മമ്മൂട്ടി ദുൽഖറിനായി ശുപാർശ ചെയ്യില്ല, ഒപ്പം അഭിനയിക്കാത്തതിന് കാരണം ഇത്: മണിയൻപിള്ള രാജു പറയുന്നു

മലയാള സിനിമയിൽ അരങ്ങേറിയ താര പുത്രന്മാരിൽ ഏറ്റവും വലിയ വിജയങ്ങൾ നേടിയവരിൽ ഒരാളാണ് ദുൽഖർ സൽമാൻ. തന്റെ പിതാവ് മമ്മൂട്ടിയുടെ യാതൊരു പിന്തുണയും ഇല്ലാതെ സിനിമയിലെത്തിയ അദ്ദേഹം, ഇന്ന് പാൻ ഇന്ത്യ തലത്തിൽ ഏറ്റവും ആരാധകരുള്ള മലയാളി നടന്മാരിൽ ഒരാളാണ്. കഴിഞ്ഞ കുറെ വർഷങ്ങൾ കൊണ്ട്, ഒരു താരമായും നടനായും വളർന്ന ദുൽഖറിന് പക്ഷെ, ഇന്ന് വരെ തന്റെ വാപ്പച്ചിക്കൊപ്പം അഭിനയിക്കാനുള്ള അവസരം ലഭിച്ചിട്ടില്ല. അതിന് കാരണം, മമ്മൂട്ടിയുടെ താത്പര്യക്കുറവ് തന്നെയാണെന്നാണ് വിവരം.

കുറച്ചു നാളുകൾക്ക് മുൻപ്, ഒരു പ്രമുഖ മലയാളം ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ, മമ്മൂട്ടിക്ക് ദുൽഖർ സൽമാൻ അഭിനയത്തിൽ എത്തിയതിനോടുള്ള മനോഭാവത്തെ കുറിച്ച് മണിയൻപിള്ള രാജു സംസാരിച്ചിരുന്നു. അദ്ദേഹത്തിന് മകൻ ഒരു നടൻ ആയതിൽ ഇന്നും വലിയ അത്ഭുതമാണ് എന്നാണ് രാജു പറഞ്ഞത്. അതിന് കാരണം, ചെറിയ പ്രായത്തിൽ ദുൽഖർ അങ്ങനെ വലിയ കലാവാസനയൊന്നും പ്രകടിപ്പിച്ചിട്ടില്ല, എന്നത് തന്നെയാണ്. പക്ഷെ അന്നും ഇന്നും, മകന് വേണ്ടി ശുപാർശകൾ നടത്താൻ മമ്മൂട്ടി തയ്യാറല്ല.

Maniyanpilla Raju  Mammootty and Dulquer Salmaan
Photo Credit: Maniyanpilla Raju, Dulquer Salmaan / Instagram

"ഇത് പബ്ലിക് അറിയാൻ വേണ്ടി പറയുകയാണ്. ഇത്രയും വലിയ നടനാണ് മമ്മൂട്ടി. പക്ഷെ ഇത്രയും നാളായിട്ട് ദുൽഖർ സൽമാനെ വച്ച് ഒരു പടം എടുക്കു എന്ന് ആദ്ദേഹം ആരോടും ആവശ്യപ്പെട്ടിട്ടില്ല," മണിയൻപിള്ള രാജു വെളിപ്പെടുത്തി. ഒപ്പം, തന്റെ മകനൊപ്പം സിനിമയിൽ അഭിനയിക്കാൻ മെഗാസ്റ്റാർ ആഗ്രഹിക്കാത്തത്, ദുൽഖർ സ്വന്തം നിലയ്ക്ക് വളർന്നു വരണം എന്ന അതിയായ നിർബന്ധം ഉള്ളത് കൊണ്ടാണെന്നും പ്രശസ്ത നടൻ വെളിപ്പെടുത്തി. തന്റെ മകന് വേണ്ടി എവിടെയും ശുപാർശ നടത്താനോ, അയാളെ പ്രൊമോട്ട് ചെയ്യാൻ വേണ്ടി ഒന്നിച്ചൊരു സിനിമ ചെയ്യാനോ മമ്മൂട്ടി തയ്യാറല്ല.

"ആരെങ്കിലും വന്ന്, ഒരു നല്ല കഥയുണ്ട്, ഉഗ്രൻ സബ്ജെക്ട് ആണ്, മമ്മൂട്ടിയും ദുൽഖർ സൽമാനും ഒന്നിച്ചു അഭിനയിച്ചാൽ നന്നാവും എന്ന് പറഞ്ഞാൽ, "ഇല്ല, അതിന്റെ ആവശ്യം ഇല്ല. ഞാൻ തനിച്ചു അഭിനയിച്ചോളാം, അവനും തനിയെ അഭിനയിക്കട്ടെ," എന്നാണ് അദ്ദേഹം മറുപടി പറയാറുള്ളത്. എത്ര പേര് ശ്രമിച്ചെന്ന് അറിയാമോ?" മെഗാസ്റ്റാറിന്റെ സുഹൃത്ത് കൂടിയായ സീനിയർ നടൻ വെളിപ്പെടുത്തി.

Maniyanpilla Raju  Mammootty and Dulquer Salmaan
Photo Credit: Maniyanpilla Raju, Dulquer Salmaan / Instagram

"മമ്മൂട്ടി തന്റെ മകനെ എവിടെയും റെക്കമെന്റ് ചെയ്യാറേയില്ല. വല്ലപ്പോഴും ചില സുഹൃത്തുകൾക്ക് വേണ്ടി ചില റോളുകൾ മാറ്റി വയ്ക്കുമെങ്കിലും, ദുൽഖറിന്റെ കാര്യം വന്നാൽ, "അവൻ കഷ്ടപ്പെട്ട് വരട്ടെ" എന്നാണ് മമ്മൂട്ടി പറയുള്ളത്. അദ്ദേഹത്തിന് തന്നെ അത്ഭുതമാണ് ദുൽഖർ ആക്ടർ ആയതിൽ, കാരണം കൊച്ചു പ്രായത്തിൽ അങ്ങനെ ഒരു കഴിവ് അയാൾ പ്രകടിപ്പിച്ചിട്ടില്ല. പക്ഷെ ദുൽഖർ വന്നു, വിജയിച്ചു. ഇന്ന് മലയാളത്തിലെ മോസ്റ്റ് വാണ്ടഡ് ആയ മൂന്ന് ആക്ടർസിനെ എടുത്താൽ അതിൽ ഒരാൾ അയാൾ ആണ്. " ഒരു നിർമ്മാതാവ് കൂടിയായ മണിയൻപിള്ള രാജു വെളിപ്പെടുത്തി.

മുൻപ്, പല അഭിമുഖങ്ങളിലും, ഒന്നിച്ച് ഒരു സിനിമ ചെയ്യണമെങ്കിൽ അതിന് വാപ്പച്ചി തന്നെ വിചാരിക്കണം എന്ന് ദുൽഖർ സൽമാൻ പറഞ്ഞിരുന്നു. എന്നാൽ മമ്മൂട്ടിയോട് ഒരിക്കൽ മകനൊപ്പം അഭിനയിക്കുന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ, ഒരു ചിരി മാത്രമായിരുന്നു മറുപടി. തന്റെ താങ്ങ് ആവശ്യമില്ലാത്ത ഒരു നിലയിൽ ദുൽഖർ സൽമാൻ വളരുമ്പോൾ മാത്രം മകനുമൊത്ത് സിനിമ ചെയ്യാമെന്നാണ് മെഗാസ്റ്റാർ കരുതുന്നത് എന്നാണ് ഇന്ന് ആരാധകരും സിനിമ പ്രേക്ഷകരും വിശ്വസിക്കുന്നത്. കടുത്ത നെപോട്ടിസം നിലനിൽക്കുന്ന മേഖലയായ സിനിമയിൽ, അത് കൊണ്ട് തന്നെ മമ്മൂട്ടിയും ദുൽഖറും എന്ത് കൊണ്ടും വ്യത്യസ്തരാവുകയാണ്.

(ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ഫിൽമിബീറ്റ് മലയാളത്തിന്റെ സ്വന്തമല്ല. https://www.instagram.com/dqsalmaan/, https://www.instagram.com/maniyanpillaraju/, എന്നീ പേജുകളിൽ നിന്ന് എ‌ടുത്തതാണ്. ഈ വാർത്ത വ്യക്തവും സമഗ്രവുമാകാൻ വേണ്ടിയാണ് ഈ ഫോട്ടോകൾ ഉപയോഗിച്ചത്).

Read more about: mammootty dulquer salmaan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X