മമ്മൂട്ടിയുടെ കട്ടിമീശയും കൂളിങ് ഗ്ലാസും പൊളിച്ചു! കൊലമാസ് ലുക്കില്‍ താരം! ചിത്രങ്ങള്‍ തരംഗമാവുന്നു!

Recommended Video

കട്ട മീശയുമായി ഷൈലോക്കില്‍ മമ്മൂട്ടിയുടെ മാസ്സ് ലുക്ക്

മലയാളത്തിന്റെ നടനവിസ്മയങ്ങളിലൊരാളാണ് മമ്മൂട്ടി. വക്കീലായി ജോലി ചെയ്തുവരുന്നതിനിടയിലായിരുന്നു അദ്ദേഹം സിനിമയിലേക്ക് ആകൃഷ്ടനായതും അഭിനയം തിരഞ്ഞെടുത്തതും. തുടക്കത്തില്‍ തിക്താനുഭവങ്ങളിലൂടെ കടന്നുപോവേണ്ടി വന്നിരുന്നുവെങ്കിലും പിന്നീട് അദ്ദേഹത്തെ മലയാളം ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. മികച്ച അവസരങ്ങളായിരുന്നു അദ്ദേഹത്തിന് ലഭിച്ചത്. മുന്‍നിര സംവിധായകര്‍ക്കൊപ്പമുള്ള അനുഭവമാണ് പിന്നീടുള്ള ജീവിതത്തിന് മുതല്‍ക്കൂട്ടായത്. നിരവധി പുരസ്‌കാരങ്ങളാണ് അദ്ദേഹത്തെ തേടിയെത്തിയത്.

കഥാപാത്രത്തെ തന്നിലേക്ക് ആവാഹിക്കുന്ന കാര്യത്തില്‍ ഏറെ മുന്നിലാണ് മമ്മൂട്ടി. കൃത്യമായ തയ്യാറെടുപ്പുകളുമായാണ് അദ്ദേഹം ഓരോ സിനിമയിലേക്കും എത്താറുള്ളത്. കഥാപാത്രത്തിന്‍രെ വ്യത്യസ്തതയും അഭിനയ പ്രാധാന്യവുമാണ് എന്നും അദ്ദേഹത്തെ ആകര്‍ഷിക്കുന്നത്. തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം നിറഞ്ഞുനില്‍ക്കുകയാണ് മെഗാസ്റ്റാര്‍. മമ്മൂട്ടിക്ക് പിന്നാലെയായി മകനായ ദുല്‍ഖര്‍ സല്‍മാനും സിനിമയില്‍ അരങ്ങേറിയിരുന്നു. സ്വന്തമായ ഇടം നേടിയെടുത്താണ് താരപുത്രന്‍ മുന്നേറുന്നത്. യുവതാരങ്ങളെ വെല്ലുന്ന തരത്തിലുള്ള ലുക്കുമായാണ് മമ്മൂട്ടി മുന്നേറുന്നത്. ചിത്രത്തിന് കടപ്പാട്: മമ്മൂട്ടി ഫാന്‍സ് ക്ലബ്.

മമ്മൂട്ടിയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍

മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാറാണ് മമ്മൂട്ടി. സോഷ്യല്‍ മീഡിയയില്‍ ആക്ടീവായി ഇടപെടുന്ന അദ്ദേഹത്തിന്റെ പോസ്റ്റുകളെല്ലാം നിമിഷനേരം കൊണ്ടാണ് തരംഗമായി മാറുന്നത്. സിനിമയുമായി ബന്ധപ്പെട്ട വിശേഷങ്ങള്‍ മാത്രമല്ല വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ചുമൊക്കെ അദ്ദേഹം തുറന്നുപറയാറുണ്ട്. പുത്തന്‍ ലുക്കിലുള്ള മമ്മൂട്ടിയുടെ ചിത്രങ്ങള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. മമ്മൂട്ടി ഫാന്‍സ് ക്ലബിലൂടെയാണ് ചിത്രങ്ങള്‍ പുറത്തുവന്നത്.

മീശയും കൂളിങ് ഗ്ലാസും

മമ്മൂട്ടിയുടെ വീക്ക്‌നെസ്സുകളിലൊന്നാണ് ലേറ്റസ്റ്റ് മോഡല്‍ കാറും കൂളിങ് ഗ്ലാസുമൊക്കെ ശേഖരിക്കുന്നത്. അദ്ദേഹത്തിന്‍രെ വാഹനപ്രേമത്തെക്കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണ്. ബൈക്കും കാറുമെല്ലാം സ്വന്തമാക്കുന്ന കാര്യത്തില്‍ പ്രത്യേക താല്‍പര്യമുണ്ട് അദ്ദേഹത്തിന്. മകനായ ദുല്‍ഖര്‍ സല്‍മാനും ഇക്കാര്യത്തില്‍ വാപ്പച്ചിയുടെ അതേ താല്‍പര്യമാണ്. കട്ടിമീശയില്‍ കൂളിങ് ഗ്ലാസുമായി എത്തിയിരിക്കുകയാണ് അദ്ദേഹം. ഇന്‍സ്റ്റഗ്രാമിലൂടെ മമ്മൂട്ടിയും ചിത്രം പങ്കുവെച്ചിട്ടുണ്ട്.

ആശ ശരത്തും സംഘവും

ആശ ശരത്ത്, അര്‍ച്ചന സുശീലന്‍, രസ്‌ന പവിത്രന്‍, തുടങ്ങിയവര്‍ക്കൊപ്പം നില്‍ക്കുന്ന മമ്മൂട്ടിയുടെ ചിത്രവും ഫാന്‍സ് ഗ്രൂപ്പുകളിലൂടെ പ്രചരിക്കുന്നുണ്ട്. സ്റ്റേജ് ഷോയ്ക്കിടയിലാണ് ഇവരെല്ലാം ഒരുമിച്ച് കൂടിയതെന്നുള്ള തരത്തിലുള്ള കമന്റുകളും പുറത്തുവന്നിട്ടുണ്ട്. ചുള്ളനായി നില്‍ക്കുന്ന താരത്തെ കണ്ട് മതിവരില്ലെന്ന തരത്തിലാണ് ആരാധകരുടെ കമന്റുകള്‍.

 ഫാന്‍സ് ഗ്രൂപ്പിലൂടെ

ആരാധകരുടെ കാര്യത്തില്‍ സമ്പന്നനാണ് മമ്മൂട്ടി. അദ്ദേഹത്തിനായി നിരവധി ഫാന്‍സ് ഗ്രൂപ്പുകളും നിലവിലുണ്ട്. സിനിമയുടെ പ്രമോഷനും വിജയവും മാത്രമല്ല കാരുണ്യപ്രവര്‍ത്തങ്ങളിലും സജീവമായി ഇടപെടാറുണ്ട് ഫാന്‍സ് പ്രവര്‍ത്തകര്‍. സിനിമയെ നെഗറ്റീവായി ബാധിക്കുന്ന തരത്തിലുള്ള കാര്യങ്ങളില്‍ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചും അവരെത്താറുണ്ട്.

ഷൈലോക്കിലെ ലുക്ക്

അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ഷൈലോക്കിലാണ് താരം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. രാജാധിരാജ, മാസ്റ്റര്‍പീസ് തുടങ്ങിയ സിനിമകള്‍ക്ക് ശേഷം ഇരുവരും വീണ്ടും ഒരുമിക്കുകയാണ് ഷൈലോക്കിലൂടെ. നെഗറ്റീവ് ഷേഡുള്ള കഥാപാത്രവുമായാണ് ഇത്തവണ അദ്ദേഹം എത്തുന്നത്. മീനയും രാജ്കിരണുമാണ് ചിത്രത്തില്‍ നായികനായകന്‍മാരായി എത്തുന്നത്. ഷേക്സ്പിയറിന്‍റെ മര്‍ച്ചന്‍റ് ഒാഫ് വെനീസുമായി സിനിമയ്ക്ക് ബന്ധമുണ്ടോയെന്നായിരുന്നു ആരാധകര്‍ ചോദിച്ചത്. പലിശക്കാരനായാണ് ഇത്തവണ മമ്മൂട്ടി എത്തുന്നത്.

ലൊക്കേഷനിലെ ചിത്രങ്ങള്‍

സിനിമയുടെ ലൊക്കേഷനിലെ ചിത്രങ്ങള്‍ നിമിഷനേരം കൊണ്ടാണ് തരംഗമായി മാറുന്നത്. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് മീന മലയാള ചിത്രത്തില്‍ അഭിനയിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് വേര്‍പിരിഞ്ഞ പ്രണയജോഡികളെ ഒരുമിപ്പിക്കുകയെന്ന ദൗത്യമാണ് ഇത്തവണ മമ്മൂട്ടി ഏറ്റെടുത്തിട്ടുള്ളത്. അവധിയാഘോഷം കഴിഞ്ഞതിന് പിന്നാലെയായാണ് അദ്ദേഹം ഈ ചിത്രത്തിലേക്ക് എത്തിയത്.ഇതുവരെ കാണാത്ത രൂപഭാവത്തിലാണ് അദ്ദേഹം എത്തുന്നതെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുകയാണെന്നാണ് ആരാധകര്‍ പറയുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X