അവര്‍ സുന്ദരന്‍മാര്‍! അവരെ മറികടന്നാണ് അവള്‍ എന്നിലേക്ക് വന്നത്! പൊട്ടിച്ചിരിപ്പിച്ച് മമ്മൂട്ടി
പങ്കെടുക്കുന്ന ചടങ്ങുകളിലെല്ലാം ശ്രദ്ധേയനായി നില്‍ക്കാറുണ്ട് മമ്മൂട്ടി. ലുക്കില്‍ മാത്രമല്ല സംസാരത്തിലും വ്യത്യസ്തനാണ് അദ്ദേഹം. വളര സീരിയസായി തമാശ പറഞ്ഞ് സദസിനെ കൈയ്യിലെടുക്കാന്‍ കഴിവുണ്ട് അദ്ദേഹത്തിന്. അങ്ങനെയൊരു സംഭവമായിരുന്നു ഫിലിം ഫെയര്‍ വേദിയിലും സംഭവിച്ചത്. മലയാളത്തില്‍ നിന്നും മികച്ച നടന്‍ പുരസ്‌കാരം ലഭിച്ചത് മമ്മൂട്ടിക്കായിരുന്നു. ബേസില്‍ ജോസഫിനെയും, ആസിഫ് അലിയേയും മറികടന്നായിരുന്നു അദ്ദേഹത്തിലേക്ക് പുരസ്‌കാരം എത്തിയത്.
തനിക്കൊപ്പം മത്സരിച്ചവരെ വേദിയിലേക്ക് വിളിച്ചിരുന്നു അദ്ദേഹം. ഈ വീഡിയോയാണ് ഇപ്പോള്‍ ചര്‍ച്ചയായി മാറിയിട്ടുള്ളത്. തമാശയുണര്‍ത്തുന്ന രീതിയിലായിരുന്നു അദ്ദേഹം സംസാരിച്ചത്. എനിക്കൊപ്പമായി മത്സരിച്ച ബേസിലും, ആസിഫും എന്നെക്കാള്‍ താഴെയുള്ളവരല്ല ഒര്‍ത്ഥത്തിലും. എന്നാല്‍ ഇടയ്‌ക്കെന്തോ സംഭവിച്ചു. അങ്ങനെയാണ് അവള്‍ എന്നിലേക്ക് എത്തുന്നത്.

ശില്‍പം ഉയര്‍ത്തിപ്പിടിച്ചായിരുന്നു അദ്ദേഹം സംസാരിച്ചത്. ആ രണ്ട് യുവാക്കശളും വളരെ സുന്ദരന്‍മാരാണ്, എന്നിട്ടും അവള്‍ എന്നിലേക്ക് വന്നു. വാടാ എന്ന വിളി കേട്ടതും ആസിഫും, ബേസിലും വേദിയിലേക്ക് ഓടി വരികയായിരുന്നു. പുരസ്‌കാരം പിടിച്ച് ഇരുവരും ഫോട്ടോയ്ക്ക് പോസ് ചെയ്തിരുന്നു. ഇനിയുള്ള കാലം ഇവര്‍ക്ക് ഇതിലും വലിയ പുരസ്‌കാരങ്ങളൊക്കെ ലഭിക്കട്ടെ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇതാണ് മമ്മൂട്ടി, കഴിവുള്ളവരെയെല്ലാം അംഗീകരിക്കുന്ന മഹാനടന്‍. ഇതുകൊണ്ടൊക്കെയാണ് അദ്ദേഹത്തെ മഹാനടന്‍ എന്ന് വിളിക്കുന്നത്. മമ്മൂട്ടിയുടെ ആരാധകനായതില്‍ അഭിമാനം എന്നൊക്കെയായിരുന്നു ആരാധകര്‍ പറഞ്ഞത്. ഭ്രമയുഗം എന്ന ചിത്രത്തിലൂടെയായിരുന്നു മമ്മൂട്ടിക്ക് പുരസ്‌കാരം ലഭിച്ചത്. ചിത്രത്തില്‍ തനിക്കൊപ്പം അഭിനയിച്ചവരെല്ലാം മികച്ച പ്രകടനം തന്നെയാണ് കാഴ്ച വെച്ചത്. അതിലൊരു സംശയവുമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇക്കയ്ക്ക് കിട്ടി എന്ന് പറഞ്ഞാല്‍ നമ്മള്‍ എല്ലാവര്‍ക്കും കിട്ടി എന്നല്ലേ എന്നായിരുന്നു രമേഷ് പിഷാരടി കുറിച്ചത്. മമ്മൂട്ടിക്കൊപ്പമുള്ള ഫോട്ടോയും പങ്കുവെച്ചിരുന്നു അദ്ദേഹം. സത്യമല്ലേ അത്, മലയാളികളുടെ അഹങ്കാരമാണ് മമ്മൂട്ടി. നേരത്തെ കുറേയേറെ അവാര്‍ഡുകള്‍ മിസ്സായിട്ടുണ്ട് മമ്മൂക്കയ്ക്ക്. അന്നൊന്നും ഒരു ജൂറിയും കണ്ണ് തുറന്നിട്ടില്ലല്ലോ. തനിയാവര്‍ത്തനം, അനശ്വരം, കൗരവര്‍, വാത്സല്യം, സുകൃതം തുടങ്ങിയ ചിത്രങ്ങളിലൊക്കെ മികച്ച പ്രകടനമായിരുന്നു എന്നായിരുന്നു ഒരാള്‍ പറഞ്ഞത്. ഇപ്പോഴാണെങ്കിലും കിട്ടുന്നുണ്ടല്ലോ, അതില്‍ സന്തോഷം. മലയാളികളെ സംബന്ധിച്ച് ഇത് അഭിമാനനിമിഷം തന്നെയായിരുന്നു കമന്റുകളെല്ലാം.
തെന്നിന്ത്യന്‍ ഭാഷകളിലെല്ലാമായി സാന്നിധ്യം അറിയിച്ചിട്ടുണ്ട് മമ്മൂട്ടി. വില്ലത്തരത്തിലൂടെ തുടങ്ങി പിന്നീട് നായകനാവുകയായിരുന്നു അദ്ദേഹം. ചുരുങ്ങിയ കാലംകൊണ്ട് തന്നെ മലയാള സിനിമയുടെ ഭാഗ്യനായകനായി മാറുകയായിരുന്നു അദ്ദേഹം. പുതുമുഖ സംവിധായകര്‍ക്കും താരങ്ങള്‍ക്കും അവസരങ്ങള്‍ നല്‍കാന്‍ ഏറെ മുന്നിലാണ് അദ്ദേഹം. പ്രമേയത്തിലെ പുതുമയാണ് എന്നും തന്നെ ആകര്‍ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. കഥാപാത്രത്തെക്കുറിച്ചും, പ്രേക്ഷകനെക്കുറിച്ചുമാണ് എപ്പോഴും ചിന്തിക്കാറുള്ളത്. സഹതാരങ്ങള്‍ക്കെല്ലാം പ്രചോദനമാണ് അദ്ദേഹം. മമ്മൂട്ടിയുടെ സപ്പോര്‍ട്ടിനെക്കുറിച്ചും, അദ്ദേഹത്തെ റോള്‍ മോഡലാക്കിയതിനെക്കുറിച്ചുമെല്ലാം താരങ്ങള്‍ വാചാലരാവാറുണ്ട്. അഭിഭാഷകനായി ജോലി ചെയ്യുന്നതിനിടയിലായിരുന്നു സിനിമാപ്രവേശനം.
എത്ര തിരക്കാണെങ്കിലും കുടുംബത്തെയും കൂടെത്തന്നെ കൂട്ടാറുണ്ട്. സിനിമാക്കാരനെയല്ല സുലു വിവാഹം കഴിച്ചത്. ഈ തിരക്കൊന്നും അന്നില്ലായിരുന്നല്ലോ. രക്തബന്ധത്തിനും അപ്പുറത്തുള്ള ബന്ധമാണ് ഭാര്യയുമായി. ഇടയ്ക്ക് വഴക്കിടുകയും, പിണങ്ങുകയുമൊക്കെ ചെയ്യാറുണ്ടെങ്കിലും കുടുംബമാണ് എല്ലാം എന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഷൂട്ടിനിടയിലും, ഷൂട്ട് കഴിഞ്ഞാലും ആദ്യം വിളിക്കുന്നതും സുലുവിനെയാണ്.


Click it and Unblock the Notifications
















