twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിയുടെ നിർബന്ധം കാരണം ബാബു ആന്റണിയുടെ താരമൂല്യം കൂടി, ആ കഥ വെളിപ്പെടുത്തി ടിഎസ് സുരേഷ് ബാബു

    |

    മലയാളി പ്രേക്ഷകർക്ക് മികച്ച ഒരുപിടി ചിത്രം സമ്മാനിച്ച സംവിധായകനാണ് ടിഎസ് സുരേഷ് ബാബു. 1991 ൽ മമ്മൂട്ടി,ശങ്കർ,മോഹൻലാൽ എന്നിവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. ഇതിന് ശേഷം 90 കളിൽ മികച്ച ചിത്രങ്ങൾ ഇദ്ദേഹം സംവിധാനം ചെയ്തിരുന്നു. മമ്മൂട്ടി, സുരേഷ് ബാബു കൂട്ട്കെട്ടിൽ ഒരുങ്ങിയ ചിത്രങ്ങളെല്ലാം തന്നെ വൻ വിജയമായിരുന്നു,കോട്ടയം കുഞ്ഞച്ചൻ.കിഴക്കൻ പത്രോസ്, സ്റ്റാലിൻ ശിവദാസ് തുടങ്ങിയ ചിത്രങ്ങളെല്ലാം അന്ന് തിയേറ്ററുകൾ ഇളക്കി മറിച്ചിരുന്നു.

    മമ്മൂട്ടി, സുരേഷ് ബാബു കൂട്ട്കെട്ട് വെള്ളിത്തിരയിൽ തിളങ്ങി നിന്നിരുന്ന സമയത്തായിരുന്നു , ബാബു ആന്റണി, ജഗദീഷ് , ജയറാം, സുകുമാരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരു ചിത്രം ഒരുക്കിയത് . ഈ ചിത്രം വലിയ വിജയമായിരുന്നു . ഈചിത്രത്തോട് കൂടി ബാബു ആന്റണി എന്ന നടന്റെ താരമൂല്യം ഉയരുകയായിരുന്നു. ആ ബാബു ആന്റണി ചിത്രവും മമ്മൂട്ടിയും തമ്മിൽ ഒരു ബന്ധമുണ്ട്. ഇപ്പോഴിത അത് വെളിപ്പെടുത്തുകയാണ് സംവിധായകൻ സുരേഷ് ബാബു. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം തുറന്ന് പറഞ്ഞത്.

     മമ്മൂട്ടിയെ വെച്ചെരു  സിനിമ

    കോട്ടയം കുഞ്ഞച്ചൻ കഴിഞ്ഞ് മറ്റൊരു ചിത്രത്തിനെ കുറിച്ച് ആലോചിച്ചിരുന്ന സമയമായിരുന്നു അത്. ഡെന്നീസ് ജോസഫ് മറ്റൊരു കഥയെ കുറിച്ച് തന്നോട് പറുകയും ചെയ്തിരുന്നു. ഒരു അരയന്റെ സ്റ്റോറിയായിരുന്നു അത്. അത് കുറച്ച് സമയമെടുത്ത് തിരക്കഥ എഴുതി ചെയ്യാമെന്ന് ഡെന്നീസ് അന്ന് എന്നോട് പറഞ്ഞിരുന്നു. ഇത് ഞാൻ മമ്മൂക്കയോട് പറഞ്ഞിരുന്നു. തിരക്കഥ പൂർത്തിയാക്കിയതിന് ശേഷം അതുമായി വരാനായിരുന്നു അദ്ദേഹം പറഞ്ഞത്.

    മമ്മൂക്ക  ആവശ്യപ്പെട്ടത്

    മറ്റൊരു കാര്യവും അദ്ദേഹം അന്ന് എന്നോട് പറഞ്ഞു. പറ്റുമെങ്കിൽ മമ്മൂട്ടിയില്ലാത്ത ഒരു ചിത്രം ചെയ്യണമെന്നായിരുന്നു. ആ ചിത്രം വലിയ വിജയമായാൽ ബാബുവിന് നല്ലൊരു പേര് ലഭിക്കും. ഇപ്പോൾ കോട്ടയം കുഞ്ഞച്ചൻ എന്ന ചിത്രത്തിലൂടെ നിങ്ങൾക്ക് നല്ലൊരു പേരുണ്ട്. എന്റേയും ഡെന്നീസ് ജോസഫിന്റേയും പേര് കൊണ്ട് ഓടിയ ചിത്രമാണെന്ന് എല്ലാവരും പറയും. അത് ഇനി വേണ്ട ഒരു പടം കൂടി വിജയമാക്കിയാൽ നല്ലതായിരിക്കുമെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. ഇത് എന്റെ മനസ്സിൽ കിടന്നു. മോഹൻലാൽ, മമ്മൂട്ടിയല്ലാതെ മറ്റൊരു ചിത്രം എന്റെ മനസിൽ വന്നു. കുഴപ്പമില്ലാത്ത ഒരു വിഷയമായിരുന്നു.

    ബാബു ആന്റണി എത്തിയത്

    ചിത്രത്തിൽ ഒരു ആക്ഷൻ കഥാപാത്രത്തെവേണമായിരുന്നു. സുരേഷ് ഗോപിയെ ആയിരുന്നു ചിത്രത്തിലേയ്ക്ക് ആദ്യം കാസ്റ്റ് ചെയ്ത്. എന്നാൽ കരട്ടെ കഥാപാത്രമായതു കൊണ്ട് ചിത്രത്തിലേയ്ക്ക് ബാബു ആന്റണിയെ തിരഞ്ഞെടുക്കുകയായിരുന്നു. ബാബു ആന്റണിയുമായി അന്ന് വലിയ സൗഹൃദമില്ലായിരുന്നു. എന്നാൽ കഥാപാത്രത്തെ കുറിച്ച് പറഞ്ഞപ്പോൾ അദ്ദേഹം വന്ന് അഭിനയിക്കുകയായിരുന്നു. വളരെ നല്ല മനുഷ്യനാണ് ബാബു ആന്റണി. അങ്ങനെയാണ് നാല് ഹീറോ വച്ച് സിനിമ ചെയ്യുന്നത്. ബാബു ആന്റണിയുടെ കഥാപാത്രത്തിന് മികച്ച പ്രതികരണമായിരുന്നു തിയേറ്ററിൽ നിന്ന് ലഭിച്ചത്.

    Recommended Video

    Idavela babu's reply to Parvathy Thiruvoth | FilmiBeat Malayalam
    ഉപ്പുകണ്ടം ബ്രദേഴ്സ്

    ഈ സിനിമയ്ക്ക് ശേഷമാണ് ഉപ്പുകണ്ടംബ്രദേഴ്സിനെ കുറിച്ച് ചിന്തിക്കുന്നത്. അഞ്ച് വില്ലൻമാരെ വെച്ചൊരു ചിത്രമായിരുന്നു. തിരക്കഥ എഴുതി കഴിഞ്ഞപ്പോൾ തന്നെ ഞാൻ ബാബു ആന്റണിയോട് ചിത്രത്തെ കുറിച്ച് പറഞ്ഞു. ഈ കഥപാത്രം ക്ലിക്കാകുമെന്ന് ഉറപ്പിച്ചു പറഞ്ഞു. അങ്ങനെ ബാബു ആന്റണി ചിത്രത്തിലെത്തി. തിയേറ്ററിൽ ആദ്യം മുതൽ അവസാനം വരെ ബാബു ആന്റണിയുടെ കഥാപാത്രത്തിന് മികച്ച പ്രേക്ഷകപ്രതികരണമായിരുന്നു ലഭിച്ചത്.. ഈ ചിത്രത്തോടെ ബാബു ആന്റണിയുടെ താരമൂല്യം കൂടുകയായിരുന്നു . സ്റ്റാറായി അദ്ദേഹം മാറുകയായിരുന്നു.

    English summary
    Mammootty's Kottayam Kunjachan Movie Director About Babu Antony Cinema Entry
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X