നിങ്ങളിതെന്ത് ഭാവിച്ചാ മമ്മുക്ക? ബൈക്കിലെത്തിയ മെഗാസ്റ്റാറിനെ കണ്ട് അമ്പരപ്പ് വിട്ടുമാറാതെ ആരാധകര്‍!

Recommended Video

കലൂരിൽ ബൈക്കിൽ ചെത്തുന്ന മമ്മൂട്ടി

ഫിറ്റനസ് നില നിര്‍ത്തുന്ന കാര്യത്തില്‍ അതീവ ശ്രദ്ധ നല്‍കുന്ന താരമാണ് മമ്മൂട്ടി. ഭക്ഷണ കാര്യത്തിലും വ്യായാമത്തിന്റെ കാര്യത്തിലും അദ്ദേഹം പുലര്‍ത്തുന്ന കൃത്യനിഷ്ഠ യുവതാരങ്ങളെപ്പോലും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. പല താരങ്ങളും അദ്ദേഹത്തിന്റെ ഫിറ്റ്‌നസിനെക്കുറിച്ച് വാചാലരാവാറുണ്ട്. 66 കാരനായിട്ടും ഇന്നു ചുള്ളനെ പോലിരിക്കുന്നതിന് പിന്നിലെ പ്രധാന കാരണവും ഇത് തന്നെയാണ്. ലുക്കിന്റെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കുന്ന താരമാണ് മമ്മൂട്ടി.

കലൂര്‍ ടൗണിലൂടെ ബിഎംഡബ്ലു ബൈക്കില്‍ ഹെല്‍മറ്റ് ധാരിയായ ഒരു ചുള്ളന്‍ കടന്നുപോയപ്പോള്‍ ഇതാരപ്പാ എന്ന തരത്തിലായിരുന്നു കണ്ടുനിന്നവരുടെ പ്രതികരണം. ഒറ്റനോട്ടത്തില്‍ അതാരാണെന്ന് മനസ്സിലാക്കാനും പ്രയാസമായിരുന്നുവെന്ന് കണ്ട് നിന്നവര്‍ പറയുന്നു. മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാറായിരുന്നു അത്. ബൈക്ക് യാത്രയ്ക്കിടയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

മമ്മൂട്ടിയുടെ ബൈക്ക് യാത്ര

മമ്മൂട്ടിയുടെ ബൈക്ക് യാത്ര

വാഹനങ്ങളോട് പ്രത്യേക താല്‍പര്യമുള്ളയാളാണ് മമ്മൂട്ടി. ലേറ്റസ്റ്റ് മോഡല്‍ വാഹനങ്ങള്‍ സ്വന്തമാക്കാന്‍ അദ്ദേഹം കാണിക്കുന്ന താല്‍പര്യത്തെക്കുറിച്ച് ദുല്‍ഖറടക്കം നിരവധി പേരും വാചാലരായിരുന്നു. വാഹനപ്രേമത്തിന്റെ കാര്യത്തില്‍ ഇരുവര്‍ക്കും ഒരേ മനസ്സാണ്. ചെറുപ്പം മുതല്‍ക്ക് തന്നെ താന്‍ വാഹനപ്രേമിയായതിന് പിന്നില്‍ വാപ്പച്ചിയാണെന്ന് ദുല്‍ഖറും വ്യക്തമാക്കിയിരുന്നു.

പ്രായം തളര്‍ത്താത്ത സൗന്ദര്യം

പ്രായം തളര്‍ത്താത്ത സൗന്ദര്യം

നിത്യയൗവ്വനമാണ് മമ്മൂട്ടിയുടേത് എന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് അദ്ദേഹത്തിന്റെ രൂപഭാവം. 66 വയസ്സ് പിന്നിട്ടിട്ടും ഇന്നും യുവാവിനെപ്പോലിരിക്കുന്നതിന് പിന്നില്‍ വ്യായമവും ചിട്ടയായ ജീവിത രീതിയുമാണ്. വ്യായാമം ചെയ്യാന്‍ അദ്ദേഹമാണ് ഉപദേശിച്ചത് എന്ന് നിരവധി യുവതാരങ്ങളും വ്യക്തമാക്കിയിരുന്നു. സിനിമയ്ക്ക് മേക്കപ്പ് ഉപയോഗിക്കുമെങ്കിലും എന്നും മേക്കപ്പിട്ടല്ലല്ലോ അദ്ദേഹം നടക്കുന്നതെന്നാണ് ആരാധകരും പറയുന്നത്.

വാഹനവും ഫോട്ടോഗ്രാഫിയും

വാഹനവും ഫോട്ടോഗ്രാഫിയും

മമ്മൂട്ടിക്ക് ഏറെയിഷ്ടമുള്ള രണ്ട് കാര്യങ്ങളെക്കുറിച്ച് ചോദിച്ചാല്‍ അദ്ദേഹം ആദ്യം പറയുന്ന രണ്ട് കാര്യങ്ങളിതാണ്. വിപണിയിലിറങ്ങുന്ന പുതുപുത്തന്‍ വാഹനങ്ങളുടെ ലേറ്റസ്റ്റ് വിവരങ്ങളെക്കുറിച്ച് അദ്ദേഹം കൃത്യമായി അപ്‌ഡേറ്റ് ചെയ്യാറുണ്ട്. വാഹനം വാങ്ങിക്കുന്നതിനായി അദ്ദേഹത്തിന്റെ സേവനം ഉപയോഗപ്പെടുത്താമെന്ന് സിനിമാപ്രവര്‍ത്തകര്‍ക്കും അറിയാം.

ബൈക്കിലെ സാഹസികതയോട് താല്‍പര്യമില്ല

ബൈക്കിലെ സാഹസികതയോട് താല്‍പര്യമില്ല

ലേറ്റസ്റ്റ് മോഡല്‍ ബൈക്ക് സ്വന്തമാക്കി അതില്‍ സാഹസിക പ്രകടനം നടത്തുന്നതിനോടൊന്നും അന്നും ഇന്നും അദ്ദേഹത്തിന് താല്‍പര്യമില്ല. ഗതാഗത നിയമങ്ങള്‍ പാലിച്ച് വാഹനമോടിക്കുന്നതിനോടാണ് അദ്ദേഹത്തിന് താല്‍പര്യം. മകന്‍ ബൈക്കിനാവശ്യപ്പെട്ടപ്പോള്‍ അദ്ദേഹം അതംഗീകരിച്ചിരുന്നില്ല.

ദുല്‍ഖര്‍ ബൈക്കിനാവശ്യപ്പെട്ടപ്പോള്‍

ദുല്‍ഖര്‍ ബൈക്കിനാവശ്യപ്പെട്ടപ്പോള്‍

ബൈക്ക് വാങ്ങിത്തരില്ല, കാര്‍ വാങ്ങിത്തരാം. ബൈക്ക് യാത്രയിലെ സുരക്ഷയെക്കുറിച്ച് അദ്ദേഹത്തിന് ആശങ്കയായിരുന്നു. ചെറുപ്പത്തില്‍ വാപ്പച്ചി തനിക്ക് ബൈക്ക് വാങ്ങിത്തരാതിരുന്നതിന് പിന്നിലെ കാരണത്തെക്കുറിച്ച് നേരത്തെ ദുല്‍ഖര്‍ തുറന്നുപറഞ്ഞിരുന്നു. ജോമോന്റെ സുവിശേഷങ്ങള്‍ എന്ന ചിത്രം ഇറങ്ങിയപ്പോഴായിരുന്നു ദുല്‍ഖറിനോട് ഇത്തരത്തിലൊരു ചോദ്യം ചോദിച്ച് ആരാധകര്‍ രംഗത്തെത്തിയത്.

 ഇന്നും യുവാവായിരിക്കുന്നതിന് പിന്നിലെ കാരണം?

ഇന്നും യുവാവായിരിക്കുന്നതിന് പിന്നിലെ കാരണം?

ഇന്നും യുവാവായിരിക്കുന്നതിന് പിന്നിലെ കാരണത്തെക്കുറിച്ച് ആരാധകര്‍ തന്നെ മെഗാസ്റ്റാറിനോട് ചോദിച്ചിരുന്നു. പ്രവര്‍ത്തിയിലും ലുക്കിലും യുവത്വം കാത്ത് സൂക്ഷിക്കുന്നയാളാണ് താനെന്ന് അദ്ദേഹം ഇതിനോടകം തന്നെ തെളിയിച്ചിട്ടുണ്ട്. മറ്റ് താരങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഫാന്‍സ് എന്നും ഉയര്‍ത്തിപ്പിടിക്കുന്ന കാര്യമാണിത്.

നൃത്തത്തിലെ താല്‍പര്യക്കുറവ്

നൃത്തത്തിലെ താല്‍പര്യക്കുറവ്

മമ്മൂട്ടിയുടെ ഡാന്‍സ് അനുകരിക്കാത്ത മിമിക്രി കലാകാരന്‍മാരില്ല. ഡാന്‍സ് രംഗങ്ങളില്‍ താരം ഇതുവരെ ശോഭിച്ചിട്ടില്ല. നൃത്തത്തിലെ അദ്ദേഹത്തിന്റെ കുറവുകളെക്കുറിച്ച് അറിയാവുന്ന സംവിധായകര്‍ അത്തരം രംഗങ്ങള്‍ സിനിമയില്‍ ഉള്‍പ്പെടുത്താറില്ല. താരത്തിന് ഇക്കാര്യത്തില്‍ രൂക്ഷവിമര്‍ശനം ഏല്‍ക്കേണ്ടി വന്നിട്ടുമുണ്ട്.

ഗൗരവപ്രകൃതമായിത്തോന്നുമെങ്കിലും

ഗൗരവപ്രകൃതമായിത്തോന്നുമെങ്കിലും

ആദ്യ കാഴ്ചയില്‍ ഗൗരവ പ്രകൃതക്കാരനായി തോന്നുമെങ്കിലും അടുത്താല്‍ അറിയാം ആ മനസ്സ്, സിനിമാപ്രവര്‍ത്തകരും അദ്ദേഹത്തെ അടുത്തറിയാവുന്ന ആരാധകരുമൊക്കെ ഇക്കാര്യത്തെക്കുറിച്ച് വാചാലരായിട്ടുണ്ട്. അടുത്തിടെ കെപിഎസി ലളിത അദ്ദേഹത്തിന്റെ പിന്തുണയെക്കുറിച്ച് വാചാലയായിരുന്നു.

വില്ലനില്‍ നിന്നും നായകനിലേക്ക്

വില്ലനില്‍ നിന്നും നായകനിലേക്ക്

വില്ലനായാണ് മമ്മൂട്ടി സിനിമയില്‍ തുടക്കം കുറിച്ച്. സഹനായകനില്‍ നിന്നും നായകനായി മാറിയപ്പോള്‍ മികച്ച സ്വീകാര്യതയാണ് അദ്ദേഹത്തിന് ലഭിച്ചത്. പ്രമുഖ സംവിധായകര്‍ക്കും താരങ്ങള്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരം അദ്ദേഹത്തിന് ലഭിച്ചിരുന്നു. ഇന്നിപ്പോള്‍ മലയാള സിനിമയിലെ അവിഭാജ്യ ഘടകമായി മാറിയിരിക്കുകയാണ് അദ്ദേഹം.

സഹപ്രവര്‍ത്തകര്‍ക്ക് നല്‍കുന്ന പിന്തുണ

സഹപ്രവര്‍ത്തകര്‍ക്ക് നല്‍കുന്ന പിന്തുണ

സ്വന്തം സിനിമയെക്കുറിച്ച് മാത്രമല്ല സഹതാരങ്ങളുടെ ചിത്രങ്ങളെക്കുറിച്ചും അദ്ദേഹം വാചാലരാവാറുണ്ട്. അദ്ദേഹത്തിന്റെ പിന്തുണയെക്കുറിച്ച് സംവിധായകരും വാചാലരാവാറുണ്ട്. റാണ ദഗ്ഗുപതി അഭിനയിക്കുന്ന ആദ്യ മലയാള ചിത്രമായ മാര്‍ത്താണ്ഡവര്‍മ്മ, ദി കിങ് ഓഫ് ട്രാവന്‍കൂറിന് ആശംസ നേര്‍ന്ന് അദ്ദേഹം രംഗത്തെത്തിയിരുന്നു.

തുടക്കക്കാര്‍ക്ക് നല്‍കുന്ന പോത്സാഹനം

തുടക്കക്കാര്‍ക്ക് നല്‍കുന്ന പോത്സാഹനം

മമ്മൂട്ടിയക്കുറിച്ച് പലരും പറയുന്ന കാര്യമാണിത്. അദ്ദേഹത്തിന്റെ സിനിമകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം ഒന്നൂടെ വ്യക്തമാവും. പരിചയ സമ്പന്നര്‍ക്കൊപ്പം മാത്രമേ പ്രവര്‍ത്തിക്കൂയെന്ന നിര്‍ബന്ധമൊന്നും അദ്ദേഹത്തിനില്ല. കഥ ഇഷ്ടമായാല്‍ അദ്ദേഹം സിനിമ ഏറ്റെടുക്കും. നിരവധി നവാഗത സംവിധായകരാണ് അദ്ദേഹത്തിനൊപ്പം തുടക്കം കുറിച്ചത്.

 വൈറലാവുന്ന ചിത്രം

വൈറലാവുന്ന ചിത്രം

ബിഎംഡബ്ലു ബൈക്കില്‍ ഹെല്‍മറ്റുമായി പോവുന്ന മമ്മൂട്ടിയുടെ ചിത്രമിതാ. തിങ്കളാഴ്ച വൈകിട്ട് മുതല്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരിക്കൊണ്ടിരിക്കുകയാണ് ഈ ചിത്രം. നിരവധി പേര്‍ ഈ ചിത്രം ഇതിനോടകം തന്നെ ഷെയര്‍ ചെയ്തിട്ടുണ്ട്.

വള്ളം തുഴഞ്ഞ് പോകുന്ന വീഡിയോ

വള്ളം തുഴഞ്ഞ് പോകുന്ന വീഡിയോ

സേതു സംവിധാനം ചെയ്യുന്ന ഒരു കുട്ടനാടന്‍ ബ്ലോഗിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. നീല ഷര്‍ട്ടണിഞ്ഞ് വള്ളം തുഴഞ്ഞ് പോകുന്ന താരത്തിന്റെ ചിത്രവും വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു.

വാഹനമേതായാലും മമ്മുക്ക റെഡി

മമ്മൂട്ടി വള്ളം തുഴഞ്ഞ് പോകുന്നത് കാണണ്ടേ? വീഡിയോ കാണൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X