For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആരാധകരെ ഞെട്ടിച്ച് മമ്മൂട്ടി! പുതുവര്‍ഷം തന്നെ ഇക്ക കളറാക്കി! ലേറ്റസ്റ്റ് ഫോട്ടോ വൈറലാവുന്നു!

  |

  പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് മമ്മൂട്ടി. വില്ലത്തരത്തില്‍ നിന്നും തുടങ്ങി പിന്നീട് നായകനിരയിലേക്കെത്തിയ അദ്ദേഹത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ആരാധകപിന്തുണയുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് മമ്മൂട്ടിയുടെ സ്ഥാനം. സിനിമകള്‍ സ്വീകരിക്കുന്നതിനിടയില്‍ അദ്ദേഹം ഇതേക്കുറിച്ച് ചിന്തിക്കാറുണ്ട്. നെഗറ്റീവ് കഥാപാത്രങ്ങളെ സ്വീകരിക്കാത്തതിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് ഇതാണ്. അപൂര്‍വ്വമായി മാത്രമേ അദ്ദേഹം നെഗറ്റീവ് ടച്ചുള്ള കഥാപാത്രങ്ങളുമായി എത്താറുള്ളൂ. ഭാഷാഭേദമന്യേ ചിത്രങ്ങള്‍ സ്വീകരിക്കാറുണ്ട് അദ്ദേഹം. തമിഴിലേയും തെലുങ്കിലേയും ഇടവേള അവസാനിപ്പിച്ചെത്തിയ താരത്തിന് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്.

  സിനിമ സ്വീകരിക്കുന്ന കാര്യത്തിലായാലും മറ്റ് കാര്യങ്ങളിലായാലും മറ്റുള്ളവര്‍ക്ക് മാതൃകയാണ് അദ്ദേഹം. കൃത്യമായി വ്യായാമം ചെയ്യുന്നതും തിരക്കുകള്‍ക്കിടയില്‍ കുടുംബത്തെ ചേര്‍ത്തുനിര്‍ത്തുതിനുമെല്ലാം ഉത്തമ ഉദാഹരണമാണ് അദ്ദേഹം. അദ്ദേഹത്തിന്‍രെ പിന്തുണയെക്കുറിച്ച് വാചാലരായി താരങ്ങളും സംവിധായകരും എത്താറുമുണ്ട്. കരിയറിലെ ആദ്യ 100 കോടി നേട്ടവും സ്വന്തമാക്കിയാണ് അദ്ദേഹം കുതിക്കുന്നത്. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത സിനിമകളെല്ലാം വ്യത്യസ്തമായിരുന്നു. ഇടയ്ക്കിടയ്ക്ക് ഫോട്ടോ പോസ്റ്റ് ചെയ്തും മമ്മൂട്ടി ഞെട്ടിക്കാറുണ്ട്. പുതുവര്‍ഷത്തില്‍ പോസ്റ്റ് ചെയ്ത ചിത്രവും ഇത്തരത്തില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

  മമ്മൂട്ടിയുടെ പുതിയ ഫോട്ടോ

  മമ്മൂട്ടിയുടെ പുതിയ ഫോട്ടോ

  ഫ്രഷ് ബിഗിനിങ്ങിനെക്കുറിച്ച് പറഞ്ഞായിരുന്നു മമ്മൂട്ടി പുതിയ ഫോട്ടോ പോസ്റ്റ് ചെയ്തത്. മഞ്ഞ നിറത്തിലുള്ള ജാക്കറ്റും പാന്റുമൊക്കെയായാണ് മെഗാസ്റ്റാര്‍ എത്തിയത്. ലുക്കിലും ഗെറ്റപ്പിലും പുതുമയുള്ള ചിത്രം ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. മനോരമയുടെ കലണ്ടറിന് വേണ്ടിയുള്ള ഫോട്ടോ ഷൂട്ടിനിടയിലെ ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. . ക്ഷണനേരം കൊണ്ട് തന്നെ ചിത്രം വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. പുതുവര്‍ഷത്തിലെ ആദ്യ ചിത്രവുമായാണ് താരമെത്തിയത്.

  എന്താണ് ഉദ്ദേശം

  എന്താണ് ഉദ്ദേശം

  ഇക്കയുടെ ഉദ്ദേശം എന്താണ്, ഇവിടെയുള്ള ഫ്രീക്കന്‍മാര്‍ക്കും ജീവിക്കണ്ടേ, ഇങ്ങള് ഇങ്ങനെ തുടങ്ങിയാല്‍ എല്ലാവരും പണി നിര്‍ത്തി പോവേണ്ടി വരും. ഇക്ക ഇതേക്കുറിച്ച് ആലോചിച്ച് നോക്കൂ. മരണം വരെ ഇക്കയെ ഇത് പോലെ കാണാനാണ് ആഗ്രഹമെന്നുമായിരുന്നു ഒരാളുുടെ കമന്റ്. 2020 ലെ കൊലമാസ് ചിത്രവുമായെത്തി ഇക്ക ഞെട്ടിച്ചുവെന്നായിരുന്നു മറ്റൊരാള്‍ കുറിച്ചത്.

  സൗന്ദര്യം കൂടിക്കൊണ്ടേയിരിക്കുന്നു

  സൗന്ദര്യം കൂടിക്കൊണ്ടേയിരിക്കുന്നു

  വെറുതെ പറയുന്നതല്ല, ശരിക്കും ഇക്കയുടെ സൗന്ദര്യം കൂടിക്കൊണ്ടേയിരിക്കുകയാണെന്നുള്ള കണ്ടെത്തലുമായാണ് മറ്റൊരാള്‍ എത്തിയത്. ഫേസ് ഓഫ് ഇന്ത്യന്‍ സിനിമയായ ഞങ്ങളുടെ ഇക്കയ്ക്ക് ആശംസ നേരുന്നുവെന്നും ആരാധകന്‍ കുറിച്ചിട്ടുണ്ട്. പ്രായം താഴോട്ട് പോയിക്കൊണ്ടിരിക്കുന്ന ഇതിഹാസമാണ് മമ്മൂക്ക. രാവിലെ തന്നെ കൊലകൊല്ലി ഐറ്റമാണല്ലോ കര്‍ത്താവേ, തുടങ്ങിയ കമന്റുകളും ചിത്രത്തിന് കീഴിലുണ്ട്.

  ഷൈലോക്കിന്റെ ടീസറിന് പിന്നാലെ

  ഷൈലോക്കിന്റെ ടീസറിന് പിന്നാലെ

  മമ്മൂട്ടി- അജയ് വാസുദേവ് കൂട്ടുകെട്ടിലൊരുങ്ങുന്ന പുതിയ സിനിമയായ ഷൈലോക്കിന്റെ ടീസര്‍ പുറത്തുവന്നത് 12 മണിക്കായിരുന്നു. തുടക്കം മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമയായിരുന്നു ഇത്. മീനയും രാജ്കിരണും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ കഴുത്തറപ്പന്‍ പലിശക്കാരനായാണ് മെഗാസ്റ്റാര്‍ എത്തുന്നത്. ടീസറിന് പിന്നാലെയായി പുതിയ ചിത്രവും കൂടിയെത്തിയതോടെ ഇരട്ടി സന്തോഷമായെന്നും ആരാധകര്‍ പറയുന്നു.

  English summary
  Mammootty's latest photo trending in social media, see the latest post
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X