twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വേറിട്ട ഗെറ്റപ്പില്‍ മമ്മൂട്ടിയും മനോജ് കെ ജയനും! ഗാനഗന്ധര്‍വ്വനിലെ പുതിയ ചിത്രം തരംഗമാവുന്നു

    |

    അഞ്ച് വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ മെഗാസ്റ്റാര്‍ മമ്മൂട്ടി എല്ലാവരെയും അത്ഭുതപ്പെടുത്തിരിക്കുകയാണ്. ഇക്കൊല്ലം റിലീസിനെത്തിയ മമ്മൂട്ടി ചിത്രങ്ങളളെല്ലാം തിയറ്ററുകളിലും ബോക്‌സോഫീസിലും അതിശയിപ്പിക്കുന്ന പ്രകടനമായിരുന്നു കാഴ്ച വെച്ചത്. ഇനി എല്ലാവരും കാത്തിരിക്കുന്നത് ഗാനഗന്ധര്‍വ്വന്റെ റിലീസിന് വേണ്ടിയാണ്. ഓണത്തിന് മുന്നോടിയായിട്ടോ അതിന് പിന്നാലെയോ ഗാനഗന്ധര്‍വ്വന്‍ റിലീസ് ചെയ്യുമെന്നാണ് അറിയുന്നത്.

     mammootty

    രമേഷ് പിഷാരടിയുടെ സംവിധാനത്തിലെത്തുന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായിരിക്കുകയാണ്. പിന്നാലെ സിനിമയിലെ പലതരം ചിത്രങ്ങളും സോഷ്യല്‍ മീഡിയ വഴി എത്തി. മമ്മൂട്ടി ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ട ഏറ്റവും പുതിയ ചിത്രമാണ് ശ്രദ്ധേയം. വേറിട്ട ഗെറ്റപ്പില്‍ മമ്മൂട്ടിയും മനോജ് കെ ജയനും ഒന്നിച്ച് നില്‍ക്കുന്ന ചിത്രമാണ് ഇന്ന് വൈകുന്നേരം മുതല്‍ സോഷ്യല്‍ മീഡിയയെ നിശ്ചലമാക്കാന്‍ എത്തിയിരിക്കുന്നത്.

    മമ്മൂട്ടിയുടെ പോസ്റ്റിന് താഴെ ആരാധകരുടെ നിരവധി കമന്റുകളാണ് വന്ന് കൊണ്ടിരിക്കുന്നത്. ഇതില്‍ രസകരമായ കാര്യം കൂടുതല്‍ ആളുകളും മമ്മൂട്ടിയ്ക്ക് മുന്‍കൂട്ടി പിറന്നാള്‍ ആശംസകള്‍ അറിയിക്കുന്നു എന്നുള്ളതാണ്. സെപ്റ്റംബര്‍ ഏഴിന് പിറന്നാള്‍ ആഘോഷിക്കാന്‍ പോവുന്ന ആള്‍ക്കാണ് മാസങ്ങള്‍ക്ക് മുന്‍പ് തന്നെ ആശംസകള്‍ എത്തി കൊണ്ടിരിക്കുന്നത്.

    English summary
    Mammootty's Latest Photo From Ganagandharvan
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X