»   » മോഹന്‍ലാലിന്റെ കാര്യത്തില്‍ അതീവ ശ്രദ്ധാലുവാണ് മമ്മൂട്ടി, പുലിമുരുകന്‍ സംവിധായകനോട് പറഞ്ഞത് അതാണ്!

മോഹന്‍ലാലിന്റെ കാര്യത്തില്‍ അതീവ ശ്രദ്ധാലുവാണ് മമ്മൂട്ടി, പുലിമുരുകന്‍ സംവിധായകനോട് പറഞ്ഞത് അതാണ്!

Written By:
Subscribe to Filmibeat Malayalam
ലാലേട്ടനെ പൊന്നുപോലെ നോക്കുന്ന മമ്മുക്ക 'ഇതാണ് സ്നേഹം' | filmibeat Malayalam

മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും ഏകദേശം ഒരേ സമയത്താണ് സിനിമയിലേക്ക് എത്തിയത്. തുടക്കത്തില്‍ വില്ലന്‍ റോളുകളായിരുന്നു ഇവരെ തേടിയെത്തിയിരുന്നത്. പിന്നീട് നായകനിരയിലേക്ക് ഉയര്‍ന്നെത്തിയ ഇരുവരേയും പിന്നീട് തിരിഞ്ഞു നേക്കേണ്ടി വന്നിട്ടില്ല. മലയാള സിനിമയുടെ തന്നെ അവിഭാജ്യ ഘടകമായി മാറിയിരിക്കുകയാണ് ഇരുവരും.

സുപ്രിയ കഴിഞ്ഞാല്‍ ആകര്‍ഷണീയത തോന്നിയ സ്ത്രീയാരാണ്? പൃഥ്വി പറഞ്ഞത്? ആരാണ് ആ അഭിനേത്രി?

തുടക്കത്തിലെ ബലം പിടുത്തമേയുള്ളൂ, മന്ദാരപ്പൂ പോലെ പിന്നെ ആ മുഖം വിടരും, മമ്മൂട്ടിയെക്കുറിച്ച് നടി


ഇരുവരുടേയും സിനിമാജീവിതത്തില്‍ ഒരുപാട് വഴിത്തിരിവുകളും പ്രതിസന്ധികളുമുണ്ടായിട്ടുണ്ട്. സിനിമകളുമായി ഇരുവരും നേര്‍ക്ക് നേര്‍ എത്തിയിട്ടുണ്ട്. ഇരുവരും ഇടയ്ക്ക് ഒരുമിച്ചും എത്തിയിരുന്നു. മകന്‍ സിനിമയില്‍ അരങ്ങേറുന്നതിന് മുന്നോടിയായി കുടുംബസമേതം എത്തിയാണ് മോഹന്‍ലാല്‍ മമ്മൂട്ടിയെ സന്ദര്‍ശിച്ചത്.


മോഹന്‍ലാലും മമ്മൂട്ടിയും

മലയാള സിനിമയുടെ രണ്ട് നെടും തൂണുകളാണ് മമ്മൂട്ടിയും മോഹന്‍ലാലും. ഇന്ത്യന്‍ സിനിമയുടെ തന്നെ അവിഭാജ്യ ഘടകമായി മാറിയ സൂപ്പര്‍ താരങ്ങള്‍. ഇവരെ മാറ്റി നിര്‍ത്തിയുള്ള സിനിമകളെക്കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയില്ലെന്ന് അവസ്ഥയായിരുന്നു ഒരു കാലത്ത്.


പരസ്പര പൂരകങ്ങളെന്ന് വിശേഷിപ്പിച്ചു

മോഹന്‍ലാലും മമ്മൂട്ടിയും പരസ്പര പൂരകങ്ങളായ താരങ്ങളാണെന്നായിരുന്നു സംവിധായകന്‍ ഫാസില്‍ ഇവരെക്കുറിച്ച് വിശേഷിപ്പിച്ചത്. ആ വിശേഷണം ശരിയാണെന്ന് പ്രേക്ഷകരും സമ്മതിക്കുന്നു.


പിന്തുണ നല്‍കി മുന്നേറുന്നു

ആരാധകര്‍ തമ്മിലുള്ള മത്സരം കാണുമ്പോള്‍ പലരും കരുതുന്നത് മോഹന്‍ലാലും മമ്മൂട്ടിയും പരസ്പരം ശത്രുതയിലാണെന്നാണ്. എന്നാല്‍ അന്യോന്യം പിന്തുണച്ചും സഹായിച്ചുമാണ് ഇരുവരും മുന്നേറിയത്.


പുലിമുരുകന്‍ ചിത്രീകരണത്തിനിടയില്‍

മോഹന്‍ലാലിന്റെ കരിയറിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നായ പുലിമുരുകന്റെ ഷൂട്ടിങ്ങിനിടയില്‍ മമ്മൂട്ടി സംവിധായകന്‍ വൈശാഖനോട് പറഞ്ഞ കാര്യം ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.


ഫൈറ്റ് എന്ന് കേട്ടാല്‍ ആവേശം

സ്റ്റണ്ട് എന്ന് കേട്ടാല്‍ അവന് ഭയങ്കര ആവേശമാണ്. നീ വേണം അത് ശ്രദ്ധിക്കാന്‍, ശ്രദ്ധിച്ചേ ചെയ്യിക്കാവുയെന്നായിരുന്നു മമ്മൂട്ടി സംവിധായകനോട് പറഞ്ഞത്. വൈശാഖന്‍ തന്നെയാണ് ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയത്. സോഷ്യല്‍ മീഡിയയിലൂടെ ഈ സംഭവം വൈറലായിക്കൊണ്ടിരിക്കുകയാണ്.


മോഹന്‍ലാലിന്റെ കാര്യത്തില്‍

മോഹന്‍ലാലിന്റെ കാര്യത്തില്‍ മമ്മൂട്ടിക്ക് എത്ര മാത്രം കരുതല്‍ ഉണ്ടെന്ന് വ്യക്തമാക്കുന്ന വാക്കുകളാണ് ഇതെന്ന് ആരാധകരും സാക്ഷ്യപ്പെടുത്തുന്നു.


മോഹന്‍ലാലിന്‍റെ കഴിവിനെക്കുറിച്ച് നേരത്തെ മനസ്സിലാക്കി

മോഹന്‍ലാലും മമ്മൂട്ടിയും ഒരുമിച്ചാണ് സിനിമാജീവിതം ആരംഭിച്ചത്. തന്നോടൊപ്പം അരങ്ങേറിയ മോഹന്‍ലാല്‍ പിന്നീട് തനിക്ക് വെല്ലുവിളിയാകുമെന്നുള്ള കാര്യത്തെക്കുറിച്ച് മമ്മൂട്ടി നേരത്തെ മനസ്സിലാക്കിയിരുന്നു. ലാലിലെ പ്രതിഭയെ മെഗാസ്റ്റാര്‍ തിരിച്ചറിഞ്ഞിരുന്നു.


വില്ലത്തരത്തില്‍ നിന്നും നായകനിലേക്ക് എത്തും

മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലെ വില്ലനായാണ് മോഹന്‍ലാല്‍ സിനിമയില്‍ തുടക്കം കുറിച്ചത്. വില്ലത്തരത്തിലൂടെയാണ് തുടങ്ങിയതെങ്കിലും നായകനായി ഉയര്‍ന്നുവരുമെന്ന് മമ്മൂട്ടി വിലയിരുത്തിയിരുന്നു.


ഒരുമിച്ച് അഭിനയിച്ചു

കേവലം പറച്ചിലുകളല്ലാതെ അനോന്യം മത്സരിച്ച് അഭിനയിച്ച് പ്രേക്ഷകരെ വിസ്മയിപ്പിക്കാനും ഇവര്‍ മുന്നിലുണ്ടായിരുന്നു. ഇന്നും പ്രേക്ഷകര്‍ ഒാര്‍ത്തിരിക്കുന്നുണ്ട് ഈ ചിത്രങ്ങള്‍. ഇരുവരും വീണ്ടും ഒരുമിച്ചെത്തുന്നതിനായുള്ള കാത്തിരിപ്പ് ഇപ്പോഴും തുടരുന്നുമുണ്ട്.


മക്കളെത്തിയപ്പോള്‍

മമ്മൂട്ടിക്ക് പിന്നാലെ സിനിമയിലേക്കെത്തിയദുല്‍ഖര്‍ സല്‍മാന്‍ സ്വന്തമായ ഇടം കണ്ടെത്തി മുന്നേറുകയാണ്. അടുത്തിടെയാണ് സിനിമയിലെത്തിയിട്ട് ആറ് വര്‍ഷം പൂര്‍ത്തിയാക്കിയത്. അതിനിടയിലാണ് മോഹന്‍ലാലിന്‍റെ മകന്‍റെ രംഗപ്രവേശം. ആദിയിലൂടെ നായകനായെത്തി പ്രേക്ഷകരെ വിസ്മയിപ്പിച്ചിരിക്കുകയാണ് പ്രണവ് മോഹന്‍ലാല്‍.


പ്രണവിനെ അനുഗ്രഹിച്ചു

സിനിമയില്‍ തുടക്കം കുറിക്കുന്നതിന് മുന്നോടിയായി മോഹന്‍ലാലും പ്രണവും സുചിത്രയും മമ്മൂട്ടിയെ കാണാനെത്തിയിരുന്നു. പ്രണവിനെ അനുഗ്രഹിച്ച് മമ്മൂട്ടി ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു.


റിലീസ് ചെയ്തതിന് ശേഷവും പിന്തുണ

ആദി റിലീസ് ചെയ്തതിന് ശേഷവും മമ്മൂട്ടി പ്രണവിനെ പിന്തുണച്ചിരുന്നു. സ്വന്തം സിനിമയ്ക്കൊപ്പം അപ്പുവിന്‍റെ ആദിയേയും സ്വീകരിക്കണമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.


സാഹസിക രംഗങ്ങളില്‍ ഡ്യൂപ്പിനെ ഉപയോഗിക്കണം

സിനിമയില്‍ തുടക്കം കുറിക്കുന്ന സമയത്ത് ദുല്‍ഖര്‍ സല്‍മാനും പ്രണവ് മോഹന്‍ലാലിനും ലഭിച്ച നിര്‍ദേശങ്ങളില്‍ പ്രധാനപ്പെട്ടത് ഇതായിരുന്നു. സാഹസിക രംഗങ്ങള്‍ ഡ്യൂപ്പിനെ ഉപയോഗിച്ച് ചെയ്താല്‍ മതിയെന്നായിരുന്നു താരരാജാക്കന്‍മാരുടെ നിര്‍ദേശം.


ദുല്‍ഖര്‍ അക്ഷരം പ്രതി അനുസരിച്ചു

വാപ്പച്ചിയുടെ നിര്‍ദേശത്തെ ദുല്‍ഖര്‍ അക്ഷരം പ്രതി അനുസരിച്ചിരുന്നു. അതിസാഹസികമായ രംഗങ്ങളൊന്നും സിനിമയില്‍ ഇല്ലായിരുന്നു. എന്നാല്‍ പിന്നീട് ദുല്‍ഖര്‍ ഇത് പാലിച്ചിരുന്നോയെന്നത് സംശയവാഹമാണ്. ബംഗ്ലൂര്‍ ഡേയ്സിലെ പ്രകടനമൊക്കെ അത്രയ്ക്കും മനോഹരമായാണ് താരം ചെയ്തത്.


പ്രണവിന് സ്വീകാര്യമായില്ല

ആദിയില്‍ ഡ്യൂപ്പിനെ ഉപയോഗിക്കുന്നതിനോട് പ്രണവിന് താല്‍പര്യമുണ്ടായിരുന്നില്ല. നിരവധി തവണ റിഹേഴ്‌സല്‍ നടത്തിയതിന് ശേഷം പ്രണവ് തന്നെയാണ് സാഹസിക രംഗങ്ങള്‍ പൂര്‍ത്തിയാക്കിയത്. ഒരു സീനില്‍ മാത്രമാണ് ഡ്യൂപ്പിനെ ഉപയോഗിച്ചതെന്ന് സംവിധായകന്‍ വ്യക്തമാക്കിയിരുന്നു.


ദുല്‍ഖര്‍ തുടങ്ങിയത്

ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത സെക്കന്‍ഡ് ഷോയിലൂടെയാണ് ദുല്‍ഖര്‍ തുടക്കം കുറിച്ചത്. സിനിമ ഇറങ്ങിയതിന് ശേഷമാണ് മമ്മൂട്ടിയുടെ മകനാണ് നായകനെന്ന് പുറം ലോകമറിഞ്ഞത്.


മികച്ച പ്രതികരണം നേടിയിരുന്നു

നവാഗത സംവിധായകന്റെ സിനിമയിലൂടെ ദുല്‍ഖറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. താരപുത്രനെന്നതിനും അപ്പുറത്ത് ദുല്‍ഖറിലെ നടനെ പ്രേക്ഷകര്‍ ഏറ്റെടുക്കുകയായിരുന്നു.


അന്യോന്യം പിന്തുണ

സിനിമയില്‍ തുടക്കം കുറിക്കുന്ന അപ്പുവിന് ആശംസ നേര്‍ന്ന് ദുല്‍ഖര്‍ സല്‍മാന്‍ രംഗത്തെത്തിയിരുന്നു. താരരാജാക്കന്‍മാരെപ്പോലെ ഇവരും അന്യോന്യം പിന്തുണച്ചാണ് മുന്നേറുന്നത്.


ഒരുമിച്ചൊരു സിനിമ

മോഹന്‍ലാലും മമ്മൂട്ടിയും ഒരുമിച്ചെത്തിയപ്പോഴെല്ലാം പ്രേക്ഷകര്‍ക്ക് അതൊരു കിടിലന്‍ വിരുന്നായിരുന്നു. അതുപോലെ തന്നെ അടുത്ത തലമുറയും ഒരുമിച്ച് വരുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍.


അത്തരമൊരു കൂടിച്ചരലിനായി കാത്തിരിക്കാം

മമ്മൂട്ടിക്കും മോഹന്‍ലാലിനും പിന്നാലെ ദുല്‍ഖര്‍ സല്‍മാനും പ്രണവ് മോഹന്‍ലാലും ഒരുമിച്ചെത്തുന്ന സിനിമയ്ക്കായി നമുക്കും കാത്തിരിക്കാം.


English summary
Mammootty's instructions to Mohanlal's director

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam