For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഗർഭിണിയായ പേളി മാണിയെ കാണാനുള്ള ആവേശത്തിലാണ്, ബേബി ബമ്പ് ഞാൻ കണ്ടിട്ടില്ല...

  |

  മലയാള സിനിമയ്ക്ക് നിരവധി മികച്ച നായികമാരെ സമ്മാനിച്ച സംവിധായകനാണ് ലാൽ ജോസ്. സംവൃത സുനിൽ, കാവ്യമാധാവൻ, മീര നന്ദൻ, അനുശ്രീ എന്നീങ്ങനെ മികച്ച താരങ്ങളെയാണ് ലാൽ ജോസ് മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയത്. ലാൽ ജേസ് ചിത്രമായ നീനയിലൂടെ വെള്ളിത്തിരയിൽ എത്തിയ നടിയാണ് ദീപ്ത സതി. ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധനേടാൻ നടിക്ക് കഴിഞ്ഞിരുന്നു. മലയാളത്തിൽ മാത്രമല്ല തമിഴ്, കന്നഡ, മറാത്തി ചിത്രങ്ങളിലും ദീപ്തി സജീവമാണ്.

  മുംബൈയിൽ ജനിച്ച് വളർന്ന ദീപ്തി സതിയ്ക്ക് കേരളവുമായി അടുത്ത ബന്ധമാണുള്ളത്. ലോക്ക് ഡൗണിന് ശേഷം മുംബൈയിയിരുന്ന തന്റെ പ്രിയപ്പെട്ട സ്ഥലമായ കൊച്ചിയിലേയ്ക്ക് മടങ്ങി വരാനുള്ള തയ്യാറെടുപ്പിലാണ്. ലോക്ക് ഡൗൺ ആരംഭിച്ച് 9 മാസങ്ങൾക്ക് ശേഷമാണ് ദീപ്തി സതി കേരളത്തിലെത്തുന്നത്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

  ഇതാദ്യമായിട്ടാണ് ഇത്രയും കാലം കേരളം വിട്ട് നിൽക്കുന്നത്. 9 മാസക്കാലത്തിന് ശേഷമാണ് തന്റെ പ്രിയപ്പെട്ട സ്ഥലമായ കൊച്ചിലേയ്ക്ക് പോകുന്നത്. അതിന്റെ ആവേശത്തിലാണ് താൻ ഇപ്പോഴെന്നും ദ്വീപ്തി സതി പറയുന്നു. കൂടാതെ കേരളത്തിൽ തനിക്ക് നിറയെ സുഹൃത്തുക്കളുണ്ട്. അവരെ കാണണമെന്നും നല്ല ഭക്ഷണം കഴിക്കണമെന്നും നടി അഭിമുഖത്തിൽ പറഞ്ഞു.

  പേളിമാണിയെ കാണാനുള്ള ആഗ്രഹവും നടി പ്രകടിപ്പിച്ചു. ദീപ്തിയുടെ അടുത്ത സുഹൃത്താണ് പേളി മാണി. താരം അമ്മയാകാൻ തയ്യാറെടുക്കുകയാണ്. ഗർഭിണിയായതിന് ശേഷം താൻ പേളിയെ നേരിൽ കണ്ടിട്ടില്ല. ബേബി ബമ്പ് കാണാണം. കൂടാതെ കേരളം തൻറെ ഹോം ഗ്രൗണ്ട് പോലെയാണെന്നും ദീപിതി കൂട്ടിച്ചേർത്തു. ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് മുതൽ കഴിഞ്ഞ മാസം വരെ വീടിന് പുറത്തിറങ്ങിയിട്ടുല്ലെന്നും നീനാ താരം പറയുന്നു.

  മുംബൈയിലെ ലോക്ക് ഡൗൺ ജീവിതത്തെ കുറിച്ചും നടി വാചാലയാകുന്നുണ്ട്. മാതാപിതാക്കൾക്കൊപ്പമാണ് താമസിക്കുന്നത്. അതിനാൽ തന്നെ അവരുടെ ആരോഗ്യ കാര്യത്തിൽ ഞാൻ വളരെയധികം ശ്രദ്ധാലുവായിരുന്നു. വീട്ടിൽ നിന്ന് പുറത്തു പോകുക എന്നത് വളരെ അപകടകരമായ കാര്യമാണ്. ഈ വർഷം താൻ ചെയ്തത് കുറച്ച് പരസ്യ ചിത്രങ്ങൾ മാത്രമായിരുന്നു. അതും കഴിഞ്ഞ മാസം മാത്രമായിരുന്നു. ആദ്യം ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ 21 ദിവസം വിശ്രമം എടുക്കുമെന്ന് ഞാൻ കരുതി, എന്നാൽ ഇത് ഒരു വർഷത്തോളം നീണ്ടുനിൽക്കുമെന്ന് തനിക്കറിയില്ലായിരുന്നുവെന്നും ദീപ്തി സതി പറയുന്നു.

  Pearly Maaney's latest photoshoot has gone viral across social media

  ലോക്ക് ഡൗൺ കാലം തനിക്ക് വിരസമായിരുന്നില്ല എന്നാണ് ദീപ്തി സതി പറയുന്നത്. ഈ സമയത്ത് താൻ ഇഷ്ടപ്പെടുന്ന കുറെ കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞിരുന്നു. അച്ഛനും അമ്മയ്ക്കുമൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ തനിക്കായി. കൂടാതെ ഞാൻ സ്വന്തമായി സ്പാനിഷ് പഠിച്ചു, സിനിമ കണ്ടു, യോഗയും ധ്യാനവും ചെയ്തു, അടുക്കളയിൽ അമ്മയെ സഹായിച്ചു. ഒരിക്കൽ പോലും വീട്ടിനുള്ളിൽ പൂട്ടിയിട്ടതായി തേന്നിയിട്ടില്ലെന്നും നടി കൂട്ടിച്ചേർത്തു. മധു വാര്യർ സംവിധാനം ചെയ്യുന്ന മഞ്ജുവാര്യർ, ബിജു മേനോൻ ചിത്രമായ ലളിതം സുന്ദരമാണ് ദീപ്തി സതിയുടെ ഏറ്റവും പുതിയ ചിത്രം.

  Read more about: pearle maaney
  English summary
  Mammootty's Heroine Deepti Sati Is Excited To Meet Pregnant Pearle Maaney
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X