മമ്മൂട്ടിയുടെ ഇഷ്ടങ്ങളെന്നും ഒരുപോലെ തന്നെ! ബൈക്കിനോടുള്ള ഇഷ്ടം കുറയാതെ മമ്മൂട്ടി, ചിത്രം വൈറല്‍!

Recommended Video

ജാവയിൽ കിടു ലുക്കിൽ മമ്മൂട്ടി | filmibeat Malayalam

പ്രായം കൂടും തോറും ചെറുപ്പക്കാരനായി മാറുന്ന താരമാണ് മമ്മൂട്ടിയെന്നാണ് പൊതുവേ ആരാധകര്‍ പറയുന്നത്. 67 വയസിലും മുപ്പതിന്റെ ചെറുപ്പമായിട്ടാണ് മെഗാസ്റ്റാറിന്റെ യാത്ര. നാല് പതിറ്റാണ്ടുകളോളം മലയാള സിനിമയില്‍ നിറഞ്ഞ് നിന്ന മമ്മൂട്ടി ഇന്നും നായകനായി തുടരുകയാണ്. സിനിമാ അഭിനയത്തിന് പുറമേ വാഹങ്ങളോടും ഡ്രൈവിംഗിനോടും അതീവ താല്‍പര്യമുള്ള ആളാണ് മമ്മൂട്ടിയെന്ന് പലപ്പോഴും അദ്ദേഹം തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്.

പുതിയ ആഢംബര കാറുകളുടെ ഒരു കളക്ഷന്‍ തന്നെ മമ്മൂട്ടിയ്ക്കുണ്ടായിരുന്നു. ഈ വാഹനങ്ങള്‍ക്കെല്ലാം 369 എന്ന നമ്പറാണ് കൊടുത്തിരുന്നത്. ഇതെല്ലാം ആരാധകര്‍ അറിയാവുന്നതാണ്. കാറുകളോട് മാത്രമല്ല ബൈക്കുകളോടും മമ്മൂട്ടിയ്ക്ക് പ്രിയമുണ്ട്. ഇപ്പോഴിതാ ബൈക്കിന് മുകളിലിരിക്കുന്ന മമ്മൂട്ടിയുടെ പുതിയ ചിത്രം പുറത്ത് വന്നിരിക്കുകയാണ്. ഉണ്ണി മുകുന്ദനാണ് തൃശൂരില്‍ നിന്നും ജാവ യുടെ പുതിയ പതിപ്പ് സ്വന്തമാക്കിയത്. മാമാങ്കം സിനിമയുടെ ലൊക്കേഷനില്‍ നിന്നുമാണ് ഫോട്ടോഷൂട്ട് നടന്നത്.

mammootty

പുതിയ ബൈക്കില്‍ മമ്മൂട്ടിയ്‌ക്കൊപ്പം ഇരിക്കുന്ന ചിത്രങ്ങള്‍ ഉണ്ണി പങ്കുവെച്ചിരിക്കുകയാണ്. അതിനൊപ്പം നമ്മളൊരു ബൈക്ക് വാങ്ങിയാല്‍ അത് ആദ്യം ഓടിക്കുന്നത് നമ്മുടെ ചങ്ക് ആയിരിക്കുമെന്ന് പറഞ്ഞ് ആരാധകര്‍ ഇറക്കിയ ട്രോളും ഉണ്ണി ഷെയര്‍ ചെയ്തിരിക്കുകയാണ്. ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. മമ്മൂട്ടിയെ പോലെ തന്നെ മകന്‍ ദുല്‍ഖര്‍ സല്‍മാനും ബൈക്കുകളോ പ്രത്യേക ഇഷ്ടമുള്ള ആളാണ്. ബൈക്കില്‍ യാത്ര ചെയ്യാന്‍ പക്ഷെ വാപ്പച്ചി സമ്മതിക്കാറില്ലെന്നും അതിനാല്‍ വാപ്പച്ചി അറിയാതെ ബൈക്ക് എടുത്ത് കറങ്ങി നടക്കാറുണ്ടെന്നും ദുല്‍ഖറും തുറന്ന് പറഞ്ഞിട്ടുണ്ട്.

ഈ വര്‍ഷം ഇതിനകം മൂന്ന് സിനിമകളാണ് മമ്മൂട്ടിയുടേതായി തിയറ്ററുകളിലേക്ക് എത്തിയത്. ഇനി ഈദിന് മുന്നോടിയായി ജൂണ്‍ ആറിന് ഉണ്ട എന്ന ചിത്രം റിലീസ് ചെയ്യുകയാണ്. ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പോലീസ് ഓഫീസറായിട്ടാണ് മമ്മൂട്ടി അഭിനയിക്കുന്നത്. ഈ ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. നിലവില്‍ മാമാങ്കമാണ് ഷൂട്ടിംഗ് പുരോഗമിച്ച് കൊണ്ടിരിക്കുന്ന മമ്മൂട്ടി ചിത്രം. എം പത്മകുമാറിന്റെ സംവിധാനത്തിലെത്തുന്ന മാമാങ്കത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോസും പുറത്ത് വന്നിരുന്നു.

Filmibeat Malayalam ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യൂ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X