For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വാപ്പച്ചിയുടെ പുത്തന്‍ ലുക്കില്‍ കലിപ്പുമായി ദുല്‍ഖര്‍! ഇതിനൊരു തീരുമാനം വേണമെന്ന് ട്രോളര്‍മാരും!

  |

  മമ്മൂട്ടിയുടെ ചരിത്ര സിനിമയായ മാമാങ്കത്തിന്റെ ഓഡിയോ ലോഞ്ചായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. ചിത്രത്തിലെ മൂക്കുത്തി എന്ന ഗാനവും പുറത്തുവന്നിരുന്നു. എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ അവസാനഘട്ട ജോലികള്‍ പുരോഗമിച്ച് വരികയാണ്. സംവിധായകരും താരങ്ങളും അണിയറപ്രവര്‍ത്തകരുമൊക്കെയായി വന്‍താരനിരയായിരുന്നു പരിപാടിയില്‍ പങ്കെടുക്കാനായി എത്തിയത്. ചടങ്ങിനിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ വൈറലായി മാറിയിരുന്നു. മമ്മൂട്ടിക്കൊപ്പം പ്രവര്‍ത്തിച്ചപ്പോഴുള്ള അനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞും താരങ്ങള്‍ എത്തിയിരുന്നു. പുത്തന്‍ മേക്കോവറുമായാണ് മെഗാസ്റ്റാര്‍ ചടങ്ങില്‍ പങ്കെടുക്കാനായി എത്തിയത്.

  യുവതാരങ്ങള്‍ പോലും മമ്മൂട്ടിയുടെ ലുക്കിനെക്കുരിച്ചും വസ്ത്രധാരണത്തെക്കുറിച്ചും വാചാലരായി എത്തിയിരുന്നു. ദുല്‍ഖര്‍ സല്‍മാന് ലുക്കിലും വാപ്പച്ചി തന്നെയാണ് വെല്ലുവിളി എന്ന കണ്ടെത്തലിലായിരുന്നു ട്രോളര്‍മാര്‍. മമ്മൂട്ടിയുടെപുതിയ ലുക്കുമായി ബന്ധപ്പെട്ട് രസകരമായ ട്രോളുകളായിരുന്നു സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്. മമ്മൂട്ടിയുടെ ചിത്രങ്ങള്‍ വൈറലായി മാറിയതിന് പിന്നാലെയായി കുഞ്ഞുമറിയത്തിനൊപ്പമുള്ള ചിത്രങ്ങളുമായി ദുല്‍ഖര്‍ സല്‍മാനും എത്തിയിരുന്നു.

  മോളിവുഡില്‍ ലുക്കിലും സ്‌റ്റൈലിലും മത്സരം നടത്തുന്ന അപ്പനും മകനുമായാണ് മമ്മൂട്ടിയേയും ദുല്‍ഖര്‍ സല്‍മാനേയും വിശേഷപ്പിക്കുന്നത്. പങ്കെടുക്കുന്ന ചടങ്ങുകളിലെല്ലാം മുഖ്യശ്രദ്ധാകേന്ദ്രമായി ഇരുവരും മാറാറുമുണ്ട്. മമ്മൂട്ടിയുണ്ടോ ആ ചടങ്ങ് ധന്യമായെന്ന് വിശ്വസിക്കുന്ന ആരാധകരും സിനിമാപ്രവര്‍ത്തകരുമുണ്ട്. വാപ്പച്ചിയോട് മത്സരമില്ലെന്നും അദ്ദേഹത്തെ അനുകരിക്കാന്‍ ശ്രമിക്കാറില്ലെന്നും വ്യക്തമാക്കി നേരത്തെ താരപുത്രന്‍ എത്തിയിരുന്നു. എന്നാല്‍ ട്രോളര്‍മാരുണ്ടോ ഇത് സമ്മതിക്കുന്നു, പ്രത്യേകിച്ച് ലുക്കിന്റെ കാര്യത്തില്‍ ഇവര്‍ മത്സരമാണെന്നാണ് അവരുടെ കണ്ടെത്തല്‍.

  വളരെ രസകരമായ ട്രോളുകളുമായാണ് ഇത്തവണ ട്രോളര്‍മാര്‍ എത്തിയിട്ടുള്ളത്. വാപ്പച്ചിയെ വിളിച്ച് ഇക്കാര്യത്തില്‍ ഒരു തീരുമാനം വേണമെന്നാവശ്യപ്പെടുന്ന ദുല്‍ഖറിനെയാണ് പല ട്രോളുകളിലും കാണുന്നത്. ആരേയും വേദനിപ്പിക്കാത്ത തരത്തിലുള്ള രസകരമായ ട്രോളുകള്‍ താരങ്ങളും ആസ്വദിക്കാറുണ്ട്. പൊതുവേദിയിലും മറ്റുമായി ട്രോളാനും സെല്‍ഫ് ട്രോളുമൊക്കെയായും താരങ്ങള്‍ എത്താറുണ്ട്. അവരുടെ കഴിവിനെ എത്ര അഭിനനന്ദിച്ചാലും മതിയാവില്ലെന്നായിരുന്നു കൂടുതല്‍ പേരും അഭിപ്രായപ്പെട്ടതും.

  മമ്മൂട്ടിയുടെ പുതിയ ലുക്ക് തരംഗമായി മാറിയതിന് പിന്നാലെയായാണ് പുത്തന്‍ ചിത്രങ്ങളുമായി ദുല്‍ഖറും എത്തിയത്. ബോളിവുഡ് ചിത്രമായ സോയ ഫാക്ടറിന്റെ പ്രമോഷനും വോഗ് മാഗസിന്റെ കവര്‍ പേജിലുമൊക്കെയായി താരപുത്രനും തിളങ്ങി നിന്നിരുന്നു. അതിനിടയിലാണ് വീണ്ടുംവെല്ലുവിളിയുമായി മമ്മൂട്ടി എത്തിയത്. ചരിത്ര പശ്ചാത്തലത്തിലൊരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രമായ മാമാങ്കത്തിനായി അക്ഷമയോടെ കാത്തിരിക്കുകയാണ് എല്ലാവരും.

  സ്വന്തമായി രാജാവെന്ന വിശേഷണോ മികച്ചതെന്ന വാദമോ ഇല്ലാതെയാണ് മമ്മൂട്ടി എത്താറുള്ളത്. മമ്മൂട്ടിക്കൊപ്പം ചടങ്ങില്‍ പങ്കെടുക്കാനായതിന്‍രെ സന്തോഷം പങ്കുവെച്ചായിരുന്നു യുവതാരങ്ങള്‍ എത്തിയത്. സണ്ണി വെയ്ന്‍, സംയുക്ത മേനോന്‍, ടൊവിനോ തോമസ് തുടങ്ങിയവരെല്ലാം ചടങ്ങില്‍ പങ്കെടുത്തിരുന്നു. മമ്മൂട്ടിയുടെ ലുക്കിനെ പുകഴ്ത്തിയായിരുന്നു ഇവരും എത്തിയത്.

  മമ്മൂട്ടിയുടെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ തരംഗമായി മാറിക്കൊണ്ടിരിക്കുന്നതിനിടയിലാണ് കുഞ്ഞുമരിയത്തിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ദുല്‍ഖര്‍ സല്‍മാന്‍ എത്തിയത്. വീട്ടിലെ കുഞ്ഞതിഥിയായ കുഞ്ഞുമറിയത്തിന്റെ വിശേഷങ്ങളെക്കുറിച്ച് വാചാലനായും ദുല്‍ഖര്‍ എത്താറുണ്ട്. ഒരേ പോലെ പോസ് ചെയ്യുന്ന ചിത്രവുമായാണ് ഇത്തവണ താരമെത്തിയത്. മകള്‍ വന്നതിന് ശേഷം ജീവിതത്തില്‍ വന്ന മാറ്റങ്ങളെക്കുറിച്ച് നേരത്തെ ദുല്‍ഖര്‍ തുറന്നുപറഞ്ഞിരുന്നു.

  സത്യന്‍ അന്തിക്കാടിന് പിന്നാലെയായി മക്കളും സംവിധാനത്തില്‍ അരങ്ങേറുകയാണ്. ശോഭന, സുരേഷ് ഗോപി, കല്യാണി പ്രിയദര്‍ശന്‍, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സിനിമയൊരുക്കുകയാണ് അനൂപ് സത്യന്‍. ദുല്‍ഖറിനൊപ്പമുള്ള നിമിഷങ്ങള്‍ രസകരമായിരുന്നുവെന്നായിരുന്നു സംവിധായകന്‍ പറഞ്ഞത്.

  English summary
  Mammootty's latest look trendingin social media.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X