മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ത്രസിപ്പിക്കുന്ന വാള്‍പയറ്റ്! പഴശ്ശിരാജയിലെ ഡിലീറ്റ് ചെയ്ത സീന്‍ പുറത്ത്

കേരള ബോക്‌സോഫീസിനെ തകര്‍ത്ത ബിഗ് ബജറ്റ് ചിത്രമായിരുന്നു മമ്മൂട്ടി നായകനായെത്തിയ കേരള വര്‍മ്മ പഴശ്ശിരാജ. മലയാളത്തിലെ മികച്ചൊരു ഇതിഹാസ നായകന്റെ കഥ പറഞ്ഞ സിനിമ നിരവധി പുരസ്‌കാരങ്ങളും അംഗീകാരങ്ങളും ഏറ്റുവാങ്ങിയിരുന്നു. മെഗാസ്റ്റാര്‍ മമ്മൂട്ടിയടക്കം സിനിമയില്‍ അഭിനയിച്ച ഓരോരുത്തരുടെ പ്രകടനവും എടുത്ത് പറയേണ്ട ഒന്നായിരുന്നു.

സിനിമ റിലീസിനെത്തിയിട്ട് ഒന്‍പത് വര്‍ഷം കഴിഞ്ഞിരിക്കുകയാണ്. അതിനിടെയാണ് സിനിമയില്‍ നിന്നും ഡിലീറ്റ് ചെയ്ത ഒരു രംഗം സോഷ്യല്‍ മീഡിയ വഴി പുറത്ത് വന്നത്. മമ്മൂട്ടിയുടെ ഉഗ്രന്‍ വാള്‍പയറ്റ് അടക്കമുള്ള സീന്‍ പുറത്ത് വന്ന ഉടനെ തന്നെ സാമൂഹ്യമാധ്യമങ്ങള്‍ വഴി തരംഗമായിരിക്കുകയാണ്.

 ഡിലീറ്റ് ചെയ്ത സീന്‍

ഡിലീറ്റ് ചെയ്ത സീന്‍

സിനിമയുടെ നീളക്കൂടുതല്‍ കാരണം ഒഴിവാക്കിയ ഒരു രംഗം സോഷ്യല്‍ മീഡിയ വീണ്ടും ഏറ്റെടുത്തിരിക്കുകയാണ്. പഴശ്ശിരാജയും പഴയംവീടന്‍ ചന്തുവും തമ്മിലുള്ള അത്യുഗ്രന്‍ വാള്‍പയറ്റാണ് വീഡിയോയിലുള്ളത്. അന്ന് സിനിമയില്‍ നിന്നും ഈ രംഗം ഒഴിവാക്കിയത് മണ്ടത്തരമായി പോയെന്നും സിനിമയുടെ ഭംഗി പതിന്മടങ്ങ് വര്‍ദ്ധിപ്പിക്കുന്ന രംഗമായിരുന്നു ഇതെന്നുമാണ് ആരാധകര്‍ പറയുന്നത്.

വീണ്ടും വൈറലാവാന്‍ കാരണം

വീണ്ടും വൈറലാവാന്‍ കാരണം

2009 ഒക്ടോബര്‍ 16 നായിരുന്നു പഴശ്ശിരാജയുടെ റിലീസ്. പഴശ്ശിരാജ റിലീസിനെത്തി ആദ്യദിനങ്ങളില്‍ സിനിമയില്‍ നിന്നും ഇത് നീക്കം ചെയ്തിരുന്നു. പിന്നീട് 75-ാം ദിനത്തിലെത്തിയപ്പോഴെക്കും കൂട്ടിചേര്‍ക്കുകയായിരുന്നു. സിനിമയുടേതായി പുറത്തിറങ്ങിയ ഡിവിഡികളിലൊന്നും ഈ രംഗം കാണാനില്ലായിരുന്നു. പെരിന്തല്‍മണ്ണയില്‍ കഴിഞ്ഞ ദിവസം മമ്മൂട്ടി ആരാധകര്‍ ചിത്രം വീണ്ടും പ്രദര്‍ശിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡിലീറ്റ് ചെയ്ത രംഗം ചര്‍ച്ചയായത്.

കേരള വര്‍മ്മ പഴശ്ശിരാജ

കേരള വര്‍മ്മ പഴശ്ശിരാജ

മമ്മൂട്ടിയെ നായകനാക്കി ഹരിഹരന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു കേരള വര്‍മ്മ പഴശ്ശിരാജ. എംടി വാസുദേവന്‍ നായരുടെ തിരക്കഥയിലൊരുക്കിയ ചിത്രം മലയാളത്തിലായിരുന്നു നിര്‍മ്മിച്ചതെങ്കിലും തെലുങ്ക്, തമിഴ്, ഹിന്ദി എന്നിങ്ങനെ നാല് ഭാഷകളിലായിട്ടാണ് റിലീസിനെത്തിയത്. മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ സിനിമയായിരുന്നു കേരള വര്‍മ്മ പഴശ്ശിരാജ. 27 കോടിയോളം രൂപയായിരുന്നു പഴശ്ശിരാജയുടെ നിര്‍മാണത്തിന് ആവശ്യമായി വന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനായിരുന്നു ചിത്രം നിര്‍മ്മിച്ചത്.

 വീരപഴശ്ശി തമ്പുരാന്‍

വീരപഴശ്ശി തമ്പുരാന്‍

കേരളത്തില്‍ ജീവിച്ചിരുന്ന വീരപഴശ്ശി തമ്പുരാന്റെ ജീവിതകഥയെ ആസ്പദമാക്കി ഒരുക്കിയ സിനിമയില്‍ പഴശ്ശിയുടെ വേഷത്തില്‍ മെഗാസ്റ്റാര്‍ തകര്‍ത്തഭിനയിച്ചിരുന്നു. തമിഴ് നടന്‍ ശരത് കുമാര്‍, മനോജ് കെ ജയന്‍, പത്മപ്രിയ, കനിഹ, സുരേഷ് കൃഷ്ണ, സുമന്‍, തിലകന്‍, ജഗതി ശ്രീകുമാര്‍, തുടങ്ങി വമ്പന്‍താരനിരയായിരുന്നു അണിനിരന്നത്. എല്ലാവരും മികവുറ്റ പ്രകടനം കാഴ്ച വെച്ചതോടെ സിനിമ ഹിറ്റില്‍ നിന്നും സൂപ്പര്‍ ഹിറ്റിലേക്ക് എത്തിയിരുന്നു. ഇളയരാജയായിരുന്നു സംഗീതമൊരുക്കിയത്. ശബ്ദമിശ്രണം ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയായിരുന്നു. മികച്ച പശ്ചാതല സംഗീതത്തിനുള്ള ദേശീയ പുരസ്‌കാരം സിനിമയിലൂടെ ഇളയരാജയ്ക്ക് ലഭിച്ചിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X