കുഞ്ഞാലി മരക്കാരായി ഞെട്ടിക്കുന്നത് മമ്മൂട്ടി! മോഹന്‍ലാല്‍ ചിത്രത്തെ കടത്തിവെട്ടി മമ്മൂട്ടി ചിത്രം..

കുഞ്ഞാലി മരക്കാരുടെ കഥയുമായി താരരാജാക്കന്മാരായ മോഹന്‍ലാലും മമ്മൂട്ടിയും വരികയാണ്. മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമയായി മോഹന്‍ലാലിന്റെ മരക്കാര്‍ അറബിക്കടലിന്റെ സിംഹം വരുന്നത്. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം അതിനെ കടത്തിവെട്ടുന്ന സിനിമയായിട്ടാണ് മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാര്‍ എത്തുന്നതെന്നാണ്.

ഒരേ വിഷയത്തെ ആസ്പദമാക്കി രണ്ട് സിനിമകള്‍ വരുന്നതിനാല്‍ രണ്ടിനും പ്രധാന്യമുണ്ട്. തിരക്കഥ പൂര്‍ത്തിയാക്കിയ മോഹന്‍ലാല്‍ ചിത്രം ഈ വര്‍ഷം തന്നെ ചിത്രീകരണം ആരംഭിക്കും. ഇപ്പോള്‍ മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാരിന്റെ ബജറ്റിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്.

 കുഞ്ഞാലി മരക്കാര്‍

കുഞ്ഞാലി മരക്കാര്‍

കോഴിക്കോട്ടെ സാമൂതിരിയുടെ മുസ്ലീം പടത്തലവന്മാരായിരുന്നു കുഞ്ഞാലി മരക്കന്മാര്‍. നാല് മരക്കാന്മാരെ കുറിച്ചാണ് ചരിത്രത്തില്‍ പറയുന്നത്. അതില്‍ കുഞ്ഞാലി മരക്കാര്‍ നാലാമനായ മുഹമ്മദ് അലിയുടെ കഥയുമായിട്ടാണ് രണ്ട് സിനിമകളും വരുന്നത്. മമ്മൂട്ടിയെ നായനകാക്കി സന്തോഷ് ശിവനും മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശനുമാണ് സിനിമകള്‍ സംവിധാനം ചെയ്യുന്നത്. പ്രിയദര്‍ശന്റെ മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഈ വര്‍ഷം തന്നെ ചിത്രീകരണം ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ്. എന്നാല്‍ മമ്മൂട്ടി ചിത്രം വൈകുമെന്നും പറഞ്ഞിരുന്നു.

 മമ്മൂട്ടി ചിത്രം

മമ്മൂട്ടി ചിത്രം

സന്തോഷ് ശിവന്റെ സംവിധാനത്തിലെത്തുന്ന മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാര്‍ ആഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശനാണ് നിര്‍മ്മിക്കുന്നത്. ശങ്കര്‍ രാമകൃഷ്ണനും ടിപി രാജീവനും ചേര്‍ന്നാണ് സിനിമയ്ക്ക് വേണ്ടി കഥ ഒരുക്കുന്നത്. കുഞ്ഞാലി മരക്കാര്‍ എന്ന പേരില്‍ തന്നെ എത്തുന്ന സിനിമ ഈ വര്‍ഷം ചിത്രീകരണം ആരംഭിക്കുകയില്ലെന്നും മറ്റ് തിരക്കുകളെല്ലാം കഴിഞ്ഞതിന് ശേഷമായിരിക്കുമെന്നും സംവിധായകന്‍ വ്യക്തമാക്കിയിരുന്നു.

ബിഗ് ബജറ്റ്

ബിഗ് ബജറ്റ്

മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമായിട്ടാണ് മോഹന്‍ലാലിന്റെ മരക്കാര്‍ അറബിക്കടലിന്റെ സിംഹം വരുന്നത്. ആശീര്‍വാദ് ഫിലിംസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, കോണ്‍ഫിഡന്റ് ഗ്രൂപ്പ്, മൂണ്‍ഷൂട്ട് എന്റര്‍ടെയിന്‍മെന്റെും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. ബജറ്റ് കൃത്യമായി പറയാന്‍ പറ്റില്ലെങ്കിലും 100 കോടിയ്ക്ക് അടുത്ത് ബജറ്റ് ആവശ്യമായി വരുന്ന സിനിമയാണെന്നാണ് പ്രിയദര്‍ശന്‍ പറയുന്നത്. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന കണക്കുകള്‍ പ്രകാരം മമ്മൂട്ടിയുടെ സിനിമ 150 കോടി ബജറ്റിലാണ് നിര്‍മ്മിക്കുന്നതെന്നാണ് പറയുന്നത്. ചില ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് അനൗദ്യോഗിക കണക്കുകള്‍ പുറത്ത് വിട്ടത്.

വൈകാന്‍ കാരണം..

വൈകാന്‍ കാരണം..

കുഞ്ഞാലി മരക്കാരായി മമ്മൂട്ടി അഭിനയിക്കുന്ന സിനിമയായിരുന്നു ആദ്യം പ്രഖ്യാപിച്ചത്. എന്നാല്‍ ഏറ്റെടുത്തിരിക്കുന്ന മറ്റ് സിനിമകളുടെ തിരക്കും സമയം കുറവായതും ബജറ്റുമെല്ലാം സിനിമയ്ക്ക് വെല്ലുവിളിയാവുകയായിരുന്നു. മോഹന്‍ലാലിന്റെ സിനിമ വരുന്നുണ്ടെങ്കിലും തന്റെ സിനിമ ഉപേക്ഷിച്ചിട്ടില്ലെന്ന് സന്തോഷ് ശിവന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അടുത്തൊരു സിനിമ കൂടി ചെയ്തതിന് ശേഷമായിരിക്കും കുഞ്ഞാലി മരക്കാര്‍ നിര്‍മ്മിക്കുന്നത്.

കാസ്റ്റിംഗ് പൂര്‍ത്തിയാക്കുന്നു...

കാസ്റ്റിംഗ് പൂര്‍ത്തിയാക്കുന്നു...

തിരക്കഥ പൂര്‍ത്തിയാക്കിയതോടെ ഈ വര്‍ഷം നവംബര്‍ ഒന്നിന് തന്നെ ചിത്രീകരണം ആരംഭിക്കാനുള്ള തയ്യാറെടുപ്പുകളെല്ലാം പ്രിയദര്‍ശന്‍ നടത്തി കൊണ്ടിരിക്കുകയാണ്. അതിവേഗം കാസ്റ്റിംഗ് പൂര്‍ത്തിയാക്കുനുള്ള ശ്രമത്തിലാണിപ്പോള്‍. മോഹന്‍ലാല്‍ മരക്കാര്‍ നാലാമന്‍ ആയി അഭിനയിക്കുമ്പോള്‍ ഒന്നാം മരക്കാരായി മധുവാണ് അഭിനയിക്കുന്നത്. കമല്‍ഹാസന്‍, അമിതാഭ് ബച്ചന്‍ തുടങ്ങി താരങ്ങളുടെ പേരും കേള്‍ക്കുന്നുണ്ട്. ബോളിവുഡില്‍ നിന്നും സുനില്‍ ഷെട്ടിയും തെലുങ്കില്‍ നിന്നും നാഗര്‍ജുനയും മോഹന്‍ലാല്‍ ചിത്രത്തിന്റെ ഭാഗമാവും.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X