മമ്മൂട്ടിയുടെ ആ അസുഖത്തിന് മുന്‍പില്‍ പ്രായം വരെ തോറ്റു! ഒറ്റ ഫോട്ടോ തരംഗമാക്കി ഇക്കയുടെ മാജിക്!!

മമ്മൂക്കയെ കുറിച്ച് അസൂയയോടെ എല്ലാവരും പറയുന്ന കാര്യം അദ്ദേഹത്തിന്റെ ഗ്ലാമറിന്റെ കാര്യമാണ്. കാലങ്ങള്‍ കഴിയും തോറും ഗ്ലാമര്‍ കൂടി വരുന്ന എന്തോ ഒരു അസുഖം മെഗാസ്റ്റാറിനുണ്ടെന്നും അഭിപ്രായമുണ്ട്. മുന്‍പ് പല തവണ സിനിമയില്‍ നിന്നും വ്യത്യസ്ത ലുക്ക് ഇറക്കി മമ്മൂക്ക ഞെട്ടിച്ചിരുന്നു. എന്നാല്‍ ഇന്നലെ മുതല്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടുമൊരു മമ്മൂക്കയുടെ ചിത്രം തരംഗമായി മാറിയിരിക്കുകയാണ്.

ഓണത്തിന് തിയറ്ററുകളിലേക്കെത്തുന്ന ഒരു കുട്ടനാടന്‍ ബ്ലോഗ് എന്ന ചിത്രത്തിലെ പോസ്റ്ററായിരുന്നു. മമ്മൂട്ടി പുഴയില്‍ കുളിക്കുന്ന ഒരു ഫോട്ടോയായിരുന്നു അത്. വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള മമ്മൂട്ടിയുടെ ലുക്കിനെക്കാള്‍ ഭംഗി കൂടിയിട്ടുണ്ടെന്ന് മാത്രമേ ആരാധകര്‍ക്ക് പറയാനുള്ളു. മമ്മൂക്കയുടെ മുന്‍പില്‍ വയസ് പോലും നാണിച്ച് മാറി നില്‍ക്കുകയാണെന്നും തുടങ്ങി ട്രോളന്മാരും സജീവമായി രംഗത്തെത്തിയിരിക്കുകയാണ്.

ഒരു കുട്ടനാടന്‍ ബ്ലോഗ്

ഒരു കുട്ടനാടന്‍ ബ്ലോഗ്

മമ്മൂട്ടിയെ നായകനാക്കി സേതു സംവിധാനം ചെയ്യുന്ന സിനിമയാണ് ഒരു കുട്ടനാടന്‍ ബ്ലോഗ്. ഇത്തവണത്തെ ഓണം ലക്ഷ്യമാക്കി വരുന്ന ചിത്രം ഓഗസ്റ്റ് 23 ന് തിയറ്ററുകളിലേക്ക് എത്തുമെന്നാണ് പറഞ്ഞിരിക്കുന്നത്. ഷംന കാസിം, റായ് ലക്ഷ്മി, അനു സിത്താര, സിദ്ദിഖ്, നെടുമുടി വേണു, സഞ്ജു ശിവറാം എന്നിങ്ങനെ മമ്മൂട്ടിയ്‌ക്കൊപ്പം നിരവധി താരങ്ങളും സിനിമയില്‍ അണിനിരക്കുന്നുണ്ട്. മെമ്മറീസ് എന്ന സിനിമയ്ക്ക് ശേഷം അനന്ത വിഷന്റെ ബാനറില്‍ പി മുരളീധരനും ശാന്ത മുരളീധരനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സേതുവിനൊപ്പം നടന്‍ ഉണ്ണി മുകുന്ദന്‍ സഹസംവിധായകനായി പ്രവര്‍ത്തിക്കുന്നുണ്ട് എന്നതാണ് ഒരു കുട്ടനാടന്‍ ബ്ലോഗിന്റെ മറ്റൊരു പ്രത്യേകത.

പിറന്നാളാണ്...

പിറന്നാളാണ്...

ആഗസ്റ്റ് ഒരു മാസം കൂടി കഴിഞ്ഞാല്‍ സെപ്റ്റംബറില്‍ 67-ാമത്തെ പിറന്നാള്‍ ആഘോഷിക്കേണ്ട മനുഷ്യനാണ്. ഇതൊക്കെ കണ്ടിട്ട് പ്രായം ക്യത്യമായി പറയാന്‍ പറ്റുമെന്ന് തോന്നുന്നുണ്ടോ?

പ്രേക്ഷകരുടെ അഭിപ്രായം

പ്രേക്ഷകരുടെ അഭിപ്രായം

പ്രായം എത്ര കൂടി വന്നാലും മമ്മൂക്കയുടെ അഴകും സ്റ്റൈലും അദ്ദേഹത്തെ വിട്ട് പോവില്ലെന്നാണ് പ്രേക്ഷകര്‍ക്ക് പറയാനുള്ളത്. അക്കാര്യം ഓരോ ദിവസം കഴിയുമ്പോള്‍ മെഗാസ്റ്റാര്‍ തെളിയിച്ച് കൊണ്ടിരിക്കുകയാണ്.

 വര്‍ഷങ്ങളുടെ വ്യത്യാസം

വര്‍ഷങ്ങളുടെ വ്യത്യാസം

1993 ല്‍ പുറത്തിറങ്ങിയ ദ്രുവം സൂപ്പര്‍ ഹിറ്റായിരുന്നു. ചിത്രത്തിലെ മമ്മൂട്ടി കഥാപാത്രം പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നതാണ്. വര്‍ഷങ്ങള്‍ ഒരുപാട് കഴിഞ്ഞെങ്കിലും അന്ന് ദ്രുവത്തില്‍ അഭിനയിച്ച പോലൊരു സീന്‍ ഇന്നലെ മുതല്‍ എത്തി. കാര്യമായി ഒരു മാറ്റവും വന്നിട്ടില്ലെന്നുള്ളതാണ് വസ്തുതത.

എത്ര പറയും..

എത്ര പറയും..

തരംഗമായി കൊണ്ടിരിക്കുന്ന മമ്മൂട്ടിയുടെ ലുക്ക് കണ്ടാല്‍ 50 വയസിന് മുകളില്‍ വയസ് ആരും പറയില്ല. 30 വയസുള്ള ഒരു ചെറുപ്പക്കാരന്‍ എന്നേ പറയാന്‍ തോന്നു.

ഓണം ഹരിയേട്ടന്

ഓണം ഹരിയേട്ടന്

ഇപ്രാവിശ്യത്തെ ഓണത്തിനെത്തുന്ന ഒരു കുട്ടനാടന്‍ ബ്ലോഗ് പ്രതീക്ഷയോടെ കാത്തിരിക്കാമെന്ന കാര്യത്തില്‍ ഉറപ്പായി. അതിനുള്ള എല്ലാം സിനിമയിലുണ്ടെന്നാണ് ഒറ്റ പോസ്റ്ററിലൂടെ തന്നെ വ്യക്തമാവുന്നത്.

സത്യം അങ്ങനെയാണോ

സത്യം അങ്ങനെയാണോ

പുതിയ ലുക്ക് കണ്ടിട്ട് പലര്‍ക്കും വിശ്വസിക്കാന്‍ പോവലും കഴിയുന്നില്ല. മുന്‍പ് പല്ലാവൂര്‍ ദേവനാരായണന്റെ ഷൂട്ടിംഗ് സമയത്തോ മറ്റോ എടുത്ത ചിത്രം ഇപ്പോള്‍ പുറത്ത് വിട്ടതല്ലേ എന്നാണ് ചിലരുടെ സംശയം.

 ചികിത്സയൊന്നും വേണ്ട

ചികിത്സയൊന്നും വേണ്ട

ഗ്ലാമറ് കൂട്ടാന്‍ ഫ്രാന്‍സില്‍ പോയി പ്രകൃതി ചികിത്സ ചെയ്യുകയൊന്നും വേണ്ട. ഈ അറുപത്തിയേഴാം വയസിലും ശരീരം കാത്ത് സൂക്ഷിക്കാന്‍ മമ്മൂട്ടി കാണിക്കുന്നത് പോലെയുള്ള ഡെഡിക്കേഷന്‍ മാത്രം മതി.

വേറെ എവിടെ ഉണ്ടാവും?

വേറെ എവിടെ ഉണ്ടാവും?

മമ്മൂട്ടിയും മകന്‍ ദുല്‍ഖറും ഗ്ലാമറിന്റെ കാര്യത്തില്‍ ഒരുപടി മുന്നിലാണ്. മലയാള സിനിമയില്‍ അല്ലാതെ ഇതുപോലെ ഗ്ലാമറുള്ള അച്ഛനും മകനും വേറെ ഏതെങ്കിലും സിനിമയില്‍ ഉണ്ടാവുമോ.

പകയായിരിക്കും..

പകയായിരിക്കും..

രണ്ട് മാസം കൂടി കഴിഞ്ഞാല്‍ 67 വയസ് ആവുന്ന മനുഷ്യാനാണ്. ഓരോ ദിവസം കഴിയുംതോറും ഗ്ലാമര്‍ കൂട്ടി വയസിനോട് പക വീട്ടുകയാണെന്നാണ് തോന്നുന്നത്.

ഇതൊക്കെ എങ്ങനെ..

ഇതൊക്കെ എങ്ങനെ..

ഇതെന്താണ് മമ്മൂക്ക നിങ്ങളിങ്ങനെ ഗ്ലാമറായി വരുന്നത് എന്നോര്‍ത്ത് വയസിന് വരെ അത്ഭുതമായിട്ടുണ്ടാവും.

സംശയമില്ലാതില്ല

സംശയമില്ലാതില്ല

ശരിക്കും മമ്മൂട്ടിയുടെ വയസ് 67 തന്നെയാണോ എന്ന കാര്യത്തെ കുറിച്ച് സംശയം തോന്നിയവരായിരിക്കും നമ്മളില്‍ പലരും.

ലുക്കാണ് സഹിക്കാന്‍ പറ്റാത്തത്..

ലുക്കാണ് സഹിക്കാന്‍ പറ്റാത്തത്..

മമ്മൂട്ടിയ്ക്ക് 67, മോഹന്‍ലാല്‍ 58, സൂര്യ 43, വിക്രം 52, എന്നിവരെല്ലാം പ്രായത്തെ കടത്തിവെട്ടി സിനിമയില്‍ ലുക്ക് കൊണ്ട് അത്ഭുതപ്പെടുത്തുന്ന താരങ്ങളാണ്.

അത്ഭുതം തന്നെയാണ്

അത്ഭുതം തന്നെയാണ്

സിനിമയിലാണെങ്കിലും ജീവിതത്തിലാണെങ്കിലും മമ്മൂട്ടി എന്ന മനുഷ്യന്‍ ഒരു അത്ഭുതം തന്നെയാണ്. പലപ്പോഴും അദ്ദേഹം അത് തെളിയിക്കുകയും ചെയ്തിരുന്നു.

ഓര്‍മ്മ വന്നോ?

ഓര്‍മ്മ വന്നോ?

മമ്മൂക്കയുടെ പുതിയ ഫോട്ടോ കണ്ടപ്പോള്‍ ദ്രുവത്തിലെ ഈ രംഗം ആര്‍ക്കെങ്കിലും ഓര്‍മ്മ വന്നിരുന്നോ? ഈ 2 ചിത്രങ്ങള്‍ തമ്മില്‍ 25 വര്‍ഷത്തെ വിത്യാസം ഉണ്ട്. ശരീരത്തെയും സിനിമയെയും ഇത്രയേറെ സ്‌നേഹിക്കുന്ന ഒരു നടന്‍ വേറെ ഉണ്ടാവില്ല..

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X