മമ്മൂട്ടി മോഹന്‍ലാലിന്‍റെ ലുക്ക് കോപ്പിയടിച്ചു? കുട്ടനാടനിലെ മമ്മൂക്കയ്ക്ക് അറഞ്ചം പുറഞ്ചം ട്രോള്‍!
ബോക്‌സോഫീസ് നിറഞ്ഞോടിയ അബ്രഹാമിന്റെ സന്തതികള്‍ക്ക് പിന്നാലെ അടുത്ത റിലീസുമായെത്തുകയാണ് മമ്മൂട്ടി. ഇത്തവണത്തെ ഓണത്തിന് ദൃശ്യചാരുതയുമായെത്തുന്ന ഒരു കുട്ടനാടന്‍ ബ്ലോഗ് തിയേറ്ററുകളിലേക്കെത്തുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ഈ ചിത്രത്തിലൂടെ സേതു സംവിധാനരംഗത്ത് തുടകം കുറിക്കുകയാണ്. മമ്മൂട്ടിക്കൊപ്പം വന്‍താരനിര അണിനിരക്കുന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ നേരത്തെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്.
മമ്മൂട്ടിയുടെ സിനിമകള്‍ക്കും ചിത്രങ്ങള്‍ക്കും ലഭിക്കുന്ന അത് സ്വീകാര്യത തന്നെയാണ് ഈ ചിത്രത്തിനും ലഭിച്ചുകൊണ്ടിരിക്കുന്നത്. നിമിഷനേരം കൊണ്ടാണ് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ തംരഗമായി മാറിയത്. തെറ്റാലിയുമായി നില്‍ക്കുന്ന നാട്ടിന്‍പുറത്തുകാരനായ ഹരിയെ ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മമ്മൂട്ടി തനിനാടന്‍ കഥാപാത്രമായി എത്തിയത്. പോസ്റ്റര്‍ പുറത്തുവന്ന് അധികനേരം കഴിയുന്നതിന് മുന്‍പ് തന്നെ ട്രോളര്‍മാരും സജീവമായി രംഗത്തെത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന രസകരമായ ട്രോളുകളിലൂടെ തുടര്‍ന്നുവായിക്കാം.

കുട്ടനാടന്‍ ബ്ലോഗിലെ മമ്മൂട്ടി
സേതു സംവിധാനം ചെയ്യുന്ന ഒരു കുട്ടനാടന്‍ ബ്ലോഗിലെ മമ്മൂട്ടിയുടെ ഫസ്റ്റ് ലുക്ക് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. യുവാക്കള്‍ക്ക് ഏറെ പ്രിയങ്കരനായ ഹരി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഒരു പോസ്റ്ററിലൂടെ തന്നെ സിനിമയെക്കുറിച്ചുള്ള പ്രതീക്ഷകള്‍ വാനോളമുയര്‍ത്താന്‍ അണിയറപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. മെഗാസ്റ്റാര്‍ പ്രയോഗമില്ലാത്ത പോസ്റ്ററാണ് ഇത്തവണ പുറത്തുവന്നിട്ടുള്ളതെന്നാണ് മറ്റൊരു പ്രത്യേകത. നാട്ടിന്‍ പുറത്തെ പച്ചയായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന മമ്മൂട്ടിയെ പരിചയപ്പെടുത്തുമ്പോള്‍ മെഗാസ്റ്റാര്‍ പ്രയോഗം വേണ്ടെന്ന് വെച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

തനിനാട്ടിന്‍പുറത്തുകാരനായി വിസ്മയിപ്പിക്കും
ഏത് തരത്തിലുള്ള കഥാപാത്രത്തെയും അനായാസമായി അവതരിപ്പിച്ച് ഫലിപ്പിക്കാന്‍ കഴിവുള്ള ആ മികവ് മമ്മൂട്ടി ഈ സിനിമയിലും പുറത്തെടുക്കുമെന്നാണ് പൊതുവിലുള്ള വിലയിരുത്തല്‍. കോട്ടും സൂട്ടും ജാക്കറ്റും ബുള്ളറ്റ് പ്രൂഫോ ഇല്ലാതെയും അദ്ദേഹം വിസ്മയിപ്പിക്കുമെന്നാണ് ആരാധകരുടെ അവകാശവാദം. ലുക്കിലും ശൈലിയുമായി തനിനാട്ടിന്‍ുറത്തുകാരനായി മമ്മൂക്ക് വിസ്മയിപ്പിക്കുമെന്നുറപ്പല്ലേ?

കുട്ടനാട്ടുകാര്‍ എത്തുന്നു
മനോഹരമായ ഗാനങ്ങളെക്കുറിച്ചോര്‍ക്കുമ്പോള്‍ മനസ്സില്‍ ആദ്യം ഓടിയെത്തുന്ന സ്ഥലങ്ങളിലൊന്നാണ് കുട്ടനാട്. കുട്ടനാട്ടിലെ സാധാരണക്കാരാണ് ഇനി ബോക്‌സോഫീസ് കീഴടക്കാനെത്തുന്നത്. മമ്മൂട്ടിക്കൊപ്പം ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച് വന്‍താരനിരയും ഒപ്പമുണ്ട്.

ഓണം ആര്‍ക്കൊപ്പം?
ഉത്സവ സീസണുകളില്‍ ബോക്‌സോഫീസ് ആര്‍ക്കൊപ്പമാണെന്ന തരത്തിലുള്ള ചോദ്യങ്ങള്‍ നിരവധി തവണ ഉയര്‍ന്നുവരാറുണ്ട്. ശക്തമായ താരപോരാട്ടത്തിനാണ് ഈ സമയം വേദിയാവുന്നത്. കുട്ടനാടന്‍ ബ്ലോഗും കായംകുളം കൊച്ചുണ്ണിയും ഏറ്റുമുട്ടുമെന്ന കാര്യത്തില്‍ ഏറെക്കുറെ ഉറപ്പുണ്ട്. എന്നാല്‍ മറ്റ് സിനിമകള്‍ ഏതൊക്കെയാണെന്ന് ഇതുവരേയും തീരുമാനമായിട്ടില്ല.

ഓണം ഹരിയേട്ടന്
പെരുന്നാള്‍ റിലീസായെത്തിയ അബ്രഹാമിന്റെ തേരോട്ടം ഇതുവരെയും അവസാനിച്ചിട്ടില്ല. ഒരു മാസത്തിന് ശേഷവും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഈ വര്‍ഷത്തെ മികച്ച കലക്ഷന്‍ നേടിയാണ് സിനിമ മുന്നേറുന്നത്. പെരുന്നാള്‍ ഡെറിക്കിന്റേതായിരുന്നുവെങ്കില്‍ ഓണം ഹരിയേട്ടന്റേതാണെന്നുള്ള വിലയിരുത്തലും വന്നിട്ടുണ്ട്.

കുടുംബ പ്രേക്ഷകരെ ഉന്നം വെക്കുന്നു
കുടുംബ പ്രേക്ഷകര്‍ക്കിടയില്‍ മമ്മൂട്ടിയുടെ സ്വീകാര്യത നഷ്ടപ്പെടുന്നുവെന്ന തരത്തിലുള്ള പരാതി ഒരിടയ്ക്ക് ഉയര്‍ന്നുവന്നിരുന്നു. അധികം വൈകാതെ തന്നെ അദ്ദേഹം ഈ വാദത്തെ പൊളിച്ചടുക്കിയിരുന്നു. സിംപിളായി വന്ന് കുടുംബപ്രേക്ഷകരെയും ബോക്‌സോഫീസിനെയും ഉന്നം പിടിക്കുകയാണ് മമ്മൂട്ടി.

തെറ്റാലിക്ക് മുന്നില്‍
തെറ്റാലിയുമായി ആരെയാണ് മമ്മൂട്ടി ഉന്നം വെക്കുന്നതെന്നുള്ള ചര്‍ച്ചയും ഇതിനോടകം തന്നെ ഉയര്‍ന്നുവന്നിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട രസകരമായ ട്രോള്‍ നോക്കൂ.

ഇതിപ്പോ എന്ത് പറ്റി?
മമ്മൂട്ടിയുടെ ലുക്ക് കണ്ടപ്പോള്‍ ചിലരുടെ സംശയം ഇങ്ങനെയായിരുന്നു. മംഗ്ലീഷിലെ മാലിക് ഭായ് മീന്‍ പിടിക്കാന്‍ പോയേക്കുവാണോ ഇത്. സൂക്ഷിച്ചുനോക്കൂ, ഈ സംശയം തള്ളിക്കളയാനാവുമോ?

കോപ്പിയടിയാണോ?
മോഹന്‍ലാലിന്റെ കരിയറിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നായ നരനിലെ മുള്ളന്‍കൊല്ലി വേലായുധന്റെ ലുക്കാണോ ഇതെന്ന തരത്തില്‍ സംശയം ഉന്നയിക്കുന്നവരും കുറവല്ല. ഇങ്ങനെ ലുക്ക് കോപ്പിയടിക്കുന്നത് മോശമല്ലേയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

അടുത്ത ബ്ലോക്ക് ബസ്റ്റര്‍ ഓണത്തിന്
സച്ചി സേതു തിരക്കഥാ കൂട്ടുകെട്ടിനെക്കുറിച്ച് അറിയാത്തവരുമായി ആരുമുണ്ടാവില്ല. പിന്നീട് ഇരുവരും സ്വതന്ത്ര്യമായി എഴുതിത്തുടങ്ങി. ഇപ്പോഴിതാ സ്വതന്ത്ര്യ സംവിധാനത്തിലേക്കും. ഐ ലൗവ് മി, അച്ചായന്‍സ്, കസിന്‍സ്, സലാം കാശ്മീര്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷമാണ് സേതു കുട്ടനാടന്‍ ബ്ലോഗെഴുതിയത്. ഓണം ബ്ലോക്ക് ബസ്റ്ററായിരിക്കും കുട്ടനാടന്‍ ബ്ലോഗെന്നാണ് വിലയിരുത്തലുകള്‍.

ശരിക്കും വന്നത്
മമ്മൂട്ടി മോഹന്‍ലാലില്‍ നിന്ന് കോപ്പിയടിച്ചെങ്കില്‍ മോഹന്‍ലാല്‍ അത് കോപ്പിയടിച്ചത് മഞ്ജു വാര്യരില്‍ നിന്നാണെന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍. കണ്ണെഴുതി പൊട്ടും തൊട്ടിലെ ഭദ്രയില്‍ നിന്നാവുമോ അത്?

ഫ്‌ളക്‌സും വന്നു
പോസ്റ്റര്‍ വന്ന് മിനിറ്റുകള്‍ പിന്നിടുന്നതിനിടയില്‍ത്തന്നെ ഫ്‌ളക്‌സും അടിച്ചിരുന്നു. ഫ്‌ളക്‌സ് അടിക്കാന്‍ നേരത്തെ ഓര്‍ഡര്‍ കൊടുത്ത് കാത്തിരിക്കുവായിരുന്നുവെന്ന് തോന്നുന്നു മെഗാസ്റ്റാര്‍ ആരാധകര്‍.

നാടന്‍ ലുക്കിലും കിടു
മമ്മൂട്ടിയുടെ മാസ്മരിക സൗന്ദര്യത്തെക്കുറിച്ച് എതിരാളികള്‍ പോലും വാഴ്ത്താറുണ്ട്. ഫിറ്റ്‌നസ് നിലനിര്‍ത്തുന്ന കാര്യത്തില്‍ അതീവ ശ്രദ്ധാലുവാണ് അദ്ദേഹം. അത് തന്നെയാണ് 67 ലും ചെറുപ്പം തോന്നുന്നതിന് പിന്നിലെ പ്രധാന രഹസ്യം.

നരനായാലോ?
മോഹന്‍ലാലിന്റെ നരനിലെ മുള്ളന്‍കൊല്ലി വേലായുധന്‍ തെറ്റാലിയിട്ടാലോ, നരനുമായുള്ള സാമ്യത്തെക്കുറിച്ച് നിരവധി പേരാണ് ചൂണ്ടിക്കാണിച്ചിട്ടുള്ളത്.

കോപ്പിയടി തന്നെ
നരനിലെ മുള്ളന്‍ കൊല്ലി വേലായുധനും കുട്ടനാടന്‍ ബ്ലോഗിലെ ഹരിയും തമ്മില്‍ അസ്സല്‍ കോപ്പിയടിയാണെന്നാണ് സോഷ്യല്‍ മീഡിയയും കണ്ടെത്തിയിട്ടുള്ളത്.ട്രോളര്‍മാരാണ് ഈ ഛായ കണ്ടെത്തിയത്.

ഇത് എവിടെയോ?
ഓണം മമ്മൂട്ടിയും പിള്ളേരും എടുക്കുെമന്ന് പറയുന്നതിനിടയിലാണ് ചിത്രത്തെ സൂക്ഷിച്ചുനോക്കിയത്. അപ്പോഴല്ലേ മുള്ളന്‍കൊല്ലി വേലായുധനെ ഓര്‍ത്തത്.

കടല്‍മത്സ്യത്തെ പോലെയാവും
ഓണത്തിന് ബോക്‌സോഫീസ് നേട്ടം സ്വന്തമാക്കാമെന്ന് കരുതി ആകും അത് വഴി വരണ്ടാ, അത് തനിക്കുള്ളതാണെന്നാണ് മമ്മൂട്ടിയുെട വാദം. ഇനി വന്ന് കഴിഞ്ഞാല്‍ കടല്‍മത്സ്യത്തിന്റെ അവസ്ഥയായിരിക്കുമെന്ന മുന്നറിയിപ്പുമുണ്ട്.

ആവേശത്തിന് തെല്ലും കുറവില്ല
ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വന്നതോടെ മമ്മൂട്ടിയുടെ ആരാധകരുടെ ആവേശം കൂടിയിരിക്കുകയാണ്. പ്രതീക്ഷകളെ വാനോളമുയര്‍ത്തുന്ന പോസ്റ്ററാണല്ലോ വന്നിട്ടുള്ളത്.


Click it and Unblock the Notifications











