സ്‌റ്റൈല്‍ മന്നന്റെ നായിക മെഗാസ്റ്റാറിനൊപ്പം എത്തിയപ്പോള്‍! ഉണ്ടയിലെ പ്രകടനത്തിന് പ്രശംസ നേടി ഈശ്വരി
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെതായി തിയ്യേറ്ററുകളില്‍ നിറഞ്ഞോടുന്ന ചിത്രമാണ് ഉണ്ട. ഇക്കൊല്ലത്തെ നാലാമത്തെ വിജയമായി മാറിയ മമ്മൂട്ടി ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് എല്ലായിടത്തുനിന്നും ലഭിക്കുന്നത്. സിനിമ കണ്ടവരെല്ലാം ചിത്രത്തെക്കുറിച്ച് നല്ല അഭിപ്രായങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നത്.
ഇത്തവണയും വമ്പന്‍ താരനിര തന്നെയായിരുന്നു മമ്മൂട്ടി ചിത്രത്തില്‍ അഭിനയിച്ചിരുന്നത്. മമ്മൂക്കയ്‌ക്കൊപ്പം ചിത്രത്തില്‍ അഭിനയിച്ച മറ്റു താരങ്ങളുടെ പ്രകടനത്തെയും എല്ലാവരും പ്രശംസിക്കുന്നുണ്ട്. മെഗാസ്റ്റാറിനൊപ്പം യുവതാരങ്ങള്‍ കൂടുതലായി അണിനിരന്ന ചിത്രത്തില്‍ നായികയായി ഒരു തെന്നിന്ത്യന്‍ നടിയും എത്തിയിരുന്നു. രജനീകാന്ത് ചിത്രത്തിനു ശേഷമാണ് നടി മലയാളത്തിലേക്കും എത്തിയിരിക്കുന്നത്.

രജനീകാന്തിന്റെ നായിക
സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ നായികയായി അഭിനയിച്ച ഈശ്വരി റാവു ആണ് മമ്മൂട്ടിക്കൊപ്പം ഉണ്ടയില്‍ അഭിനയിച്ചിരുന്നത്. മുന്‍പ് തലൈവര്‍ ചിത്രമായ കാലയില്‍ അഭിനയിച്ചതോടെയായിരുന്നു നടി ശ്രദ്ധിക്കപ്പെട്ടിരുന്നത്. പാ രഞ്ജിത്ത് സംവിധാനം ചെയ്ത സിനിമയില്‍ രജനിക്കൊപ്പം ശ്രദ്ധേയ പ്രകടനമായിരുന്നു നടി കാഴ്ചവെച്ചത്. സ്റ്റൈല്‍ മന്നനൊപ്പം അഭിനയിച്ച ശേഷമാണ് ഈശ്വരി റാവു ഇപ്പോള്‍ മമ്മൂട്ടിക്കൊപ്പവും എത്തിയിരിക്കുന്നത്.

മെഗാസ്റ്റാറിനൊപ്പം ഈശ്വരി റാവു
ഉണ്ടയില്‍ സബ് ഇന്‍സ്പെക്ടര്‍ മണികണ്ഠന്റെ ഭാര്യയായ ലളിത എന്ന കഥാപാത്രമായിട്ടാണ് ഈശ്വരി റാവു എത്തുന്നത്. ഉണ്ടയിലെ ചെറിയ കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്തിരിക്കുകയാണ് നടി. മമ്മൂട്ടിയുമായി ഫോണ്‍ സംഭാഷണം നടത്തുന്ന സീനുകളിലാണ് നടി കൂടുതലായി അഭിനയിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ സബ് ഇന്‍സ്‌പെക്ടര്‍ മണികണ്ഠനെ പ്രേക്ഷകര്‍ക്ക് കൂടുതല്‍ മനസിലാക്കാന്‍ ഈ കഥാപാത്രം സഹായിക്കുന്നുണ്ട്.

ഊട്ടിപ്പട്ടണം എന്ന ചിത്രത്തിലൂടെയാണ്
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജയറാം നായകനായ ഊട്ടിപ്പട്ടണം എന്ന ചിത്രത്തിലൂടെയാണ് നടി മലയാളത്തിലേക്ക് എത്തിയിരുന്നത്. മലയാളത്തിനു പുറമെ തെലുങ്ക്, കന്നഡ ഇന്‍ഡസ്ട്രികളിലും നടി സജീവമായി അഭിനയിച്ചിരുന്നു. കാലയിലും രജനീകാന്തിന്റെ ഭാര്യയുടെ വേഷത്തിലായിരുന്നു ഈശ്വരി റാവു അഭിനയിച്ചിരുന്നത്. സെല്‍വി എന്ന കഥാപാത്രമായി എത്തിയ നടിയുടെ പ്രകടനത്തിന് മികച്ച പ്രേക്ഷക സ്വീകാര്യത ലഭിക്കുകയും ചെയ്തിരുന്നു.

റിയലിസ്റ്റിക് രീതിയില്‍
അതേസമയം മെഗാസ്റ്റാര്‍ ചിത്രം ഉണ്ട മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സ് ഓഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കികൊണ്ടാണ് മുന്നേറുന്നത്. അനുരാഗ കരിക്കിന്‍ വെളളത്തിനു ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത സിനിമ കൂടിയായിരുന്നു ഇത്. റിയലിസ്റ്റിക് രീതിയില്‍ അണിയിച്ചൊരുക്കിയ സിനിമയില്‍ മമ്മൂക്കയുടെ പ്രകടനത്തിനൊപ്പം സംവിധായകന്റെ മികവിനെയും എല്ലാവരും പ്രശംസിച്ചിരുന്നു.

മൗത്ത് പബ്ലിസിറ്റിയിലൂടെയുമാണ്
അര്‍ജുന്‍ അശോകന്‍, ഷൈന്‍ ടോം ചാക്കോ, ലൂക്ക്മാന്‍, ആസിഫ് അലി, വിനയ് ഫോര്‍ട്ട്, ഭഗവന്‍ തിവാരി തുടങ്ങിയവരായിരുന്നു ചിത്രത്തില്‍ മറ്റു വേഷങ്ങളിലെത്തിയിരുന്നത്. കൃഷ്ണന്‍ സേതുകുമാറാണ് സിനിമ നിര്‍മ്മിച്ചിരുന്നത്. ജൂണ്‍ പതിനാലിന് റിലീസ് ചെയ്ത ഉണ്ട ആദ്യ ദിന പ്രതികരണങ്ങള്‍ക്കൊപ്പം മൗത്ത് പബ്ലിസിറ്റിയിലൂടെയുമാണ് വിജയം നേടിയിരുന്നത്. കേരളത്തില്‍ വലിയ വിജയമായ സിനിമ തുടര്‍ന്ന് ഗള്‍ഫ് നാടുകളിലേക്കും എത്തിയിരുന്നു.


Click it and Unblock the Notifications