For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂക്കയെ കൊണ്ട് തോറ്റു! ഒരു സെല്‍ഫി ചോദിച്ചതിന് കാണിച്ച കുറുമ്പ് കണ്ടോ? തൃപ്തിയായെന്ന് താരങ്ങളും

    |

    പ്രായം കൂടുന്നതിനനുസരിച്ച് മമ്മൂട്ടിയ്ക്കുള്ള ഒരോ ഒരു അസുഖം ഗ്ലാമര്‍ കൂടുന്നതാണ്. സൗന്ദര്യവും ഫിറ്റ്‌നസും നിലനിര്‍ത്തുന്ന കാര്യത്തില്‍ മമ്മൂക്കയാണ് മലയാള സിനിമയിലെ മാതൃക. അതിനപ്പുറം ഇക്കയ്ക്ക് വാഹനങ്ങളോടുള്ള താല്‍പര്യവും ശ്രദ്ധേയമാണ്. സിനിമകളുടെ തിരക്കിനിടയിലാണെങ്കിലും കഴിഞ്ഞ ദിവസം മുതല്‍ ഫേസ്ബുക്കിലൂടെ വന്ന മമ്മൂക്കയുടെ ചിത്രം തരംഗമായിരിക്കുകയാണ്.

    പുത്തന്‍ വാഹനങ്ങള്‍ സ്വന്തമാക്കാന്‍ പ്രത്യേക ഇഷ്ടമുള്ള മമ്മൂക്ക ബിഎംഡബ്ല്യൂ ബൈക്കിലെത്തിയിരിക്കുകയാണ്. കലൂര്‍ ടൗണിലൂടെ യാത്ര ചെയ്യുന്ന ത്രമായിരുന്നു ആദ്യം പുറത്ത് വന്നത്. പിന്നാലെ ഇക്കയുടെ തമാശ നിറഞ്ഞൊരു ഫോട്ടോ കൂടി എത്തിയിരിക്കുകയാണ്. നടന്‍ സഞ്ജു ശിവറാമാണ് ഫേസ്ബുക്കിലൂടെ ചിത്രം പുറത്ത് വിട്ടത്..

    കുട്ടിത്തം വിട്ട് മാറിയിട്ടില്ല...

    കുട്ടിത്തം വിട്ട് മാറിയിട്ടില്ല...

    അഹങ്കാരത്തിന്റെ ആള്‍ രൂപമെന്നാണ് പലരും മമ്മൂട്ടിയെ കുറിച്ച് പറയുന്നത്. ഗൗരവ്വം കാണിക്കുന്ന പ്രകൃതമാണെങ്കിലും മമ്മൂട്ടിയെ അടുത്ത് അറിഞ്ഞാല്‍ ഇത്രയും പാവം മനുഷ്യന്‍ വേറെയില്ലെന്ന് പറയേണ്ടി വരും.. അതാണ് മമ്മൂട്ടി. തനിക്കൊപ്പം സിനിമയില്‍ അഭിനയിക്കുന്നവര്‍ക്ക് പൂര്‍ണ പിന്തുണ കൊടുക്കുന്ന മമ്മൂട്ടി സിനിമയുടെ സെറ്റില്‍ കുട്ടിത്തം കാണിക്കുന്ന ഒരാള്‍ കൂടിയാണ്. കുട്ടികളുടെ മനസാണെന്നാണ് പലരും മമ്മൂട്ടിയെ കുറിച്ച് പറയുന്നത്. ഇപ്പോഴിത അതുപോലൊരു കുട്ടിത്തം നിറഞ്ഞൊരു ഫോട്ടോ പുറത്ത് വന്നിരിക്കുകയാണ്.

    സഞ്ജുവിന്റെ പോസ്റ്റ്

    സഞ്ജുവിന്റെ പോസ്റ്റ്

    ഇതാരണെന്ന് പറയാന്‍ പറ്റുമോ എന്ന ചോദ്യം ചോദിച്ച് നടന്‍ സഞ്ജു ശിവറാമാണ് ഫേസ്ബുക്കിലൂടെ ഒരു ഫോട്ടോ പുറത്ത് വിട്ടത്. ഞങ്ങളൊരു സ്റ്റാറിനെ കണ്ടുമുട്ടിയെന്നും ഒരു സെല്‍ഫി ചോദിച്ചു.. കിട്ടി ത്രിപ്ത്രിയായി എന്നും പറഞ്ഞാണ് സഞ്ജു ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്. ഫോട്ടോയില്‍ ജേക്കബ് ഗ്രിഗറിയുമുണ്ട്. ഫോട്ടോയില്‍ ഉള്ളത് മമ്മൂക്കയാണെന്നുള്ള കാര്യം പെട്ടെന്ന് തന്നെ എല്ലാവര്‍ക്കും മനസിലായിരുന്നു. മമ്മൂക്കയുടെ കുസൃതി നിറഞ്ഞ ഈ പരിപാടിയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഫോട്ടോയില്‍ മമ്മൂക്കയെ സൂക്ഷിച്ച് നോക്കുന്ന ഗ്രിഗറിയുടെ നോട്ടത്തിനും പ്രത്യേകതയുണ്ട്.

    ബൈക്കിലെ യാത്ര

    ബൈക്കിലെ യാത്ര

    ഒരു ചുള്ളന്‍ പയ്യന്‍ ഗെറ്റപ്പിലൊരാള്‍ ബിഎംഡബ്ല്യൂ ബൈക്കില്‍ കലൂര്‍ ടൗണിലൂടെ പോവുന്നതാണ് പലരും ആദ്യം കണ്ടത്. ഒറ്റ നോട്ടത്തില്‍ മമ്മൂക്ക ആണെന്ന് മനസിലാവും. ഇതോടെ ഇക്കയുടെ ഫോട്ടോ സോഷ്യല്‍ മീഡിയയിലൂടെ പുറത്തെത്തി. ഇന്നലെ വൈകുന്നേരം മുതല്‍ ഇക്കയും ബൈക്കുമാണ് ട്രെന്‍ഡിങ്ങായിരിക്കുന്നത്. മമ്മൂട്ടിയ്ക്ക് വാഹനങ്ങളോടുള്ള താല്‍പര്യം എത്രമാത്രമുണ്ടെന്നുള്ള കാര്യം ഈ ഒരു ചിത്രത്തിലൂടെ മനസിലാക്കാന്‍ കഴിയുമെന്നാണ് ആരാധകര്‍ പറയുന്നത്. ഇക്ക സിനിമയ്ക്ക് പുറത്തും എത്രമാത്രം സിംപിളാണെന്നും വ്യക്തമാണ്.

    ഒരു രക്ഷയുമില്ലല്ലോ

    ഒരു രക്ഷയുമില്ലല്ലോ

    മമ്മൂക്ക നിങ്ങളെ കൊണ്ട് ഒരു രക്ഷയുമില്ലല്ലോ എന്നാണ് ഇപ്പോള്‍ പ്രേക്ഷകര്‍ പറയുന്നത്. പ്രായം കൂടി വരികയാണെങ്കിലും ലുക്കിലും സ്റ്റൈലിലും കേമനായിരിക്കുന്ന ഒരേ ഒരു വ്യക്തി മമ്മൂട്ടി തന്നെയാണ്.

    ട്രോളന്മാരും സജീവം..

    ട്രോളന്മാരും സജീവം..

    ഫോട്ടോ വന്നതോടെ ട്രോളന്മാരും സജീവമായി എത്തിയിരിക്കുകയാണ്. പുതിയ ലുക്കില്‍ മമ്മൂട്ടി കിടിലനായിരിക്കുകയാണെന്നാണ് പറയുന്നത്. ഇനിയും ഇതുപോലെയുള്ള അത്ഭുതങ്ങള്‍ കാണാന്‍ കഴിയുമെന്നാണ് വേറെ ചിലരുടെ കമന്റുകള്‍.

    ഇക്കയോ..

    ഇക്കയോ..

    മമ്മൂട്ടിയുടെ ചിത്രത്തെ കുറിച്ച് പറയാനുപയോഗിച്ചത് ദുല്‍ഖറിന്റെ ചിത്രമായിരുന്നു. അതില്‍ ഇക്കയെന്ന് വിളിച്ചതിനും ട്രോള്‍ വന്നിരിക്കുകയാണ്. വാപ്പാന്റെ അത്രേം വളര്‍ന്നെന്ന് കരുതി വാപ്പാനെ കേറി ഇക്കാന്ന് വിളിക്കുന്നോ...

    ഒരു കുട്ടനാടന്‍ ബ്ലോഗ്

    ഒരു കുട്ടനാടന്‍ ബ്ലോഗ്

    മെഗാസ്റ്റാര്‍ മമ്മൂട്ടി നായനകനാവുന്ന ഒരു കുട്ടനാടന്‍ ബ്ലോഗ് എന്ന സിനിമയുടെ ചിത്രീകരണമാണ് ഇപ്പോള്‍ നടക്കുന്നത്. തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നതും അദ്ദേഹം തന്നെയാണ്. കുട്ടനാട്ടിലെ ഒരു ഗ്രാമത്തില്‍ നടക്കുന്ന സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് സിനിമയുടെ കഥ ഒരുക്കിയിരിക്കുന്നത്. കുട്ടനാടനിന്റെ പശ്ചാതലത്തില്‍ ശ്രീകൃഷ്ണപുരം എന്ന സാങ്കല്‍പികമായൊരു ഗ്രാമത്തിലാണ് കഥ നടക്കുന്നത്. അവിടെ നിന്നും ഹരി എന്ന് പേരുള്ള ഒരു ബ്ലോഗ് എഴുത്തുകാരന്റെ വേഷത്തിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്. ഹരിയുടെ ബ്ലോഗിലൂടെ വിവരിക്കുന്ന കാര്യങ്ങളിലൂടെയാണ് കഥ പുരോഗമിക്കുന്നത്. ഷംന കാസിം, റായ് ലക്ഷ്മി, അനു സിത്താര, സിദ്ദിഖ്, നെടുമുടി വേണു, സഞ്ജു ശിവറാം എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍.

    പൃഥ്വിരാജിന്റെ രണം, ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഈമയൗ! മേയ് 4 ന് മത്സരിക്കുന്നത് അഡാറ് സിനിമകളും!!

    English summary
    Mammootty's latest photo viral on social media
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X