മമ്മൂട്ടിയുടെ ലാളിത്യം, ലൊക്കേഷൻ ചിത്രം കണ്ടാല്‍ ആരും അതിശയിക്കും! മെഗാസ്റ്റാര്‍ ഇത്രയും സിംപിളാണോ?
2019 മെഗാസ്റ്റാര്‍ മമ്മൂട്ടിയ്ക്ക് അഭിമാനിക്കാനുള്ള വര്‍ഷമാണ്. മമ്മൂട്ടി നായകനായി അഭിനയിച്ച മൂന്ന സിനിമകളായിരുന്നു ഈ വര്‍ഷം തിയറ്ററുകളിലേക്ക് എത്തിയത്. മൂന്നും സൂപ്പര്‍ ഹിറ്റ് സിനിമകളായിരുന്നു. അവസാനമെത്തിയ മധുരരാജ തിയറ്ററുകളില്‍ ഗംഭീര പ്രകടനം നടത്തി കൊണ്ടിരിക്കുകയാണ്. ആദ്യ ദിവസങ്ങളില്‍ തന്നെ ബോക്‌സോഫീസില്‍ കോടികള്‍ വാരിക്കൂട്ടിയാണ് രാജയുടെ ജൈത്രയാത്ര.
നേരത്തെ മമ്മൂട്ടി അഹങ്കാരിയാണെന്ന് ചിലർ പറയാറുണ്ടായിരുന്നു. എന്നാൽ മമ്മൂട്ടിയുടെ അഭിമുഖങ്ങളിലൂടെയും മറ്റ് പ്രവർത്തനങ്ങളും കണ്ടാൽ അതെല്ലാം മാറ്റി പറയേണ്ടി വരും. മധുരരാജയ്ക്ക് വേണ്ടി മമ്മൂട്ടി നടത്തിയ കഷ്ടപാടുകള്‍ എത്രത്തോളമാണെന്ന് സംവിധായകനും മറ്റ് അണിയറ പ്രവര്‍ത്തകരും പലപ്പോഴായി തുറന്ന് പറഞ്ഞിരുന്നു. സിനിമയിലെ മമ്മൂട്ടിയുടെ ആക്ഷന്‍ രംഗങ്ങളുടെ ചിത്രീകരണ ദൃശ്യങ്ങള്‍ അടുത്തിടെ പുറത്ത് വന്നിരുന്നു. ആരാധകര്‍ക്കിടയില്‍ വലിയ പ്രചരണമായിരുന്നു ഇതിന് ലഭിച്ചത്. ഇപ്പോഴിതാ മറ്റൊരു ലൊക്കേഷന്‍ ചിത്രം കൂടി വന്നിരിക്കുകയാണ്.

മമ്മൂട്ടിയുടെ വിജയ തുടക്കം
ഏപ്രില്‍ പന്ത്രണ്ടിന് തിയറ്ററുകളിലേക്ക് മധുരരാജ കൂടി വിജയിച്ചതോടെ ഈ വര്‍ഷമെത്തിയ മമ്മൂട്ടിയുടെ മൂന്ന് സിനിമകളും സൂപ്പര്‍ ഹിറ്റായി മാറിയിരിക്കുകയാണ്. ഇതോടെ ഈ വര്‍ഷം മൂന്ന് ഇന്‍ഡസട്രികളില്‍ നിന്നുള്ള വിജയം മമ്മൂട്ടിയെ തേടി എത്തി. തമിഴില്‍ നിര്‍മ്മിച്ച പേരന്‍പായിരുന്നു ആദ്യം റിലീസിനെത്തിയപ്പോള്‍ തൊട്ട് പിന്നാലെ തെലുങ്ക് ചിത്രം യാത്രയും റിലീസ് ചെയ്തു. ഫെബ്രുവരിയില്‍ അടുത്ത് അടുത്ത് ദിവസങ്ങളിലായിരുന്നു രണ്ട് സിനിമകളും തിയറ്ററുകളിലേക്ക് എത്തിയത്. ഇതെല്ലാം ആരാധകര്‍ക്ക് ആഘോഷിക്കാനുള്ള അവസരങ്ങളായിരുന്നു.
മമ്മൂട്ടിയുടെ വൈറലാവുന്ന ചിത്രം
ഇപ്പോഴിതാ മമ്മൂട്ടി ഫാന്‍സ് പേജുകളിലൂടെ ഒരു ചിത്രം വൈറലാവുകയാണ്. മധുരരാജയുടെ ലൊക്കേഷനില്‍ നിന്നുമുള്ളതാണിത്. ഷൂട്ടിംഗിന്റെ ഇടവേളയില്‍ നല്ല വെയിലത്ത് ഒരു ഫാന്‍ പോലുമില്ലാതെ കസേരയില്‍ ഇരുന്ന് ഉറങ്ങുന്ന മെഗാസ്റ്റാര്‍ എന്നും പറഞ്ഞാണ് ചിത്രം വൈറലാവുന്നത്. ഈ ചിത്രം കണ്ടതോടെ മമ്മൂക്കയോട് ആരാധനയോ ഇഷ്ടമാണോ ബഹുമാനമാണോ തോന്നിയതെന്ന് അറിയില്ലെന്നാണ് ആരാധകര്‍ പറയുന്നത്.

40വയസ് കുറയും
ഫാന്‍ ഇല്ലാത്തതിനോ എസി ഇല്ലാത്തത്തിനോ ആരോടും ഒന്നും ചോദിക്കില്ല പറയില്ലെന്ന് ഈ ഫോട്ടോയില്‍ നിന്ന് മനസിലാക്കാം. ക്ഷീണം ഉണ്ടെങ്കിലും ഫ്രെയിമില്‍ വന്ന് നില്‍ക്കുമ്പോള്‍ 40 വയസ് കുറയും. എനര്‍ജി ലെവല്‍ പറയണ്ടല്ലോ പടത്തില്‍ കാണാം. 40 വര്‍ഷത്തിന് മുകളില്‍ ആയിട്ടും ചെയ്യുന്ന ജോലിയോടുള്ള ആത്മാര്‍ത്ഥയും സ്‌നേഹവും കൂടുന്നത് അല്ലാതെ മമ്മൂക്കയ്ക്ക് കുറയുന്നില്ല. ഓരോ സിനിമ മമ്മൂക്കടെ കൂടെ ഞാന്‍ വര്‍ക്ക് ചെയ്യുമ്പോഴും മമ്മൂക്ക അത്ഭുതപെടുത്തുകയാണ്.

വിജയ കാരണം ഇതാണ്
ഇന്ന് മധുരരാജ ഇത്രയും വലിയ വിജയം ആയതിന്റെ മുഖ്യ പങ്ക് മമ്മൂക്കയ്ക്ക് തന്നെയാണ്. ചെയ്യുന്ന ജോലി അതിന്റെ പൂര്‍ണതയില്‍ എത്തിക്കാന്‍ എന്ത് കഷ്ട്ടപാട് സഹിക്കാനും അതിന്റെ ഏതറ്റം വരെ പോകാനും മമ്മൂക്ക റെഡിയാണ് ഇന്നത്തെ പുതിയ നടന്‍മാര്‍ മുതല്‍ സീനിയര്‍ നടന്‍മാര്‍ വരെ കണ്ടു പഠിക്കേണ്ട ഒന്നാണ് മമ്മൂക്കക്ക് സിനിമയോടുള്ള ഈ സ്‌നേഹവും ഡെഡിക്കേഷനും. ഇതു പോലെ വേറെ ആരെങ്കിലും ഉണ്ടോന്ന് അറിയില്ല.. പക്ഷെ മമ്മൂക്കയെ പോലെ മമ്മൂക്ക മാത്രമേ ഉള്ളു ഒരേയൊരു മമ്മൂക്ക. എന്നുമാണ് മമ്മൂട്ടിയെ കുറിച്ച് ഫാന്‍സ് പറയുന്നത്..

രാജയുടെ എന്‍ട്രി
പുലിമുരുകന് ശേഷം ഉദയകൃഷ്ണ തിരക്കഥ ഒരുക്കി വൈശാഖ് സംവിധാനം ചെയ്ത ചിത്രമാണ് മധുരരാജ. 2010 ലെത്തിയ പോക്കിരിരാജയുടെ രണ്ടാം ഭാഗമായി നിര്‍മ്മിച്ച സിനിമ ഇത്തവണത്തെ വിഷു, ഈസ്റ്റര്‍ ആഘോഷങ്ങള്‍ക്ക് മുന്നോടിയായിട്ടാണ് തിയറ്ററുകളിലേക്ക് എത്തിയത്. റിലീസിനെത്തിയ ആദ്യ ദിവസം മുതല്‍ പിന്നീടിങ്ങോട്ട് ബോക്‌സോഫീസില്‍ മിന്നുന്ന പ്രകടനം കാഴ്ച വെച്ച് കൊണ്ടിരിക്കുകയാണ് ചിത്രം. ആദ്യത്തെ പത്ത് ദിവസം കൊണ്ട് ആഗോളതലത്തില്‍ 58 കോടിയോളമാണ് മധുരരാജ നേടിയിരിക്കുന്നത്. മലയാളത്തിലെ അടുത്ത നൂറ് കോടി ചിത്രമാവാനുള്ള എല്ലാ സാധ്യതകളുമാണ് ഇതില്‍ തെളിയുന്നത്.


Click it and Unblock the Notifications