For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടി തന്നെ ഒാണവും കൊണ്ടുപോവും! കുട്ടനാടന്‍ ബ്ലോഗ് ട്രെയിലറിന് സര്‍വ്വത്ര ട്രോള്‍, കാണൂ!

  |

  തിരക്കഥാകൃത്തായ സേതു ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയായ ഒരു കുട്ടനാടന്‍ ബ്ലോഗ് പ്രഖ്യാപനം മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. പതിവിന് വിപരീതമായി മമ്മൂട്ടി നാടന്‍ കഥാപാത്രമായെത്തുകയാണ് ഈ സിനിമയില്‍. ഗ്രാമീണ പശ്ചാത്തലത്തിലൊരുക്കിയ ചിത്രത്തില്‍ കുട്ടനാടിന്റെ വശ്യമനോഹാരിതയാണ് മറ്റൊരു സവിശേഷത. ഇതിനോടകം തന്നെ ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ റിലീസിങ്ങിന് മുന്നോടിയായുള്ള അവസാനഘട്ട വര്‍ക്കിലേക്ക് കടന്നിരിക്കുകയാണ്. യുവതാരങ്ങള്‍ മാത്രമല്ല ഇത്തവണത്തെ ഓണത്തിന് മാറ്റുരയ്ക്കാന്‍ മെഗാസ്റ്റാറുമുണ്ടാവും.

  ജാക്കറ്റും കൂളിങ് ഗ്ലാസുമില്ലെങ്കിലും ഇക്ക പൊളിയാണ്! ഓണം മമ്മൂട്ടിക്ക് തന്നെ! കാണൂ!

  കൃഷ്ണപുരം ഗ്രാമത്തിലെ ഹരിയേട്ടനായാണ് മമ്മൂട്ടി എത്തുന്നത്. സഹോദരിയായി അനു സിത്താരയും സുഹൃത്തായി ഷം ന കാസിമും കാമുകിയായി റായി ലക്ഷ്മിയുമെത്തുന്ന സിനിമയുടെ ടീസറും പോസ്റ്ററുകളും ഗാനവുമൊക്കെ ഇതിനോടകം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ഇതിന് പിന്നാലെയായാണ് ചിത്രത്തിന്റെ ട്രെയിലര്‍ എത്തിയത്. ട്രെയിലര്‍ പുറത്തുവന്നതിന് പിന്നാലെ തന്നെ ട്രോളര്‍മാരും സജീവമായി രംഗത്തെത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന രസകരമായ ട്രോളുകളിലൂടെ തുടര്‍ന്നുവായിക്കാം.

  കടിച്ച പാമ്പിനെക്കൊണ്ട് തന്നെ വിഷമിറക്കി! പേളിയും ഷിയാസും തമ്മിലുള്ള പിണക്കം തീര്‍ത്തത് ഇങ്ങനെ!

   തിമര്‍ത്തു കിടുക്കി

  തിമര്‍ത്തു കിടുക്കി

  കുട്ടനാടന്‍ ബ്ലോഗില്‍ അണിനിരക്കുന്ന താരങ്ങളെയെല്ലാം പരിചയപ്പെടുത്തിയൊരുക്കിയ ട്രെയിലര്‍ കഴിഞ്ഞ ദിവസം വൈകുന്നേരമാണ് പുറത്തുവന്നത്. ഫേസ്ബുക്കിലൂടെ മമ്മൂട്ടി പുറത്തുവിട്ട ട്രെയിലര്‍ കിടുക്കി, തിമര്‍ത്തുവെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

  കഞ്ഞിയില്‍ പാറ്റ ഇടുമോ?

  കഞ്ഞിയില്‍ പാറ്റ ഇടുമോ?

  പ്രായത്തെ വെല്ലുന്ന സൗന്ദര്യവുമായി സിനിമയില്‍ തുടരുന്ന മെഗാസ്റ്റാറിനോട് എല്ലാവരും ചോദിക്കുന്നത് ഒരേയൊരു കാര്യമാണ്, എങ്ങനെയാണ് ഈ പ്രായത്തിലും ഫിറ്റ്‌നസും സൗന്ദര്യവും നിലനിര്‍ത്തുന്നതെന്ന്. മുണ്ടും ഷര്‍ട്ടുമൊക്കെയായി നാടന്‍ ലുക്കിലെത്തിയ മമ്മൂട്ടിയോട് യുവതാരങ്ങള്‍ ചോദിക്കുന്നത് തങ്ങളുടെ കഞ്ഞിയില്‍ പാറ്റയിടാന്‍ വന്നതാണോയെന്നാണ്.

  പ്രതീക്ഷകളൊന്നുമില്ലായിരുന്നു

  പ്രതീക്ഷകളൊന്നുമില്ലായിരുന്നു

  ട്രെയിലര്‍ പുറത്തുവരുന്നത് വെര സിനിമയെക്കുറിച്ച് പ്രതീക്ഷകളൊന്നുമില്ലായിരുന്നുവെന്നും ഇപ്പോള്‍ ഇത് കണ്ടപ്പോള്‍ സ്ഥിതിഗതികള്‍ മാറിയെന്നുമാണ് ചിലര്‍ പറയുന്നത്.

  ലാലു അലക്‌സിന്റെ തിരിച്ചുവരവ്

  ലാലു അലക്‌സിന്റെ തിരിച്ചുവരവ്

  ഒരുകാലത്ത് നായകനായും സഹനടനായും പിന്നീട് സ്വഭാവ നടനായും നിറഞ്ഞുനിന്നിരുന്ന ലാലു അലക്‌സ് ഈ ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് തിരിച്ചുവരികയാണ്. ശക്തമായ കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. ഈ സിനിമയിലൂടെ പഴയ ലാലു അലക്‌സിനെ തിരിച്ചു കിട്ടിയെന്നാണ് ആരാധകര്‍ പറയുന്നത്.

  അനു സിത്താരയുടെ ഭാഗ്യം

  അനു സിത്താരയുടെ ഭാഗ്യം

  ചുരുങ്ങിയ സിനിമകളിലൂടെ തന്നെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് അനു സിത്താര. താരത്തിന്റെ പിറന്നാളാഘോഷം ചിത്രത്തിന്റെ സെറ്റില്‍ വെച്ചായിരുന്നു. മമ്മൂട്ടി തന്ന പിറന്നാള്‍ സമ്മാനമാണ് ഈ ചിത്രമെന്നാണ് താരം വിശേഷിപ്പിക്കുന്നത്. ഏത് തരത്തിലുള്ള കഥാപാത്രത്തെയും അനായാസേന അവതരിപ്പിക്കുന്ന താരത്തിന് ലഭിച്ച മികച്ച സൗഭാഗ്യങ്ങളിലൊന്നാണ് കുട്ടനാടന്‍ ബ്ലോഗെന്നാണ് ട്രോളര്‍മാര്‍ പറയുന്നത്.

  മമ്മൂട്ടിയുടെ നായിക

  മമ്മൂട്ടിയുടെ നായിക

  ഏത് താരത്തിനൊപ്പം അഭിനയിച്ചാലും അത് വിജയകരമായി മാറുന്ന അത്ഭുതവിദ്യ കൂടിയാണ് മെഗാസ്റ്റാറിന്റേത്. മമ്മൂട്ടിയും റായ് ലക്ഷ്മിയും മികച്ച ജോഡികളാണ്. ഇരുവരും ഒരുമിച്ചെത്തിയ സിനിമകള്‍ക്കൊക്കെ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ഇത്തവണ ഇവര്‍ക്കൊപ്പം അനു സിത്താരയും ഷംന കാസിമും ഉണ്ട്.

  കുട്ടനാട്ടുകാര്‍ നല്‍കും

  കുട്ടനാട്ടുകാര്‍ നല്‍കും

  നെല്ലിന്റെ കലവറയായ കുട്ടനാടിലാണ് ഈ ഓണത്തിന്‍രെ പ്രതീക്ഷ മുഴുവനും. കുടുംബ പ്രേക്ഷകര്‍ക്കും യൂത്തന്‍മാര്‍ക്കും അടിച്ചുപൊളിക്കാനുള്ളതെല്ലാം കുട്ടനാട്ടുകാര്‍ നല്‍കുമെന്നുറപ്പാണെന്നാണ് ആരാധകര്‍ പറയുന്നത്.

  കുട്ടനാട്ടുകാരനായി തിരിച്ചുവരവ്

  കുട്ടനാട്ടുകാരനായി തിരിച്ചുവരവ്

  മലയാള സിനിമയില്‍ തന്റേതായ സ്ഥാനം നേടിയെടുത്ത കലാകാരനാണ് ലാലു അലക്‌സ്. വില്ലനായാലും നല്ല കഥാപാത്രമായാലും അങ്ങേയറ്റം അവിസ്മരണീയമാക്കാറുണ്ട് ഈ താരം. നീണ്ട ഇടവേള അവസാനിപ്പിച്ച് നിരവധി പേരാണ് ഇപ്പോള്‍ സിനിമയിലേക്ക് തിരിച്ചുവന്നിട്ടുള്ളത്. അത്തരത്തില്‍ കുട്ടനാട്ടുകാരനായി ഈ ഓണത്തിന് അദ്ദേഹവും സിനിമയിലേക്ക് തിരിച്ചുവരികയാണ്.

  സസ്‌പെന്‍സുമുണ്ടെന്നുറപ്പിച്ചോളു!

  സസ്‌പെന്‍സുമുണ്ടെന്നുറപ്പിച്ചോളു!

  കരിയറില്‍ െേറ വ്യത്യസ്തമായ വേഷവുമായാണ് ഷംന കാസിം ഇത്തവണ എത്തുന്നത്. നീന എന്ന പോലീസ് ഓഫീസറായാണ് താരം ഈ ചിത്രത്തില്‍ എത്തുന്നത്. ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കാനായി മമ്മൂട്ടി നല്‍കിയ പിന്തുണയെക്കുറിച്ച് താരം നേരത്തെ പറഞ്ഞിരുന്നു. തമാശ മാത്രമല്ല ഇത്തിരി സസ്‌പെന്‍സും ഈ ചിത്രത്തിലുണ്ട്.

  മാധവന്‍കുട്ടിയാണോ?

  മാധവന്‍കുട്ടിയാണോ?

  നാട്ടില്‍ എന്ത് പോക്രിത്തരം നടന്നാലും അതിന് പിന്നില്‍ അവനുണ്ടാവും, ആരെങ്കിലും ഇതുവരെ നിന്നെക്കുറിച്ച് നല്ലത് പറഞ്ഞിട്ടുണ്ടോയെന്നൊക്കെ നെടുമുടി വേണു ചോദിക്കുന്നുണ്ട്. ഇതിന് പിന്നാലെ തന്നെ സഹോദരിക്കൊപ്പം ബൈക്കില്‍ പോകുന്നതും കൂടി കാണുമ്പോള്‍ താന്‍ ഹിറ്റ്‌ലര്‍ മാധവന്‍കുട്ടിയല്ലേയെന്നാണ് ചിലര്‍ ചോദിക്കുന്നത്.

  വീണ്ടും വന്നോ?

  വീണ്ടും വന്നോ?

  പ്രഖ്യാപനം മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന കുട്ടനാടന്‍ ബ്ലോഗില്‍ നിന്നും പുതിയ സംഭവമെത്തിയപ്പോഴും ഹേറ്റേഴ്‌സിന്‍രെ പ്രതികരണം ഇങ്ങനെയാണ്. ടീസറിനും ഗാനത്തിനും പിന്നാലെ വീണ്ടും വന്നോ?

  പെങ്ങളെ കണ്ടപ്പോള്‍

  പെങ്ങളെ കണ്ടപ്പോള്‍

  സഹോദരിമാരുടെ സംരക്ഷനായി നടന്ന മാധവന്‍കുട്ടിയെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലുള്ള പോക്കാണ് ഹരിയുടേത്. അതിനാല്‍ത്തന്നെ ഈ രംഗം കാണുമ്പോള്‍ ഇവന്‍ മാധവന്‍കുട്ടിയല്ലേയെന്ന് സംശയിച്ച് പോവുമെന്നാണ് ട്രോളര്‍മാരുടെ കണ്ടെത്തല്‍.

  പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നു

  പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നു

  ജാക്കറ്റും കൂളിങ് ഗ്ലാസുമില്ലാതെയും മാസും ക്ലാസും തനിക്ക് വഴങ്ങുമെന്ന് മമ്മൂട്ടി ഒന്നൂടെ തെളിയിച്ചിരിക്കുകയാണ് ഇപ്പോള്‍. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ചിത്രത്തിന്റെ ട്രെയിലറെത്തിയത്, പ്രതീക്ഷകളെ വാനോളമുയര്‍ത്തുന്ന ഐറ്റമാണ് ഇപ്പോഴെത്തിയത്.

  ഓണം ഹരിയേട്ടനൊപ്പം

  ഓണം ഹരിയേട്ടനൊപ്പം

  ബോക്‌സോഫീസില്‍ ഓണത്തിന് ശക്തമായ താരപോരാട്ടമാണ് അരങ്ങേറുന്നത്. ഇത്തവണത്തെ ഓണം ആരൊക്കെയുണ്ടായാലും അത് ഹരിയേട്ടനൊപ്പം തന്നെയാണെന്ന് ആരാധകര്‍ പറയുമ്പോള്‍ ബോക്‌സോഫീസും അദ്ദേഹത്തിനൊപ്പമെന്നും വിലയിരുത്തലുകളുണ്ട്.

  ഉറപ്പിക്കാം എന്തായാലും

  ഉറപ്പിക്കാം എന്തായാലും

  ടീസറും ഗാനവും ട്രെയിലറും കൂടി കണ്ടതോടെയാണ് ഇത്തവണത്തെ ഓണം ഇക്ക കൊണ്ടുപോവുമെന്നുറപ്പായത്. മമ്മൂട്ടി ഉണ്ടെന്നറിഞ്ഞപ്പോള്‍ തന്നെ പലരും സിനിമ റിലീസ് ചെയ്യാന്‍ മടിച്ചിരുന്നു.

  ഇഷ്ടതാരത്തെ ചേര്‍ത്തുപിടിച്ച്

  ഇഷ്ടതാരത്തെ ചേര്‍ത്തുപിടിച്ച്

  മമ്മൂട്ടിയുടെ സഹോദരിയായി അഭിനയിക്കുന്ന ത്രില്ല്ും സന്തോഷവും മാത്രമല്ല അനു സിത്താരയുടെ മുഖത്ത് കാണുന്നത്. ഇഷ്ടതാരത്തിനെ ചേര്‍ത്തുപിടിച്ച സന്തോഷം കൂടിയുണ്ട് ആ മുഖത്ത്.

  പ്രമുഖ സിനിമയിലെ രംഗം

  പ്രമുഖ സിനിമയിലെ രംഗം

  മോഹന്‍ലാല്‍ ചിത്രമായ പവിത്രത്തിലെ രംഗവുമായി ഈ രംഗത്തിന് സാമ്യം വല്ലതും തോന്നുന്നുണ്ടെങ്കില്‍ അത് യാദൃശ്ചികമാണെന്നാണ് ട്രോളര്‍മാര്‍ പറയുന്നത്. താരതമ്യപ്പെടുത്തലുമായി വന്നേക്കരുതെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

  ജീവിതവും ഉണ്ടെന്ന് മനസ്സിലായി

  ജീവിതവും ഉണ്ടെന്ന് മനസ്സിലായി

  ആദ്യം കണ്ടപ്പോള്‍ കിടിലം കോമഡിയാണെന്നായിരുന്നു കരുതിയത്. പിന്നെ തോന്നി എന്റര്‍ടൈനര്‍ ആണെന്ന്. എന്നാല്‍ പിന്നീടാണ് ഇതില്‍ ജീവിതവും സസ്‌പെന്‍സമുണ്ടെന്ന് മനസ്സിലായത്.

  ഓണം ഹരിയേട്ടനിങ്ങ് എടുക്കുന്നു

  ഓണം ഹരിയേട്ടനിങ്ങ് എടുക്കുന്നു

  പെരുന്നാളിന് അബ്രഹമായിരുന്നു നിറഞ്ഞുനിന്നത്. ഹനീഫ് അദേനി ഷാജി പാടൂര്‍ സംഘത്തിന്റെ അബ്രഹാമിന്റെ സന്തതികള്‍ക്ക് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. വലിയ പെരുന്നാള്‍ ഡെറിക്ക്് എടുത്തത് പോലെ ഓണം ഹരിയേട്ടന്‍ എടുക്കുകയാണെന്നും ആരാധകര്‍ പറയുന്നുണ്ട്.

  English summary
  Mammootty's Oru Kuttanadan Blog trailer troll
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X