വിമര്‍ശിക്കുന്നവര്‍ക്ക് നടുവിരല്‍ ഉയര്‍ത്തി കാണിച്ചു കൊടുക്കണം, തന്റെ ശരീരത്തെ കുറിച്ച് കനിഹ

തമിഴ്‌നാട്ടില്‍ നിന്ന് വന്ന് മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് കനിഹ സുബ്രഹ്‌മണ്യം. കനിഹയുടെ മലയാള സിനിമകളെല്ലാം സൂപ്പര്‍താരങ്ങള്‍ക്കൊപ്പമായിരുന്നു. ഓരോന്നും ഒന്നിനൊന്ന് മെച്ചം. മോഹന്‍ലാല്‍, മമ്മൂട്ടി, ജയറാം, സുരേഷ് ഗോപി തുടങ്ങിയവര്‍ക്കൊപ്പമൊക്കെ സ്‌ക്രീന്‍ പങ്കിട്ട കനിഹ തമിഴിനെക്കാള്‍ അധികം പ്രാധാന്യം നല്‍കിയത് മലയാളത്തിന് തന്നെയാണ്.

ഈ ലോക്ക് ഡൗണ്‍ കാലത്ത് മറ്റ് നടിമാരെ പോലെ കനിഹയും സോഷ്യല്‍ മീഡിയയില്‍ വളരെ അധികം സജീവമാണ്. തന്റെ വര്‍ക്കൗട്ട് ചിത്രങ്ങളും വീഡിയോകളും മറ്റും കനിഹയും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഏറ്റവും ഒടുവില്‍ കനിഹ പങ്കുവച്ചിരിയ്ക്കുന്നത് തന്റെ ശരീര സൗന്ദര്യത്തെ കുറിച്ചും ആത്മിവിശ്വാസത്തെ കുറിച്ചുമുള്ള ചില കാര്യങ്ങളാണ്.

kaniha

പഴയൊരു ഫോട്ടോയ്‌ക്കൊപ്പമാണ് കനിഹയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. നടിയുടെ വാക്കുകളിലൂടെ തുടര്‍ന്ന് വായിക്കാം, 'എന്റെ ഒരു പഴയ ചിത്രം തന്നെയാണിത്. നിങ്ങളില്‍ പലരെയും പോലെ ഞാനും എന്റെ ചില പഴയ ചിത്രങ്ങള്‍ എടുത്ത് നോക്കി ഞാനെത്ര മെലിഞ്ഞിട്ടായിരുന്നു, എന്റെ വയര്‍ എത്രമാത്രം ഒട്ടി നില്‍ക്കുകയായിരുന്നു, എന്റെ മുടി എത്ര മനോഹരമായിരുന്നു എന്നൊക്കെ ചിന്തിക്കുകയായിരുന്നു.

പെട്ടന്ന് എനിക്കൊരു തിരിച്ചറിവ് തോന്നി, ഞാനെന്തിനാണ് ഇങ്ങനെ ചിന്തിയ്ക്കുന്നത്. അതിനര്‍ത്ഥം ഇപ്പോഴത്തെ എന്റെ സൗന്ദര്യത്തില്‍ ഞാന്‍ സന്തോഷവതിയല്ല എന്നാണോ. ഒരിക്കലുമല്ല. സത്യത്തില്‍ പണ്ടത്തേതിലും അധികം ഇന്ന് ഞാന്‍ എന്നെ ഇഷ്ടപ്പെടുന്നു. എന്റെ ശരീരത്തിലുള്ള ഓരോ പാടുകള്‍ക്കും അടയാളങ്ങള്‍ക്കും ഓരോ മനോഹരമായ കഥകള്‍ പറയാനുണ്ട് എന്നാണ് എന്റെ വിശ്വാസം. എല്ലാം പഴയത് പോലെ തന്നെയാണെങ്കില്‍ അതിലെന്താണ് കഥ.

kanihainstapost


സത്യം അംഗീകരിച്ചുകൊണ്ട് നിങ്ങളുടെ ശരീരത്തെ സ്വയം സ്‌നേഹിക്കുക എന്നതാണ് ഏറ്റവും പ്രധാനം, മറ്റുള്ളവരുമായി നിങ്ങളെ താരതമ്യപ്പെടുത്തുന്നത് ദയവുചെയ്ത് നിര്‍ത്തുക. നമുക്കെല്ലാവര്‍ക്കും വ്യത്യസ്തമായ കഥകളുണ്ട്. ഞാന്‍ ചെറുതാണെന്ന് ചിന്തിയ്ക്കുന്നത് നിര്‍ത്തൂ. നിങ്ങളുടെ ശരീരം ഇഷ്ടപ്പെട്ടു തുടങ്ങൂ. ആരെങ്കിലും നിങ്ങളുടെ ശരീരത്തെ കളിയാക്കിയാല്‍ അവര്‍ക്ക് നടുവിരല്‍ ഉയര്‍ത്തി കാണിച്ചു കൊടുത്ത്, നടന്ന് പോകുക- കനിഹ എഴുതി.

നേരത്തെ ഒരു ഫാഷന്‍ റാംപില്‍ കനിഹയെ വിമര്‍ശിച്ചതിന് താരം കൃത്യമായ മറുപടി നല്‍കിയിരുന്നു. ചുക്കി ചുളിഞ്ഞ വയറ് കാണിച്ച് ഫാഷന്‍ റാംപില്‍ നടന്നതിന് വിമര്‍ശിച്ചവരോട് കനിഹ തന്റെ മാതൃത്വത്തെ കുറിച്ചാണ് സംസാരിച്ചത്. വേണമെങ്കില്‍ എനിക്ക് എന്റെ വയറിന് പ്ലാസ്റ്റിക് സര്‍ജറി നടത്തി നിങ്ങളെ പോലെ സുന്ദരമാക്കാവുന്നതാണ്. പക്ഷെ ഇതെന്റെ മാതൃത്വത്തിന്റെ അടയാളമാണെന്നാണ് അന്ന് കനിഹ പറഞ്ഞത്.

Recommended Video

Kaniha Talks About Mammootty and Mohanlal | FilmiBeat Malayalam

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X