മമ്മൂട്ടിയുടെ ആദ്യ നൂറ് കോടി തന്നെ! റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച് മധുരരാജ ബോക്‌സോഫീസ് തകര്‍ക്കുന്നു!

മെഗാസ്റ്റാര്‍ മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്ന് ബോക്‌സോഫീസ് തകര്‍ത്ത് വാരി കൊണ്ടിരിക്കുകയാണ്. ലൂസിഫര്‍ വിജയകരമായി ഏഴ് ആഴ്ചകള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ മധുരരാജ അഞ്ചാം ആഴചയിലേക്കാണ് കടക്കുന്നത്. ഇപ്പോഴും കേരളത്തില്‍ ഇരു സിനിമകള്‍ക്കും നൂറിന് മുകളില്‍ തിയറ്ററുകള്‍ ലഭിക്കുന്നുണ്ടെന്നുള്ളതാണ് ശ്രദ്ധേയമായ കാര്യം. അഞ്ച് ആഴ്ച ആയിട്ടും മൂന്നുറിന് മുകളില്‍ ഷോ ആണ് പ്രതിദിനം മധുരരാജ യ്ക്ക് ഇപ്പോഴും ലഭിക്കുന്നത്.

വീക്കെന്‍ഡുകളില്‍ പല പ്രമുഖ സെന്ററുകളിലും ഹൗസ്ഫുള്‍ ആവുന്നുണ്ടെന്നും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ലൂസിഫറിന് പിന്നാലെ ആഗോള തലത്തില്‍ 25, 000 ഷോ എന്ന നേട്ടം മധുരരാജയും മറികടന്നിരിക്കുകയാണ്. കേരളത്തില്‍ 16, 000 ത്തിലധികം ഷോ ആണ് പൂര്‍ത്തിയായിരിക്കുന്നത്. വരും ദിവസങ്ങളിലെ കണക്കുകള്‍ കൂടി നോക്കുമ്പോള്‍ വലിയൊരു നേട്ടത്തിലായിരിക്കും സിനിമ പ്രദര്‍ശനം അവസാനിപ്പിക്കുക.

madhurarajaboxoffice

ആദ്യ പത്ത് ദിവസം കൊണ്ട് അറുപത് കോടിയ്ക്ക് അടുത്ത് കളക്ഷന്‍ നേടിയ മധുരരാജ ഇതിനകം ആഗോള ബോക്‌സോഫീസില്‍ നൂറ് കോടി നേടിയെന്നാണ് ഔദ്യോഗികമല്ലാത്ത കണക്കുകള്‍. മമ്മൂട്ടിയുടെ കരിയറിലെ ആദ്യ നൂറ് കോടി ചിത്രം ഇതായിരിക്കുമെന്നാണ് ഇതുവരെയുള്ള ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തലില്‍ നിന്നും വ്യക്തമാവുന്നത്. ടോട്ടല്‍ ബിസിനസില്‍ നൂറ് കോടിയ്ക്ക് മുകളില്‍ സിനിമയ്ക്ക് ലഭിച്ചുട്ടുണ്ടെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ഔദ്യോഗികമായ അനൗണ്‍സ്‌മെന്റിന് വേണ്ടിയാണ് എല്ലാവരും കാത്തിരിക്കുന്നത്.

മമ്മൂട്ടിയുടെ പോക്കിരിരാജയുടെ രണ്ടാം ഭാഗമായി വൈശാഖ് സംവിധാനം ചെയ്ത മധുരരാജയ്ക്ക് ഉദയകൃഷ്ണയാണ് തിരക്കഥ എഴുതിയത്. ജയ്, ജഗപതി ബാബു, നെടുമുടി വേണു, മഹിമ നമ്പ്യാര്‍, അനുശ്രീ, വിജയരാഘവന്‍ എന്നിങ്ങനെ വമ്പന്‍ താരങ്ങളായിരുന്നു മധുരരാജയില്‍ അണിനിരന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X