»   » മമ്മൂട്ടി ഇത്രയ്ക്ക് സിംപിളാണോ? മെഗാസ്റ്റാറിന്റെ ലാളിത്യം വിളിച്ചോതുന്ന ചിത്രങ്ങള്‍ വൈറലാവുന്നു!

മമ്മൂട്ടി ഇത്രയ്ക്ക് സിംപിളാണോ? മെഗാസ്റ്റാറിന്റെ ലാളിത്യം വിളിച്ചോതുന്ന ചിത്രങ്ങള്‍ വൈറലാവുന്നു!

Written By:
Subscribe to Filmibeat Malayalam
സാധാരണക്കാരനായി മമ്മൂട്ടി, വീഡിയോ വൈറൽ | filmibeat Malayalam

വില്ലനായാണ് മമ്മൂട്ടിയും സിനിമയില്‍ തുടക്കം കുറിച്ചത്. പിന്നീട് നായകനിരയിലേക്ക് ഉയര്‍ന്നുവന്ന അദ്ദേഹത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ആരാധകരുടെ ഇക്കയായും മലയാളത്തിന്റെ മെഗാസ്റ്റാറുമായി മാറിയ അദ്ദേഹം മലയാള സിനിമയുടെ തന്നെ അവിഭാജ്യ ഘടകമായി മാറുകയായിരുന്നു. വ്യത്യസ്തമാര്‍ന്ന നിരവധി കഥാപാത്രങ്ങള്‍ക്കാണ് അദ്ദേഹം ജീവന്‍ പകര്‍ന്നത്.

കാണുമ്പോള്‍ ഗൗരവപ്രകൃതക്കാരനായി തോന്നുമെങ്കിലും മൂപ്പര് ആള് ശുദ്ധനാണെന്ന് പലരും തുറന്നുപറഞ്ഞിരുന്നു. ആരാധകരും ഇക്കാര്യം ശരി വെക്കുന്നുണ്ട്. ഇത്തരത്തില്‍ മമ്മൂട്ടിയുടെ ലാളിത്യം വിളിച്ചോതുന്ന ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

പൃഥ്വി പുതിയ കാറും വാങ്ങി നികുതിയും അടച്ചു, സുപ്രിയ ചേച്ചിയുടെ മുഖത്ത് എങ്ങനെ നോക്കുമെന്ന് നസ്രിയ!

ഉപ്പും മുളകും കുടുംബത്തിനൊപ്പം ടൊവിനോ തോമസ്, ഫോട്ടോയ്ക്ക് പിന്നിലെ രഹസ്യം തിരക്കി ആരാധകര്‍!

വില്ലനില്‍ നിന്നും നായകനിലേക്ക്

മോഹന്‍ലാലിനെപ്പോലെ തന്നെ മമ്മൂട്ടിക്കും കരിയറിന്റെ തുടക്കത്തില്‍ ലഭിച്ചതിലേറെയും വില്ലന്‍ വേഷങ്ങളായിരുന്നു. വില്ലന്‍ വേഷങ്ങളില്‍ നിന്നും മുന്‍നിര നായകനിലേക്ക് സ്ഥാനക്കയറ്റം കിട്ടിയതോടെയാണ് അദ്ദേഹത്തിന്റെ കരിയര്‍ തന്നെ മാറി മറിഞ്ഞത്. ഇന്ത്യന്‍ സിനിമയുടെ തന്നെ പ്രധാനപ്പെട്ട ഒരു ഘടകമായി ഈ താരം മാറുകയായിരുന്നു. മോഹന്‍ലാലിനെയും മമ്മൂട്ടിയേയും മാറ്റിനിര്‍ത്തിയുള്ള സിനിമകളെക്കുറിച്ച് മലയാളിക്ക് ഇന്നും ചിന്തിക്കാന്‍ കഴിയില്ല. യുവതാരങ്ങള്‍ ഒരുപാട് പേരെത്തിയെങ്കിലും ഇവരുടെ സ്ഥാനം എന്നും അതേ പോലെ തുടരും.

സഹപ്രവര്‍ത്തകര്‍ക്ക് നല്‍കുന്ന പിന്തുണ

ആദ്യ കാഴ്ചയില്‍ ഗൗരവക്കാരനാണെന്നും ജാഡയാണെന്നുമൊക്കെയാണ് തോന്നാറുള്ളതെങ്കിലും അടുത്ത് കഴിഞ്ഞാല്‍ അറിയാം അദ്ദേഹം എത്ര സിമ്പിളായ ആളാണെന്ന്, മമ്മൂട്ടിയോടൊപ്പം പ്രവര്‍ത്തിച്ചതിന് ശേഷം പലരും ഇങ്ങനെ പറഞ്ഞിട്ടുണ്ട്. പേടിയോടെയാണ് പലരും അദ്ദേഹത്തെ സമീപിച്ചിരുന്നത്. എന്നാല്‍ തുടക്കത്തിലെ അനുഭമായിരിക്കില്ല പിന്നീടങ്ങോട്ട്. അവരിലൊരാളായി പ്രവര്‍ത്തിക്കുന്ന മമ്മൂട്ടിയെക്കുറിച്ചാവാം അവര്‍ പിന്നീട് സംസാരിക്കുന്നത്.

ദേഷ്യവും ജാഡയും

ജാഡക്കാരനാണ്, പെട്ടെന്ന് ദേഷ്യം വരും തുടങ്ങിയ തരത്തിലാണ് പലപ്പോഴും മമ്മൂട്ടിയെ വിശേഷിപ്പിക്കാറുള്ളത്. എന്നാല്‍ അടുത്ത് പരിചയപ്പെട്ട് കഴിഞ്ഞാല്‍ ഇങ്ങനെ പറഞ്ഞവര്‍ തന്നെ തിരുത്തുകയും ചെയ്യും. അദ്ദേഹത്തിന്റെ ആരാധകര്‍ ഇക്കാര്യത്തില്‍ നിരവധി തവണ വിശദീകരണങ്ങള്‍ നല്‍കിയിരുന്നു. തന്‍രെ ആരാധകരിലൊരാള്‍ മരിച്ചുവെന്ന് അറിഞ്ഞപ്പോള്‍ ആദരാഞ്ജലി അറിയിക്കുക മാത്രമല്ല ആ കുടുംബത്തിന് വേണ്ട സഹായവും താരം നല്‍കിയിരുന്നു. മരണപ്പെട്ടയാളുടെ സഹോദരന്റെ പഠനച്ചെലവ് മമ്മൂട്ടി ഏറ്റെടുത്തിരുന്നു.

നവാഗതര്‍ക്ക് നല്‍കുന്ന ശക്തമായ പിന്തുണ

മറ്റൊരു പ്രധാനപ്പെട്ട കാര്യമാണ് നവാഗതര്‍ക്ക് മമ്മൂട്ടി നല്‍കുന്ന പിന്തുണ. നവഗാതരോടൊപ്പം കൂടുതല്‍ തവണ പ്രവര്‍ത്തിച്ച താരമാരാണെന്ന് ചോദിച്ചാല്‍ നിസ്സംശയം മെഗാസ്റ്റാറിന്റെ പേര് പറയാം. അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങളില്‍ പലതും നവാഗതര്‍ക്കൊപ്പമുള്ളതായിരുന്നു. വരാനിരിക്കുന്ന ചിത്രങ്ങളുടെ ലിസ്റ്റിലും നവാഗതരുടെ സിനിമകളുണ്ട്.

ചിത്രങ്ങളും വീഡിയോയും വൈറലാവുന്നു

മമ്മൂട്ടിയുടെ ലാളിത്യം വിളിച്ചോതുന്ന ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. താരത്തിന്റെ ആരാധകര്‍ ഇതിനോടകം തന്നെ ഇവയെ ഏറ്റെടുത്തിട്ടുണ്ട്. മതപരമായ ആചാരങ്ങള്‍ കൃത്യമായി പാലിച്ചാണ് അദ്ദേഹം മുന്നേറുന്നത്.

ദുല്‍ഖറിന്റെ സിനിമാപ്രവേശം

മമ്മൂട്ടിക്ക് പിന്നാലെയാണ് ദുല്‍ഖര്‍ സല്‍മാന്‍ സിനിമയില്‍ തുടക്കം കുറിച്ചത്. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത സെക്കന്‍ഡ് ഷോയിലൂടെയാണ് ദുല്‍ഖര്‍ സല്‍മാന്‍ സിനിമയില്‍ തുടക്കം കുറിച്ചത്. നവാഗത സംവിധായകനോടൊപ്പമായിരുന്നു ഈ താരപുത്രന്‍ അരങ്ങേറിയത്. മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. തുടക്കത്തില്‍ താരപുത്രനെന്ന ഇമേജ് സഹായകമായിരുന്നുവെങ്കിലും സ്വപ്രയത്‌നത്തിലൂടെയാണ് ദുല്‍ഖര്‍ മുന്നേറിയത്. യുവതാരങ്ങളില്‍ അവിഭാജ്യ ഘടകമായി മാറിയിരിക്കുകയാണ് ഈ താരപുത്രന്‍.

English summary
Mammootty's latest photo getting viral

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam