For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂക്കയുടെ 100 കോടി റെഡി! മരണമാസ് എന്‍ട്രിയോടെ രാജയുടെ കൊലകൊല്ലി ഐറ്റം, പ്രേക്ഷക പ്രതികരണമിങ്ങനെ

  |

  മമ്മൂട്ടി ആരാധകരുടെ നീണ്ട കാത്തിരിപ്പുകള്‍ക്ക് ഒടുവില്‍ മധുരരാജ തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. ഈ വര്‍ഷം മമ്മൂക്ക റെക്കോര്‍ഡുകള്‍ തീര്‍ക്കാന്‍ പോവുന്ന മറ്റൊരു ചിത്രമാണിതെന്ന് നേരത്തെ പ്രവചനങ്ങളുണ്ടായിരുന്നു. 2010 ലെ മമ്മൂട്ടിയുടെ ഹിറ്റ് ചിത്രമായ പോക്കിരിരാജയുടെ രണ്ടാം ഭാഗമായി വൈശാഖ് സംവിധാനം ചെയ്ത ചിത്രമാണ് മധുരരാജ. പുലിമുരുകന് ശേഷം വൈശാഖ് സംവിധാനം ചെയ്യുമ്പോള്‍ ഉദയ്കൃഷ്ണയാണ് തിരക്കഥ ഒരുക്കിയത്.

  വിഷുവിന് മുന്നോടിയായി തിയറ്ററുകളിലേക്ക് എത്തിയ മധുരരാജയെ കൊട്ടും പാട്ടും ആരവങ്ങളുമായിട്ടാണ് മമ്മൂട്ടി ആരാധകര്‍ സ്വീകരിച്ചത്. ദിവസങ്ങളായി പല തിയറ്ററുകള്‍ക്ക് മുന്‍പിലും മമ്മൂട്ടിയുടെ കൂറ്റന്‍ കട്ടൗട്ടുകള്‍ പൊങ്ങിയിരുന്നു. സിനിമയെ കുറിച്ചുള്ള ആദ്യ പ്രേക്ഷക പ്രതികരണമമെന്താണെന്ന് അറിയാനുള്ള ആകാംഷയിലാണ് സിനിമാപ്രേമികള്‍.

  ഫസ്റ്റ് ഹാഫ് കിടുക്കി

  മധുരരാജയുടെ ആദ്യ പകുതി അതിഗംഭീരമാണെന്ന റിപ്പോര്‍ട്ടുകളാണ് വന്നിരിക്കുന്നത്. മാസ് രംഗങ്ങളോട് കൂടി ഫസ്റ്റ് ഹാഫ് ആയിരുന്നു.

  മമ്മൂട്ടിയുടെ എനര്‍ജനറ്റിക് പ്രകടനം

  മാസ് മസാല ഘടങ്ങളെല്ലാം ഉള്‍പ്പെടുത്തിയ ആദ്യ പകുതി മനോഹരമായിരിക്കുകയാണ്. മമ്മൂട്ടിയുടെ എനര്‍ജനറ്റിക് പ്രകടനമാണ് ചിത്രത്തിലുടനീളം. മാസ് പ്രകടനം മാത്രമല്ല പ്രേക്ഷകരെ ചിരിപ്പിക്കുന്ന നര്‍മ്മ സംഭാഷണങ്ങളില്‍ സമ്പന്നമാണ് മധുരരാജ. കുടുംബ പ്രേക്ഷകകെ സ്വാധീനിക്കാനുള്ള ഘടകങ്ങളും ചിത്രത്തിലുണ്ടെന്ന് പ്രേക്ഷകര്‍ പറയുന്നു.

  കിടിലന്‍

  മാസ് ഘടകങ്ങളോടെയാണ് മധുരരാജ തുടങ്ങിയതെങ്കില്‍ കോമഡി രംഗങ്ങളും മമ്മൂക്കയുടെ സ്‌ക്രീന്‍ പ്രസന്‍സും നല്ലതാണ്. അതിനൊപ്പം രാജയുടെ ഇമോഷണല്‍ സൈഡില്‍ നിന്ന് നോൗക്കുമ്പോള്‍ ഇത് പോക്കിരി രാജ അല്ലെന്നുള്ള കാര്യം വ്യക്തമാണ്. കുടുംബ പ്രേക്ഷകര്‍ക്ക് പറ്റിയ ചിത്രം തന്നെയാണ്.

  എക്‌സ്ട്രാ ഓര്‍ഡിനറി

  മധുരാജയുടെ ഫസ്റ്റ് ഹാഫ് കഴിഞ്ഞതിന് ശേഷമുള്ള അഭിപ്രായങ്ങളാണ് പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്. ചിത്രം എക്‌സ്ട്രാ ഓര്‍ഡിനറി മൂവിയാണെന്ന കാര്യവും ചിലര്‍ സൂചിപ്പിക്കുന്നു.

  തുടക്കം മിന്നിച്ചു

  റിലീസിന് പിന്നാലെ കേരളത്തില്‍ നിന്നും നല്ല അഭിപ്രായങ്ങളാണ് മധുരരാജയ്ക്ക് ലഭിച്ചിരിക്കുന്നത്. ആദ്യ പകുതി മാസ് ആയിരുന്നെങ്കില്‍ രണ്ടാം പകുതി എന്റര്‍ടെയിനറാണ്.

  രാത്രിയിലെ ആഘോഷം

  രാത്രിയിലെ ആഘോഷം

  മധുരരാജയുടെ റിലീസിനോടനുബന്ധിച്ച് ഇന്നലെ രാത്രി മമ്മൂട്ടി ഫാന്‍സിന്റെ നേതൃത്വത്തില്‍ പലയിടത്തും ഡിജെ പാര്‍ട്ടിയടക്കമുള്ള ആഘോഷങ്ങള്‍ സംഘടിപ്പിച്ചിരുന്നു. അതിനൊപ്പം ഡിജിറ്റില്‍ എല്‍ഇഡി കട്ടൗട്ട് വരെ ആലപ്പുഴ ഫാന്‍സ് പുറത്തിറക്കിയിരുന്നു.

  ഡിജെ പാർട്ടി

  മമ്മൂട്ടി ഫാൻസിന്റെ നേതൃത്വത്തിൽ ഇന്നലെ നടന്ന ഡിജെ പാർട്ടി.

  നന്ദി പറഞ്ഞ് വൈശാഖ്

  മധുരരാജയുടെ റിലീസിനോടനുന്ധിച്ച് നന്ദി പറഞ്ഞ് സംവിധായകന്‍ വൈശാഖന്‍ എത്തിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ വാക്കുകളിങ്ങനെ.. ദൈവത്തിന് നന്ദി... 'മധുരരാജ' ഇന്ന് പ്രേക്ഷകരിലെത്തുമ്പോള്‍ മനസ്സില്‍ ഒരുപാട് പേരോടുള്ള നന്ദിയുണ്ട്. രാജയുടെ ആദ്യവരവായ പോക്കിരിരാജയുടെ നിര്‍മാതാവ് ശ്രീ .ടോമിച്ചന്‍ മുളകുപ്പാടം. മധുരരാജയുടെ നിര്‍മ്മാതാവ് ശ്രീ നെല്‍സണ്‍ ഐപ്പ്. പ്രിയപ്പെട്ട മമ്മൂക്ക, ചിത്രത്തിലെ മുഴുവന്‍ താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും. എല്ലാത്തിലുമുപരി, സിനിമയെ സ്‌നേഹിക്കുന്ന നിങ്ങള്‍.. എല്ലാവര്‍ക്കും
  ഒരുപാടൊരുപാട് നന്ദി. 'മധുരരാജ ' ഇനി നിങ്ങളുടേതാണ്. എല്ലവര്‍ക്കും രാജയോടൊപ്പം രസകരമായ ഒരു അവധിക്കാലം ആശംസിക്കുന്നു.. സ്‌നേഹപൂര്‍വ്വം വൈശാഖ് .

  ടിക്കറ്റുകളൊന്നുമില്ല

  മധുരരാജയുടെ ഫാൻസ് ഷോ ടിക്കറ്റുകളും ചൂടപ്പം പോലെയാണ് വിറ്റ് പോയത്.

   മധുരരാജ തിയറ്ററുകളിലേക്ക്

  മധുരരാജ തിയറ്ററുകളിലേക്ക്

  കാലമെത്ര കഴിഞ്ഞാലും പ്രായത്തെ ഗ്ലാമറ് കൊണ്ട് തോല്‍പ്പിക്കുന്ന താരമാണ് മലയാളത്തിന്റെ മെഗാസ്റ്റാര്‍. 10 വര്‍ഷം മുന്‍പ് മമ്മൂട്ടി നായകനായി അഭിനയിച്ച സിനിമയിലെ ഗെറ്റപ്പും ഇപ്പോഴത്തെ ലുക്കും തമ്മില്‍ വലിയ മാറ്റമൊന്നും തോന്നില്ല. അത്രയും ഗ്ലാമറാണെന്നാണ് എല്ലാവരും പറയുന്നത്. ഇന്ന് തിയറ്ററുകളിലേക്ക് എത്തിയ മധുരരാജയെ കുറിച്ചുള്ള അഭിപ്രായവും അങ്ങനെയൊക്കെ തന്നെയാണ്. മമ്മൂട്ടിയുടെ മാസ് കഥാപാത്രമായിട്ടാണ് രാജ എത്തിയിരിക്കുന്നത്.

  താരസമ്പന്നമായ സിനിമ

  താരസമ്പന്നമായ സിനിമ

  മമ്മൂട്ടി നായകനാവുമ്പോള്‍ ജയ്, ജഗപതി ബാബു, സിദ്ദിഖ്, അനുശ്രീ, മഹിമ നമ്പ്യാര്‍, ഷംന കാസിം, നെടുമുടി വേണു, വിജയ് രാഘവന്‍, ആര്‍കെ സുരേഷ്, അജു വര്‍ഗീസ്, സലിം കുമാര്‍, ധര്‍മജന്‍, ബിജു കുട്ടന്‍, നോബി, ബാല, മണികുട്ടന്‍, കൈലാഷ്, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ബൈജു എഴുപുന്ന, ആംആര്‍ ഗോപകുമാര്‍, ജയന്‍ ചേര്‍ത്തല, സന്തോഷ് കീഴറ്റൂര്‍, എന്നിങ്ങനെ മലയാളം, തമിഴ്, തെലുങ്കു എന്നിങ്ങനെ വിവിധ ഇന്‍ഡസ്ട്രികളില്‍ നിന്നും വമ്പന്‍ താര നിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. പുലിമുരുകനിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച ജഗപതി ബാബുവാണ് മധുരരാജയിലെയും വില്ലന്‍. ഇവര്‍ക്കൊപ്പം ഹോട്ട് സുന്ദരി സണ്ണി ലിയോണിന്റെ ഐറ്റം ഡാന്‍സും ചിത്രത്തിലുണ്ടാവുമെന്നുള്ളത് ആരാധകരുടെ പ്രതീക്ഷ വര്‍ദ്ധിപ്പിച്ചിരുന്നു.

  വമ്പന്‍ റിലീസ്

  വമ്പന്‍ റിലീസ്

  27 കോടിയോളം ബജറ്റില്‍ നെല്‍സണ്‍ ഐപ്പാണ് ചിത്രം നിര്‍മ്മിക്കുന്നത്. എല്ലാ വിഭാഗം പ്രേക്ഷകരെയും ലക്ഷ്യമിട്ട് ഒരുക്കുന്ന ചിത്രത്തിന് മികച്ച ആഗോള റിലീസാണ് ഒരുങ്ങുന്നത്. സി സ്റ്റുഡിയോ ഇന്റര്‍നാഷലും ഫാര്‍സ് ഫിലിമും ചേര്‍ന്നാണ് ചിത്രം ആഗോള വിപണികളില്‍ എത്തിക്കുന്നത്. ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, എന്നിവിടങ്ങളിലെ ബിഗ് റിലീസ് 19 ന് ആയിരിക്കും. ഗള്‍ഫു നാടുകളില്‍ ഫാര്‍സ് വിപുലമായ പ്രചാരണത്തോടെയാണ് ചിത്രം എത്തിക്കുന്നത്.

   യുഎഇ-ജിസിസി റിലീസ്

  യുഎഇ-ജിസിസി റിലീസ്

  103 സ്‌ക്രീനുകളിലാണ് യുഎഇ-ജിസിസിയില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. 553 ഷോ ആയിരിക്കും ഇവിടെ നിന്നും ലഭിക്കുക. ഈ മേഖലകളില്‍ ഏറ്റവും കൂടുതല്‍ സ്‌ക്രീനുകള്‍ ലഭിക്കുന്ന രണ്ടാമത്തെ മലയാള ചിത്രമായി മധുരരാജ മാറിയിരിക്കുകയാണ്. അടുത്തിടെ റിലീസിനെത്തിയ മോഹന്‍ലാലിന്റെ ലൂസിഫറിനും ഈ സെന്ററുകളില്‍ നിന്നും വമ്പന്‍ റിലീസായിരുന്നു. കേരളത്തില്‍ 261 സ്‌ക്രീനുകളിലാണ് മധുരരാജ എത്തിയത്. കേരളത്തിന് പുറത്ത് 285 സ്‌ക്രീനുകളും ഓവര്‍സീസില്‍ 274 സ്‌ക്രീനുകളിലുമായിട്ടാണ് ചിത്രമെത്തിയത്.

  English summary
  Mammootty's Madhura raja audience response
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X