For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടി ആ കാലഘട്ടത്തിൽ പ്രോട്ടീൻ പൗഡർ ഉപയോ​ഗിച്ചു, പിന്നീട് നിർത്തി; 71ാം വയസ്സിലെ സൗന്ദര്യ സംരക്ഷണമിങ്ങനെ

  |

  മലയാള സിനിമയിലെ മഹനടനായാണ് മമ്മൂട്ടിയെ ആരാധകർ കാണുന്നത്. 71 കാരനായ നടൻ ഇപ്പോൾ കരിയറിന്റെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് പോവുന്നതെന്നാണ് സിനിമാ ലോകം ഒന്നടങ്കം പറയുന്നത്. സൂപ്പർ താര പദവി വ്യത്യസ്തമായ സിനിമകളുടെ വാണിജ്യ വിജയത്തിനുപയോ​ഗിക്കുന്ന നടൻ പഴയ സൂപ്പർ സ്റ്റാർ സിനിമകളോട് മുഖം തിരിക്കുകയാണിപ്പോൾ. കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കുള്ളിലെ നടന്റെ കരിയർ ​ഗ്രാഫ് എടുത്താൽ ഇക്കാര്യം വ്യക്തമാണ്.

  Also Read: എനിക്ക് വേണ്ടി ജീവന്‍ കൊടുക്കാനും അവള്‍ തയ്യാര്‍; എലിസബത്തിന്റെ പ്രണയം സ്വീകരിച്ചതിനെ പറ്റി ബാല പറഞ്ഞത്

  പുതുമുഖ സംവിധായകർക്ക് കൈ കൊടുക്കുന്ന മമ്മൂട്ടി ഇവരുടെ സിനിമകളിലാണ് ഇപ്പോൾ തിളങ്ങുന്നത്. ഒടുവിൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം റോഷാക്ക് വൻ ജനപ്രീതി ആണ് നേടിയത്. സൈക്കോ ത്രില്ലർ വിഭാ​ഗത്തിൽ പെടുന്ന സിനിമ ഇതുവരെ കണ്ട് പരിചയമില്ലാത്ത കഥാ​ഗതിയിലൂടെ ആണ് പോവുന്നത്. അഭിനയത്തിനൊപ്പം തന്നെ നടന്റെ ശരീര സൗന്ദര്യവും എപ്പോഴും ചർച്ചാ വിഷയമാണ്. പ്രായത്തേക്കാൾ ചെറുപ്പമാണ് മമ്മൂട്ടിയെ കാണാനെന്ന് ആരാധകർ പറയുന്നു.

  മമ്മൂട്ടിയുടെ ഫിറ്റ്നസിനെ പറ്റി സംസാരിച്ചിരിക്കുകയാണ് നടന്റെ ജിം ട്രെയ്നറായ വിപിൻ സേവ്യർ. പതിനഞ്ച് വർഷമായ മമ്മൂട്ടിയുടെ ഫിറ്റ്നെസ് ട്രെയ്നറാണ് വിപിൻ. മൂവി മാൻ യൂട്യൂബ് ചാനലിനോടാണ് മമ്മൂട്ടിയുടെ ഫിറ്റ്നസിനെ പറ്റി വിപിൻ സംസാരിച്ചത്. ഭീഷ്മപർവം ചെയ്യുന്ന സമയത്ത് എല്ലാ ദിവസവും രണ്ട് മണിക്കൂർ അദ്ദേ​ഹം വർക്കൗട്ട് ചെയ്യുമായിരുന്നു. മാറുന്ന കാലഘട്ടത്തിനനുസരിച്ച് മമ്മൂട്ടി എല്ലാത്തിലും വ്യത്യസ്ത പുലർത്തുന്നെന്നും വിപിൻ ചൂണ്ടിക്കാട്ടി.

  Also Read: മകന്‍ ഗേ ആണെന്ന് അറിഞ്ഞാല്‍ അവന്റെ കരണത്തടിക്കും! വൈറലായി രാകുലിന്റെ മറുപടി, വെട്ടിലായി താരം

  പഴശിരാജ, രൗദ്ര്യം തുടങ്ങിയ സിനിമകൾ ചെയ്യുന്ന 2007-2008 കാലഘട്ടങ്ങളിൽ അദ്ദേഹം പ്രോട്ടീൻ പൗഡർ ഉപയോ​ഗിക്കുമായിരുന്നു. അതിന് ശേഷം ഒന്നോ രണ്ടോ പ്രാവശ്യം ഉപയോ​ഗിച്ചു. പ്രത്യേകിച്ചും യാത്ര ചെയ്യുന്ന സമയങ്ങളിൽ പ്രോട്ടീനടങ്ങിയ ഭക്ഷണം ലഭിക്കാതിരുന്ന സമയത്താണ് മമ്മൂട്ടി പ്രോട്ടീൻ പൗഡർ ഉപയോ​ഗിച്ചതെന്നും പിന്നീടിത് നിർത്തിയെന്നും വിപിൻ പറഞ്ഞു. കാർബോ ഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണമാണ് മമ്മൂട്ടി കഴിക്കുന്നത്.

  ഒരു കാലഘട്ടത്തിൽ ഓട്സ് തന്നെ ആയിരുന്നു. പിന്നീടാണ് ധാന്യങ്ങൾ ഉപയോ​ഗിച്ചത്. ഇൻസുലിൻ കൂടുതലില്ലാത്ത കാർബോഹൈഡ്രേറ്റാണ് കഴിക്കുന്നത്. പച്ചക്കറികൾ, മുട്ട, മീൻ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തും. ചിക്കൻ ഉപയോ​ഗിക്കുന്നത് ഇപ്പോൾ കുറവാണെന്നും വിപിൻ പറഞ്ഞു.

  മമ്മൂട്ടി മുമ്പൊരിക്കൽ പങ്കുവെച്ച് വർക്ക് ഔട്ട് ചെയ്യുന്നതിനിടയിലെ ഫോട്ടോ ഏറെ വൈറലായിരുന്നു. കഴിഞ്ഞ ദിവസമാണ് മമ്മൂട്ടിയുടെ പുതിയ സിനിമ പ്രഖ്യാപിച്ചത്. ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജ്യോതികയും മമ്മൂട്ടിയും ആണ് പ്രധാന താരങ്ങൾ. കാതൽ എന്നാണ് സിനിമയുടെ പേര്.

  ലിജോ ജോസ് പെല്ലിശേരി മമ്മൂട്ടിയെ നായകനാക്കി ചെയ്ത നൻപകൻ നേരത്ത് മയക്കം എന്ന സിനിമയ്ക്കായാണ് ആരാധകർ കാത്തിരിക്കുന്നത്. ഏറെ വ്യത്യസ്തമായ സിനിമയാണ് ഇതെന്നാണ് സിനിമാ ലോകത്ത് നിന്നുള്ള സംസാരം. നിലവിൽ റോഷാക്ക് എന്ന സിനിമയുടെ വിജയത്തിളക്കത്തിലാണ് മമ്മൂട്ടി. ഷറഫുദ്ദീൻ, ജ​​ഗദീഷ്, ​ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ സഞ്ജു ശിവറാം, കോട്ടയം നസീർ തുടങ്ങിയവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചുട്ടുണ്ട്.

  Read more about: mammootty
  English summary
  Mammootty's Gym Trainer Vipin Xavier​​ Opens Up About His Fitness Secret; Reveals Actor's Diet Routine
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X