മമ്മൂട്ടി വീട്ടിലും ഇത് പോലെയാണോ നടക്കുന്നത്, സേതുരാമയ്യര്‍ സ്‌റ്റൈലിലുള്ള ചിത്രം വൈറലാവുന്നു

മലയാളത്തിന്റെ നടനവിസ്മയമാണ് മമ്മൂട്ടി. വില്ലനായി തുടങ്ങി പിന്നീട് മുന്‍നിരയിലേക്ക് എത്തുകയായിരുന്നു അദ്ദേഹം. വക്കീലായി ജോലി ചെയ്തുവരുന്നതിനിടയിലായിരുന്നു അഭിനയ രംഗത്ത് തുടക്കം കുറിച്ചത്. എല്ലാതരത്തിലുമുള്ള കഥാപാത്രങ്ങളും തന്നില്‍ ഭദ്രമായിരിക്കുമെന്ന് തെളിയിച്ച് മുന്നേറുകയാണ് താരം. മമ്മൂട്ടിക്ക് പിന്നാലെയായാണ് മകനായ ദുല്‍ഖര്‍ സല്‍മാനും സിനിമയിലെത്തിയത്. തുടക്കത്തില്‍ മമ്മൂട്ടിയുടെ മകന്‍ ഇമേജിലായിരുന്നുവെങ്കിലും ആ ചട്ടക്കൂട് ഭേദിച്ച് സ്വന്തം സ്ഥാനം നേടിയെടുക്കുകയായിരുന്നു താരപുത്രന്‍.

Recommended Video

Mammootty's new photo goes viral | Oneindia Malayalam

ആരാധകപിന്തുണയുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് മമ്മൂട്ടി. മമ്മൂട്ടിയുടെ വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുമുണ്ട്. പ്രഖ്യാപനവേള മുതല്‍ത്തന്നെ അദ്ദേഹത്തിന്റെ സിനിമകള്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കാറുമുണ്ട്. പ്രമേയത്തിലെ വ്യത്യസ്തതയാണ് എന്നും മമ്മൂട്ടിയെ ആകര്‍ഷിക്കുന്നത്. പുതുമുഖ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്ന കാര്യത്തിലും ഏറെ മുന്നിലാണ് അദ്ദേഹം. മമ്മൂട്ടിയുടെ ലേറ്റസ്റ്റ് ഫോട്ടോയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

മമ്മൂട്ടിയുടെ ഫോട്ടോ

മമ്മൂട്ടിയുടെ ഫോട്ടോ

ഫാന്‍സ് പേജുകളിലൂടെയും ഗ്രൂപ്പുകളിലൂടെയുമായാണ് മമ്മൂട്ടിയുടെ പുതിയ ചിത്രം പ്രചരിക്കുന്നത്. നീല ഷര്‍ട്ടും മുണ്ടുമണിഞ്ഞുള്ള മമ്മൂട്ടിയുടെ ചിത്രം ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. തന്റെ എസ്റ്റേറ്റിലാണോ അദ്ദേഹമെന്ന് ചോദിച്ചായിരുന്നു ആരാധകരെത്തിയത്. മുടിനീട്ടി വളര്‍ത്തിയുള്ള ലുക്ക് പൊളിച്ചുവെന്നായിരുന്നു ചിലര്‍ പറഞ്ഞത്. സേതുരാമയ്യര്‍ സ്റ്റൈലിലാണല്ലോ നടപ്പെന്ന് ചോദിച്ചായിരുന്നു മറ്റ് ചിലരെത്തിയത്. സേതുരാമയ്യരുടെ അഞ്ചാം വരവ് ഉടനുണ്ടാവുമോയെന്നായിരുന്നു മറ്റ് ചിലര്‍ ചോദിച്ചത്.

 മേക്കോവര്‍ കിടുക്കി

മേക്കോവര്‍ കിടുക്കി

മമ്മൂട്ടിയുടെ മേക്കോവറിന് കൈയ്യടിച്ചായിരുന്നു അടുത്തിടെ ആരാധകരെത്തിയത്. ദുല്‍ഖറുള്‍പ്പടെയുള്ള യുവതാരങ്ങള്‍ക്ക് ഇത് മാതൃകയാക്കാമെന്നായിരുന്നു പലരും പറഞ്ഞത്. നിമിഷനേരം കൊണ്ടായിരുന്നു അദ്ദേഹത്തിന്‍റെ പോസ്റ്റുകള്‍ വൈറലായി മാറിയത്. ജിമ്മിലെ പരിശീലനത്തിലും ഭക്ഷണകാര്യത്തിലുമെല്ലാം കൃത്യമായ നിബന്ധനകളുണ്ട് മമ്മൂട്ടിക്ക്. എത്ര ലേറ്റായാലും അദ്ദേഹം വ്യായാമം ചെയ്യാറുണ്ടെന്ന് പേഴ്സണല്‍ ട്രെയിനര്‍ വ്യക്തമാക്കിയിരുന്നു.

ലോക് ഡൗണില്‍

ലോക് ഡൗണില്‍

ലോക് ഡൗണിന് തൊട്ടുമുന്‍പായാണ് മമ്മൂട്ടിയും കുടുംബവും പുതിയ വീട്ടിലേക്ക് മാറിയത്. അധികമാരേയും ക്ഷണിക്കാതെ ലളിതമായ ചടങ്ങുകളായിരുന്നു നടത്തിയത്. ലോക് ഡൗണ്‍ സമയത്ത് ദുല്‍ഖറും സുറുമിയുമെല്ലാം കുടുംബസമേതമായി മമ്മൂട്ടിയുടെ വീട്ടിലുണ്ടായിരുന്നു. ഇതാദ്യമായാണ് താനും വാപ്പച്ചിയുമൊക്കെ ഇത്രയും നാളും വീട്ടിലിരിക്കുന്നതെന്നായിരുന്നു ദുല്‍ഖര്‍ പറഞ്ഞത്. ചിത്രീകരണ തിരക്കുകളില്ലാതെ ഇരുവരേയും വീട്ടില്‍ കിട്ടിയതില്‍ കുടുംബാംഗങ്ങള്‍ സന്തോഷത്തിലായിരുന്നു.

ഫോട്ടോഗ്രാഫിയും കൃഷിയും

ഫോട്ടോഗ്രാഫിയും കൃഷിയും

ഫോട്ടോഗ്രാഫിയില്‍ അതീവ തല്‍പ്പരനാണ് മമ്മൂട്ടി. ലൊക്കേഷനില്‍ വെച്ച് സഹതാരങ്ങളുടെ ചിത്രങ്ങളും അദ്ദേഹം പകര്‍ത്താറുണ്ട്. കുഞ്ഞുമറിയത്തിന്‍റെ ഫോട്ടോയെടുക്കുന്ന മമ്മൂട്ടിയുടെ ചിത്രവും ഇടക്കാലത്ത് പുറത്തുവന്നിരുന്നു. കൃഷിയിലും താല്‍പര്യമുണ്ട് അദ്ദേഹത്തിന്. തന്‍റെ കൃഷിയിടത്തിലെ വിളവെടുപ്പിന്‍റെ ചിത്രവും പങ്കുവെച്ച് അദ്ദേഹം എത്തിയിരുന്നു.

പുറത്തേക്ക് പോവാറില്ല

പുറത്തേക്ക് പോവാറില്ല

ലോക് ഡൗണ്‍ സമയത്ത് വീട്ടില്‍ തന്നെയായിരുന്നു മമ്മൂട്ടി. വാപ്പച്ചി ഗേറ്റിന് അടുത്തേക്ക് പോലും പോവാറില്ലെന്ന് ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞിരുന്നു. പുറത്തേക്ക് പോവാതെ ഇത്രയും കാലം ഇരിക്കാന്‍ പറ്റുമോയെന്നായിരുന്നു മകന്‍ വാപ്പച്ചിയോട് ചോദിച്ചത്. എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്നും ചോദിച്ചപ്പോള്‍ ഇക്കാര്യത്തില്‍ താന്‍ റെക്കോര്‍ഡ് ഇടുമെന്നായിരുന്നു പറഞ്ഞതെന്നും ദുല്‍ഖര്‍ പറഞ്ഞിരുന്നു. മമ്മൂട്ടിയുടെ വണ്ണിന്റെ റിലീസിനായും കാത്തിരിക്കുകയാണ് ആരാധകര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X