പേടിക്കേണ്ട! പിടിച്ച് തിന്നില്ല! അവതാരകയെ കൂളാക്കി മമ്മൂക്ക! വീഡിയോ വൈറലാവുന്നു? കാണൂ!
മലയാളത്തിന്റെ അഭിമാന താരങ്ങളിലൊരാളായ മമ്മൂട്ടിയെ നേരില്‍ക്കാണാനും അദ്ദേഹത്തിന്റെ അഭിമുഖം ചെയ്യാനും കഥ പറയാനുമൊക്കെ ആഗ്രഹിക്കാത്തവര്‍ വിരളമാണ്. കര്‍ക്കശക്കാരനും പെട്ടെന്ന് ദേഷ്യം വരുന്ന പ്രകൃതക്കാരനുമൊക്കെയാണ് അദ്ദേഹമെന്നാണ് പൊതുവെയുള്ള കഥ. അദ്ദേഹത്തിന് മുന്നിലേക്ക് പോവുന്നത് ഓര്‍ക്കുമ്പോള്‍ത്തന്നെ പരിഭ്രമമാണെന്നായിരുന്നു നേരത്തെ പലരും പറഞ്ഞത്. എന്നാല്‍ പരിചയപ്പെട്ടതിന് ശേഷം എല്ലാവരും അഭിപ്രായം മാറ്റിയിട്ടുമുണ്ട്. നവാഗത സംവിധായകരെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ ഏറെ മുന്നിലാണ് അദ്ദേഹം. പ്രമേയം ഇഷ്ടപ്പെട്ടാല്‍ പരിചയസമ്പന്നരെന്നോ നവാഗതരെന്നോ വേര്‍തിരിവില്ലാതെയാണ് അദ്ദേഹം സിനിമ സ്വീകരിക്കാറുള്ളത്.
അഭിമുഖത്തിനായി തനിക്കരികിലേക്കെത്തിയ അവതാരകയുടെ പരിഭ്രമത്തെക്കുറിച്ച് മനസ്സിലാക്കിയ മമ്മൂട്ടി അവരെ കൂളാക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ടെന്‍ഷനൊക്കെ മാറ്റി റിലാക്‌സായതിന് ശേഷമാണ് അഭിമുഖം തുടങ്ങുന്നത്. പേടിക്കേണ്ട, ചോദിച്ചോ എന്നും ഞാന്‍ പിടിച്ച് തിന്നുകയൊന്നുമില്ലെന്നും പറഞ്ഞാണ് അദ്ദേഹത്തിന്റെ തുടക്കം തന്നെ. മധുരരാജയ്ക്ക് മുന്നോടിയായുള്ള പ്രമോഷന്‍ പരിപാടികളുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് മമ്മൂട്ടി ഇപ്പോള്‍.

വളരെ തമാശയായി രസകരമായി ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്ന മമ്മൂട്ടിയെയാണ് അടുത്തിടെയുള്ള അഭിമുഖങ്ങളിലെല്ലാം കണ്ടത്. രാജയുടെ വരവിനെക്കുറിച്ച് വാചാലനായാണ് അദ്ദേഹം എത്തിയത്. പതിവില്‍ നിന്നും വ്യത്യസ്തമായി ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറുന്നില്ലെന്നതും ശ്രദ്ധേയമാണ്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും ചെലവേറിയ സിനിമ എന്ന വിശേഷണത്തോടെയാണ് മധുരരാജ എത്തുന്നത്. ഏപ്രില്‍ 12നെത്തുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.


Click it and Unblock the Notifications