പരസ്പരത്തിന് ശേഷം സീരിയലുകളില്‍ അഭിനയിക്കാത്തതിന്റെ കാരണം പറഞ്ഞ് ഗായത്രി അരുണ്‍
പരസ്പരം സീരിയലിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് ഒന്നടങ്കം പ്രിയങ്കരിയായ താരമാണ് ഗായത്രി അരുണ്‍. ജനപ്രിയ പരമ്പരയിലെ ദീപ്തി ഐപിഎസ് എന്ന കഥാപാത്രം നടിയുടെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു. മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്ത സീരിയലുകളിലൊന്നായിരുന്നു പരസ്പരം. ആറു വര്‍ഷത്തോളം നീണ്ട സംപ്രേക്ഷണത്തിനൊടുവിലാണ് പരമ്പര അവസാനിച്ചത്. പരസ്പരത്തിന് പിന്നാലെയാണ് ഗായത്രി സിനിമകളിലും സജീവമായത്. അടുത്തിടെ മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനാവുന്ന വണ്‍ എന്ന ചിത്രത്തില്‍ ഗായത്രിയും അഭിനയിച്ചിരുന്നു.

ചിത്രത്തില്‍ പ്രാധാന്യമുളള ഒരു കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്. ബോബി സഞ്ജയുടെ തിരക്കഥയില്‍ സന്തോഷ് വിശ്വനാഥനാണ് സിനിമ സംവിധാനം ചെയ്യുന്നത്. അതേസമയം പരസ്പരത്തിന് ശേഷം എന്തുക്കൊണ്ടാണ് മിനിസ്‌ക്രീനില്‍ സജീവമാകാത്തതെന്ന ചോദ്യത്തിന് നടി നല്‍കിയ മറുപടി വൈറലായിരുന്നു. ഒരഭിമുഖത്തിലാണ് ഇതേ കുറിച്ച് നടി തുറന്നുപറഞ്ഞത്. പരസ്പരം എന്ന സീരിയല്‍ ഒരു വന്‍വിജയമായിരുന്നു. ഒരുപാട് ആളുകള്‍ എന്നെ അതിലൂടെ തിരിച്ചറിഞ്ഞു.
Recommended Video
ഇപ്പോളും എന്നെ ആളുകള്‍ കണ്ടാല്‍ വിളിക്കുന്നത് ദീപ്തി ഐപിഎസ് എന്നാണ്. എനിക്ക് സമൂഹ മാധ്യമങ്ങളില്‍ വരുന്ന കമന്റുകളില്‍ എല്ലാം തന്നെ ദീപ്തി എന്നാണ് എന്നെ അഭിസംബോധന ചെയ്യാറുളളത്. അത്രയ്ക്കും പോപ്പുലര്‍ ആയിരുന്നു ആ കഥാപാത്രം. എന്നാല്‍ പിന്നീട് സീരിയലുകളില്‍ ഒന്നും ഞാന്‍ അഭിനയിച്ചിട്ടില്ല. ധാരാളം ഓഫറുകള്‍ പിന്നീട് വന്നു. പക്ഷേ അതൊന്നും ദീപ്തി പോലുളള നല്ല കാമ്പുളള കഥാപാത്രമായിരുന്നില്ല, വന്ന കഥാപാത്രങ്ങളെല്ലാം തന്നെ സ്ഥിരം നമ്മള്‍ കണ്ടുമടുത്ത കഥാപാത്രങ്ങളായിരുന്നു. അതുകൊണ്ടാണ് ഞാന്‍ പിന്നീട് സീരിയല്‍ മേഖലയിലേക്ക് സജീവമാകാതെ പോയത്. ഒരു അഭിമുഖത്തില്‍ ഗായത്രി അരുണ്‍ പറഞ്ഞു.
അതേസമയം പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ വഴിയാണ് വണ്ണിലേക്ക് എത്തിയതെന്ന് ഗായത്രി പറഞ്ഞിരുന്നു. പരസ്പരത്തിലെ പ്രകടനമാണ് നടിയെ സിനിമയിലേക്ക് എത്താന്‍ സഹായിച്ചത്. വണ്ണില്‍ ബോള്‍ഡായിട്ടുളള സീന എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്. ഈ സിനിമയില്‍ നായികയില്ലെന്നും അതേസമയം ചിത്രത്തില്‍ പ്രാധാന്യമുളള സ്ത്രീ കഥാപാത്രങ്ങളില്‍ ഒന്നാണ് താന്‍ അവതരിപ്പിക്കുന്നതെന്നും ഗായത്രി അരുണ്‍ പറഞ്ഞിരുന്നു. തണ്ണീര്‍മത്തന്‍ ദിനങ്ങളിലൂടെ ശ്രദ്ധേയനായ മാത്യൂ തോമസിന്റെ സഹോദരിയായിട്ടാണ് നടി എത്തുന്നത്. പൊളിറ്റിക്കല്‍ ത്രില്ലറായി ഒരുങ്ങുന്ന വണ്ണില്‍ വമ്പന്‍ താരനിരയാണുളളത്.


Click it and Unblock the Notifications