നരസിംഹമാണോ? സിംഹമായി മമ്മൂക്കയുടെ അവതാരം! മധുരരാജയുടെ യമണ്ടന്‍ പോസ്റ്റര്‍ പുറത്ത്!!

Recommended Video

മധുരരാജയുടെ യമണ്ടന്‍ പോസ്റ്റര്‍ പുറത്ത് | Filmibeat Malayalam

കൈനിറയെ സിനിമകളുമായി തിരക്കുകളിലാണ് മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി. ഇതിനകം ഇരുപതിന് മുകളില്‍ സിനിമകളാണ് താരരാജാവ് ഏറ്റെടുത്തിരിക്കുന്നത്. അടുത്ത കുറച്ച് വര്‍ഷങ്ങളില്‍ മെഗാസ്റ്റാറിന് ഡേറ്റ് ഉണ്ടാവില്ലെന്നാണ് മമ്മൂട്ടിയോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. അത്രയധികം സിനിമകളാണ് മമ്മൂട്ടി ഏറ്റെടുത്തിരിക്കുന്നത്. എല്ലാ വര്‍ഷവും ഒരു ബ്ലോക് ബസ്റ്റര്‍ മൂവിയെങ്കിലും സ്വന്തമാക്കുകയാണ് മമ്മൂക്കയുടെ ശൈലി.

ഈ വര്‍ഷം അബ്രഹാമിന്റെ സന്തതികളായിരുന്നു ആദ്യദിനം മുതല്‍ ഗംഭീര പ്രകടനം നടത്തിയിരുന്ന സിനിമ. 2019 ല്‍ അത് മധുരരാജ എന്നൊരു സിനിമയായിരിക്കുമെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാവുന്നത്. സിനിമയുടെ ഒരു പോസ്റ്റര്‍ നടന്‍ സിദ്ദിഖ് പങ്കുവെച്ചിരുന്നു. ഇതോടെ ആരാധകരും ആവേശത്തിലായിരിക്കുകയാണ്.

മമ്മൂട്ടിയുടെ സിനിമകള്‍

മമ്മൂട്ടിയുടെ സിനിമകള്‍

പ്രായത്തെ ഗ്ലാമറ് കൊണ്ട് തോല്‍പ്പിക്കുന്ന താരമാണ് മലയാളത്തിന്റെ മെഗാസ്റ്റാര്‍. സിനിമയില്‍ എത്രത്തോളം ഉയരങ്ങള്‍ കീഴടക്കാന്‍ പറ്റുമോ അവിടെ വരെ എത്തിയ അപൂര്‍വ്വം താരങ്ങളില്‍ ഒരാളായ മമ്മൂട്ടി നായകനാവുന്ന ഒരുപാട് സിനിമകളാണ് വരാനിരിക്കുന്നത്. നവാഗത സംവിധായകന്മാരുടെ സിനിമകളടക്കം ബിഗ് ബജറ്റില്‍ ഒരുങ്ങുന്നതുമായി നിരവധി ചിത്രങ്ങളാണ് മമ്മൂട്ടി ഏറ്റെടുത്തിരിക്കുന്നത്. പകുതി ചിത്രീകരണം പൂര്‍ത്തിയാക്കിയ മാമാങ്കവും മധുരരാജയുമാണ് അടുത്ത വര്‍ഷത്തെ പ്രധാന സിനിമകളില്‍ ചിലത്.

മധുരരാജ

മധുരരാജ

2010 ലെ മമ്മൂട്ടിയുടെ ഹിറ്റ് ചിത്രമായ പോക്കിരിരാജയുടെ രണ്ടാം ഭാഗമായി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മധുരരാജ. വൈശാഖ് സംവിധാനം ചെയ്യുമ്പോള്‍ ഉദയ്കൃഷ്ണയാണ് തിരക്കഥ. മമ്മൂട്ടിയ്‌ക്കൊപ്പം ജയ്, സിദ്ദിഖ്, അജു വര്‍ഗീസ്, അന്ന രാജന്‍, അനുശ്രീ, നെടുമുടി വേണു, വിജയരാഘവന്‍, സലീം കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, തുടങ്ങി വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. പോക്കിരിരാജയില്‍ പൃഥ്വിരാജ് ആയിരുന്നു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നതെങ്കില്‍ രണ്ടാം ഭാഗത്തില്‍ അതിഥി വേഷത്തിലായിരിക്കും താരം പ്രത്യക്ഷപ്പെടുന്നത്.

പോസ്റ്റര്‍ പുറത്ത്

പോസ്റ്റര്‍ പുറത്ത്

മധുരരാജയുടേതായി നിരവധി ഫാന്‍ മെയിഡ് പോസ്റ്ററുകള്‍ ദിവസങ്ങള്‍ക്ക് മുന്‍പ് പുറത്ത് വന്നിരുന്നു. ഇപ്പോള്‍ നടന്‍ സിദ്ദിഖ് ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ട പോസ്റ്റര്‍ ശ്രദ്ധേയമായിരിക്കുകയാണ്. പോസ്റ്ററില്‍ പകുതി മധുരരാജ ആയിട്ടുള്ള മമ്മൂട്ടിയുടെ മുഖവും ബാക്കി ഒരു സിംഹത്തിന്റെ പകുതി മുഖവുമാണ് കാണിച്ചിരിക്കുന്നത്. പോസ്റ്ററിന് വമ്പന്‍ വരവേല്‍പ്പ് തന്നെയാണ് ആരാധകര്‍ നല്‍കിയിരിക്കുന്നത്.

ക്ലൈമാക്‌സ് പൊളിക്കും..

ക്ലൈമാക്‌സ് പൊളിക്കും..

നേരത്തെ മധുരരാജയുടെ ക്ലൈമാക്‌സ് കിടിലനായിരിക്കുമെന്ന് തിരക്കഥാകൃത്ത് വ്യക്തമാക്കിയിരുന്നു. വിഷ്വല്‍ എഫക്ട്‌സ് എല്ലാം ചേര്‍ത്താണ് ക്ലൈമാക്‌സ് ഒരുക്കിയിരിക്കുന്നത്. ഇതെല്ലാം ചേര്‍ന്ന് സിനിമ പ്രേക്ഷകരെയും ആരാധകരെയും അതിശയിപ്പിക്കുമെന്നാണ് ഉദയ്കൃഷ്ണ പറയുന്നത്. കേരളത്തിലും തമിഴ്‌നാട്ടിലുമായി 3 ഷെഡ്യൂളുകളായി ചിത്രീകരിക്കുന്ന സിനിമയുടെ അവസാനഘട്ട ഷെഡ്യൂള്‍ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്.

വമ്പന്‍ താരങ്ങള്‍

വമ്പന്‍ താരങ്ങള്‍

മമ്മൂട്ടി നായകനാവുമ്പോള്‍ ജയ്, ജഗപതി ബാബു, സിദ്ദിഖ്, അനുശ്രീ, മഹിമ നമ്പ്യാര്‍, ഷംന കാസിം, നെടുമുടി വേണു, വിജയ് രാഘവന്‍, ആര്‍കെ സുരേഷ്, അജു വര്‍ഗീസ്, സലിം കുമാര്‍, ധര്‍മജന്‍, ബിജു കുട്ടന്‍, നോബി, ബാല, മണികുട്ടന്‍, കൈലാഷ്, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ബൈജു എഴുപുന്ന, ആംആര്‍ ഗോപകുമാര്‍, ജയന്‍ ചേര്‍ത്തല, സന്തോഷ് കീഴറ്റൂര്‍, എന്നിങ്ങനെ മലയാളം, തമിഴ്, തെലുങ്കു എന്നിങ്ങനെ വിവിധ ഇന്‍ഡസ്ട്രികളില്‍ നിന്നും വമ്പന്‍ താര നിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. പുലിമുരുകനിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച ജഗപതി ബാബുവാണ് മധുരരാജയിലെയും വില്ലന്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X