്പോഴും ട്രാവര്‍ ബാഗില്‍ ചെറിയ ഡംബല്‍സ് കാണും. ഇപ്പോള്‍ കാരവാനില്‍ ജിം ഉണ്ട് എന്നത് പോലും വലിയ വാര്‍ത്തയല്ല. പക്ഷേ റെഡിമെയ്ഡ് ഡംബല്‍സ് കിട്ടാത്ത കാലത്താണ് മമ്മൂക്ക ഇതൊക്കെ ചെയ്തത്. മമ്മൂക്ക ഒരു കഥാപാത്രത്തെ ഏറ്റെടുത്ത് കഴിഞ്ഞാല്‍ അതെങ്ങനെ കൂടുതല്‍ പെര്‍ഫെക്ട് ആക്കാം എന്ന ചിന്തയിലാണ്. അതിന് അനുസരിച്ച് ശരീരം എങ്ങനെ മാറ്റി എടുക്കാമെന്ന് നമുക്ക് നല്ല പോലെ ധാരണ വേണം. ഞായാറാഴ്ച പലരും വര്‍ക്കൗട്ടിന് അവധി കൊടുക്കുന്നവരാണ്. ഞായറാഴ്ചയായാലും വിശേഷ ദിവസമായാലും മമ്മൂക്ക വര്‍ക്കൗട്ട് മുടക്കില്ല.

    Recommended Video

    Theatre Owner thanked Mammootty and Priest movie for saving their lives
     മമ്മൂട്ടിയെ കുറിച്ച് ട്രെയിനര്‍

    നോമ്പ് സമയമാണെങ്കില്‍ പോലും വര്‍ക്കൗട്ടിന്റെ കാര്യത്തില്‍ മാറ്റമില്ല നോമ്പ് തുറന്ന് എ്‌തെങ്കിലും ചെറുതായി കഴിച്ച ശേഷം വര്‍ക്കൗട്ട് കഴിഞ്ഞേ പ്രധാന ഭക്ഷണം കഴിക്കൂ. രുചികരമായ ഭക്ഷണങ്ങള്‍ മമ്മൂക്കയ്ക്ക് ഇഷ്ടമാണ്. പക്ഷേ ഡയറ്റ് കൃത്യമായി പാലിക്കാന്‍ മമ്മൂക്കയെ കഴിഞ്ഞ ആളുള്ളു. ഇഷ്ട ഭക്ഷണം ആരെങ്കിലും കൊടുത്താല്‍ അതില്‍ നിന്ന് അല്‍പം മാത്രം കഴിക്കും. തന്റെ കാരവാനില്‍ ഇഷ്ടപ്പെട്ടവരെ വിളിച്ചിരുത്തി രുചികരമായ ഭക്ഷണം നല്‍കി സല്‍കരിക്കുന്ന പതിവുണ്ട്. പക്ഷേ മമ്മൂക്ക കഴിക്കില്ല. നോക്കിയിരുന്ന് ആസ്വദിക്കും.

    English summary
    Mammootty's Fitness Trainer Vibin Xavier Opens Up About Megastar's Food Cravings
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X