ലാലിന്റെ കോമഡി ഇഷ്ടപ്പെട്ടില്ല! ഷൂട്ടിംഗിനിടെ മമ്മൂക്ക ഇറങ്ങിപ്പോയി! ആ സംഭവം ഇങ്ങനെ! കാണൂ

By Midhun

Recommended Video

ഷൂട്ടിംഗ് സെറ്റില്‍ നിന്നും മമ്മൂട്ടി ഇറങ്ങിപ്പോയി, സംഭവം ഇങ്ങനെ | filmibeat Malayalam

നിരവധി സൂപ്പര്‍ഹിറ്റ് സിനിമകള്‍ മലയാളികള്‍ക്ക് സമ്മാനിച്ച കൂട്ടുകെട്ടായിരുന്നു സിദ്ധിഖ് ലാല്‍. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയൊരുക്കിയ സിനിമകളായിരുന്നു ഈ കൂട്ടുകെട്ടില്‍ നിന്നു കൂടുതലായി പുറത്തിറങ്ങിയിരുന്നത്. റാംജി റാവു എന്ന ആദ്യ ചിത്രം തന്നെ സൂപ്പര്‍ഹിറ്റാക്കി കൊണ്ടായിരുന്നു ഈ കൂട്ടുകെട്ട് മലയാളത്തിലേക്കുളള തങ്ങളുടെ വരവറിയിച്ചിരുന്നത്. കോമഡിക്ക് പ്രാധാന്യം നല്‍കിയൊരുക്കിയ ചിത്രത്തിന് തിയ്യേറ്ററുകളില്‍ നിന്നും മികച്ച സ്വീകാര്യത ലഭിച്ചിരുന്നു.

റാംജിറാവുവിന് ശേഷവും മലയാളി മനസുകളില്‍ തങ്ങിനില്‍ക്കുന്ന ഒട്ടനവധി ചിത്രങ്ങള്‍ ഈ കൂട്ടുകെട്ടില്‍ നിന്നായി പുറത്തിറങ്ങിയിരുന്നു. മമ്മൂട്ടിയെ നായകനാക്കി സിദ്ധിഖ് ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രമായിരുന്ന ഹിറ്റ്‌ലര്‍. സിദ്ധിഖ് തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രത്തിന് നിര്‍മ്മാതാവായിട്ടായിരുന്നു ലാല്‍ എത്തിയിരുന്നത്. ഹിറ്റ്‌ലര്‍ ഷൂട്ടിംഗിനിടെ ലാല്‍ പറഞ്ഞൊരു കൗണ്ടര്‍ കേട്ട് സെറ്റില്‍ നിന്നും മമ്മൂക്ക ഇറങ്ങിപ്പോയിരുന്നു. അടുത്തിടെയായിരുന്നു ഈ കഥ പുറത്തുവന്നത്.

ഹിറ്റ്‌ലര്‍

ഹിറ്റ്‌ലര്‍

മമ്മൂക്കയെ നായകനാക്കി സിദ്ധിഖ് 1996ല്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഹിറ്റ്‌ലര്‍. ശോഭന നായികയായി എത്തിയ ചിത്രത്തില്‍ മലയാളത്തിലെ മറ്റു ശ്രദ്ധേയ താരങ്ങളും അഭിനയിച്ചിരുന്നു. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയൊരുക്കിയ ചിത്രത്തില്‍ ഹിറ്റ്‌ലര്‍ നാരായണന്‍ കുട്ടിയായാണ് മമ്മൂക്ക എത്തിയത്. ഔസപ്പേച്ചന്‍ വാളക്കുഴിയും ലാലുമായിരുന്നു ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. വിഷു റിലീസായി തിയ്യേറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു മലയാളി പ്രേക്ഷകര്‍ നല്‍കിയിരുന്നത്. തുടര്‍ന്ന് ചിത്രം തമിഴ്, തെലുങ്ക്, കന്നഡ,ഹിന്ദി ഭാഷകളിലും ചിത്രം റീമേക്ക് ചെയ്യപ്പെട്ടിരുന്നു

സിദ്ദിഖ് ലാല്‍ കൂട്ടുകെട്ടിന്റെ സിനിമ

സിദ്ദിഖ് ലാല്‍ കൂട്ടുകെട്ടിന്റെ സിനിമ

സിദ്ധിഖ് സംവിധായകനായും ലാല്‍ നിര്‍മ്മാതാവായും മാറിയത് ഹിറ്റലര്‍ എന്ന ചിത്രത്തിലൂടെയായിരുന്നു. സിനിമയുടെ തിരക്കഥയും സംവിധാനവും സിദ്ധിഖ് നിര്‍വ്വഹിച്ചപ്പോള്‍ നിര്‍മ്മാതാവായിട്ടായിരുന്നു ലാല്‍ എത്തിയിരുന്നത്. സിദ്ധിഖ് ഒറ്റയ്ക്ക് സംവിധാനം ചെയ്ത ആദ്യ ചിത്രം തന്നെ സൂപ്പര്‍ ഹിറ്റായി മാറിയിരുന്നു. ഹിറ്റ്‌ലര്‍ മാധവന്‍കുട്ടിയെന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന തരത്തിലായിരുന്നു സിദ്ദിഖ് ഒരുക്കിയിരുന്നത്. മമ്മൂക്കയെ നായകനാക്കിയുളള സിദ്ധിഖിന്റെ ആദ്യ ചിത്രമായിരുന്നു ഹിറ്റ്‌ലര്‍. ഹിറ്റ്‌ലര്‍ സിനിമയുടെ ഷൂട്ടിംഗ് വലിയ പ്രശ്‌നങ്ങളൊന്നുമില്ലാതെയായിരുന്നു സിദ്ധിഖ് മുന്നോട്ടുകൊണ്ടുപോയിരുന്നത്.

മമ്മൂക്ക പറഞ്ഞ കാര്യം

മമ്മൂക്ക പറഞ്ഞ കാര്യം

ഹിറ്റ്‌ലര്‍ ഷൂട്ടിംഗിനിടെ തനിക്ക് അപ്രതീക്ഷിതമായ വന്നൊരു അവസരത്തെക്കുറിച്ച് മമ്മൂക്ക സിദ്ധിഖിനോടും ലാലിനോടുമായി പറഞ്ഞിരുന്നു. ഇംഗ്ലണ്ടില്‍ നിന്നും ഒരു സിനിമാ കമ്പനി തന്റെ ഡേറ്റിനായി സമീപിച്ചിട്ടുണ്ടെന്നും സമയം ഒത്തുവന്നാല്‍ അവരുടെ ചിത്രത്തില്‍ അഭിനയിച്ചേക്കുമെന്നുമായിരുന്നു മമ്മൂക്ക പറഞ്ഞത്.

ലാല്‍ പറഞ്ഞത്

ലാല്‍ പറഞ്ഞത്

തനിക്ക് ലഭിച്ച അവസരത്തക്കുറിച്ച് മമ്മൂക്ക പറഞ്ഞപ്പോള്‍ ഉടന്‍ തന്നെ നിര്‍മ്മാതാവായ ലാലിന്റെ മറുപടി വന്നിരുന്നു. മമ്മൂക്ക എന്ത് തന്നെ സംഭവിച്ചാലും ആ ഓഫര്‍ സ്വീകരിക്കണമെന്ന് പറഞ്ഞാണ് ലാല്‍ തുടങ്ങിയത്. ഇന്ത്യക്കാരെ നൂറ്റാണ്ടുകളോളം ഭരിച്ചു മുടിച്ചവരാണ് ബ്രീട്ടീഷുകാരെന്നും അവരോട് പ്രതികാരം ചെയ്യണമെങ്കില്‍ ഇങ്ങനെയെ പറ്റൂവെന്നും ലാല്‍ പറഞ്ഞു. ആ പ്രോജക്ടില്‍ മമ്മൂക്ക അഭിനയിക്കണം. അവന്മാര് കണക്കിന് അനുഭവിക്കട്ടെ,ലാല്‍ പറഞ്ഞു.

മമ്മൂക്ക സെറ്റില്‍ നിന്നും ഇറങ്ങിപ്പോയി

മമ്മൂക്ക സെറ്റില്‍ നിന്നും ഇറങ്ങിപ്പോയി

ലാലിന്റെ മറുപടി കേട്ടതും മമ്മൂക്ക ഹിറ്റ്‌ലറിന്റെ സെറ്റില്‍ നിന്നും ഇറങ്ങിപ്പോയിരുന്നു. ലാല്‍ പറഞ്ഞ കൗണ്ടര്‍ ഇഷ്ടപ്പെടാഞ്ഞതിനാലാണ് മമ്മൂക്ക ഷൂട്ടിംഗ് നിര്‍ത്തി മടങ്ങിയത്. മമ്മൂക്ക പോയതോടെ ചിത്രത്തിന്റെ ഒരു ദിവസത്തെ ഷൂട്ടിഗ് പൂര്‍ണമായി മുടങ്ങിയിരുന്നു. ചുമ്മാ പറഞ്ഞൊരു തമാശയിലൂടെ ഒരു ലക്ഷത്തിന്റെ നഷ്ടമായിരുന്നു നിര്‍മ്മാതാവായ ലാലിന് ഉണ്ടായത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X