മമ്മൂക്ക എജ്ജാതി ഗ്ലാമറാണ്! സൗന്ദര്യമെന്ന വാക്കിന് ഇങ്ങനെയും അര്‍ത്ഥമുണ്ട്! പുതിയ ചിത്രവും വൈറല്‍!
സൗന്ദര്യത്തിന്റെ കാര്യത്തില്‍ മമ്മൂട്ടിയെ വെല്ലാനാരുമില്ലെന്ന് വീണ്ടും വ്യക്തമായിക്കൊണ്ടിരിക്കുകയാണ്. ഫേസ്ബുക്കിലൂടെ താരം തന്നെയാണ് തന്റെ പുതിയ ഫോട്ടോ പങ്കുവെച്ചത്. കഴിഞ്ഞ ദിവസം നടന്ന പരിപാടിക്കിടയിലെ ചിത്രമായിരുന്നു അദ്ദേഹം പങ്കുവെച്ചത്. മാമാങ്കത്തിലെ കളരിപ്പയറ്റ് യോദ്ധാക്കളെ ആദരിക്കുന്നതിനായി നടത്തിയ പരിപാടിയില്‍ താരങ്ങളും അണിയറപ്രവര്‍ത്തകരുമുള്‍പ്പടെ നിരവധി പേരാണ് പങ്കെടുത്തത്. ഉണ്ണി മുകുന്ദനും പ്രാചി തെഹ്ലാനുമൊക്കെ പരിപാടിയില്‍ പങ്കെടുത്തിരുന്നു. നിമിഷനേരം കൊണ്ടായിരുന്നു പരിപാടിയിലെ ഫോട്ടോ വൈറലായി മാറിയത്. ഇത്തവണയും ചടങ്ങിലെ താരമായത് മെഗാസ്റ്റാര്‍ തന്നെയായിരുന്നു.
ദിവസം കഴിയുന്തോറും മമ്മൂട്ടിയുടെ സൗന്ദരര്യം കൂടുവാണോയെന്ന ചോദ്യവുമായി ആരാധകര്‍ മാത്രമല്ല താരങ്ങളും എത്തിയിട്ടുണ്ട്. നിരവധി പേരാണ് ചിത്രത്തിന് കീഴില്‍ കമന്റുകള്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്. ദി കിംഗിന് രണ്ടാം ഭാഗം വല്ലകും വരുന്നുണ്ടോയെന്നും അടുത്ത കാലത്ത് വൈറലായ ചിത്രങ്ങളെല്ലാം തേവള്ളി പറമ്പില്‍ ജോസഫ് അലക്‌സ് ലുക്കാണെന്നുമായിരുന്നു ഒരാളുടെ കമന്‍റ്.

Recommended Video
ദൈവം ചിലര്‍ക്ക് സൗന്ദര്യം വാരിക്കോരി നല്‍കുമെന്ന് കേട്ടിരുന്നുവെങ്കിലും അതിപ്പോഴാണ് ബോധ്യമായതെന്നായിരുന്നു മറ്റൊരു ആരാധകന്റെ കമന്റ്. അത്യാവശ്യമായി ഡോക്ടറെ കാണിക്കണമെന്നും പ്രായം കൂടുന്ന ഗ്രന്ഥിക്ക് എന്തോ തകരാറുണ്ടെന്നുമായിരുന്നു മറ്റൊരു കമന്റ്. പ്രായവും കാലവും നിങ്ങള്‍ക്ക് മുന്നില്‍ അടിയറവ് പറയുമെന്നും നിങ്ങ വേറെ ലെവലാണ് ഇക്കയെന്നുള്ള കമന്റും ചിത്രത്തിന് കീഴിലുണ്ട്. വിഎഫ്എക്‌സ് പറഞ്ഞ് വിമര്‍ശിക്കുന്നവര്‍ക്കുള്ള മറുപടിയാണോ ഇതെന്ന ചോദ്യവും ചിത്രത്തിന് കീഴിലുണ്ട്.
ചിത്രത്തിന് കടപ്പാട്: മമ്മൂട്ടി ഫേസ്ബുക്ക് പേജ്


Click it and Unblock the Notifications