മധുരരാജയുടെ വരവ് ആഘോഷമാക്കി ആരാധകര്‍! പോക്കിരിരാജയുടെ ചരിത്രം ആവര്‍ത്തിക്കുമോ? കാണൂ

By Midhun Raj

ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനും ആകാംക്ഷകള്‍ക്കും വിരാമമിട്ട് മമ്മൂട്ടിയുടെ മധുരരാജ ഇന്ന് തിയ്യേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യതയായിരുന്നു മെഗാസ്റ്റാര്‍ ചിത്രത്തിന് ലഭിച്ചിരുന്നത്. ഇത്തവണയും വലിയ ക്യാന്‍വാസില്‍ ഒരുക്കിയ സിനിമ ഒരു പക്ക മാസ് എന്റര്‍ടെയ്‌നര്‍ തന്നെയായിരിക്കും. ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മധുരരാജയായി മമ്മൂക്ക വീണ്ടുമെത്തുന്നത്.

വൈശാഖിന്റെ സംവിധാനത്തില്‍ 2010ലായിരുന്നു ആദ്യ ഭാഗമായ പോക്കിരിരാജ പുറത്തിറങ്ങിയിരുന്നത്. ആരാധകര്‍ ഒന്നടങ്കം തിയ്യേറ്ററുകളില്‍ ആഘോഷിച്ചു കണ്ട ചിത്രങ്ങളിലൊന്നായിരുന്നു പോക്കിരിരാജ. രാജമാണിക്യം പോലെ ആരാധകരെ ഒന്നടങ്കം ആവേശത്തിലാഴ്ത്താന്‍ സിനിമയിലെ മമ്മൂക്കയുടെ കഥാപാത്രത്തിന് സാധിച്ചിരുന്നു. ഒമ്പത് വര്‍ഷങ്ങള്‍ക്കു ശേഷം മധുരരാജ വീണ്ടും എത്തുമ്പോള്‍ ചരിത്രം ആവര്‍ത്തിക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

പോക്കിരിരാജയുടെ വിജയം

പോക്കിരിരാജയുടെ വിജയം

തന്റെ ആദ്യ സംവിധാന സംരഭമായാണ് മമ്മൂക്കയുടെ പോക്കിരിരാജ വൈശാഖ് അണിയിച്ചൊരുക്കിയിരുന്നത്. വമ്പന്‍ താരനിരയുളളതും കൊണ്ടും ഒരു പുതുമുഖ സംവിധായകനെന്നതും കൊണ്ടും പോക്കിരിരാജയ്ക്ക്‌മേല്‍ ആരാധക പ്രതീക്ഷകള്‍ വാനോളമായിരുന്നു. ഒടുവില്‍ പ്രതീക്ഷകള്‍ തെറ്റിക്കാതെ എത്തിയ ചിത്രം ആരാധകരെ ഒന്നടങ്കം തൃപ്തിപ്പെടുത്തുകയും ചെയ്തിരുന്നു. എല്ലാവരും പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ തരാന്‍ ചിത്രത്തിലൂടെ അണിയറ പ്രവര്‍ത്തകര്‍ക്ക് സാധിച്ചിരുന്നു.

രാജമാണിക്യം പോലെ

രാജമാണിക്യം പോലെ

ഒരു മാസ് എന്റര്‍ടെയ്‌നര്‍ ചിത്രമായതുകൊണ്ടു തന്നെ ആരാധകര്‍ ഒന്നടങ്കം ആഘോഷിച്ചുകൊണ്ടാണ് പോക്കിരിരാജ തിയ്യേറ്റുകളില്‍ കണ്ടത്. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സ് ഓഫീസ് കളക്ഷന്റെ കാര്യത്തിലും മെഗാസ്റ്റാര്‍ ചിത്രം നേട്ടമുണ്ടാക്കിയിരുന്നു. രാജമാണിക്യം പോലെ തിയ്യേറ്ററുകളില്‍ തരംഗമാവാന്‍ പോക്കിരിരാജയ്ക്കും സാധിച്ചു. മമ്മൂക്കയുടെ പഞ്ച് ഡയലോഗുകളും ആക്ഷന്‍ രംഗങ്ങളുമായിരുന്നു ചിത്രത്തിലും മുഖ്യ ആകര്‍ഷണമായിരുന്നത്.

മമ്മൂക്കയ്‌ക്കൊപ്പം പൃഥ്വിയുടെ സാന്നിദ്ധ്യവും

മമ്മൂക്കയ്‌ക്കൊപ്പം പൃഥ്വിയുടെ സാന്നിദ്ധ്യവും

മമ്മൂക്കയ്‌ക്കൊപ്പം പൃഥ്വിരാജിന്റെ സാന്നിദ്ധ്യവും സിനിമയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. പോക്കിരിരാജയുടെ ആദ്യ പകുതിയില്‍ പൃഥ്വി തിളങ്ങിയപ്പോള്‍ രണ്ടാം പകുതി മുഴുവനായും മമ്മൂക്കയുടെ കൈയ്യിലായിരുന്നു. ആരാധകരെ ഒന്നടങ്കം ആവേശത്തിലാഴ്ത്തുന്ന തരത്തിലുളള പ്രകടനം കാഴ്ചവെക്കാന്‍ മെഗാസ്റ്റാറിന് സാധിച്ചിരുന്നു. ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിച്ച ചിത്രം തിയ്യേറ്ററുകളില്‍ നിന്നും 13 കോടി കളക്ഷനായിരുന്നു സ്വന്തമാക്കിയിരുന്നത്.

മധുരരാജയുടെ വരവ്

മധുരരാജയുടെ വരവ്

പോക്കിരിരാജയുടെ വിജയം മധുരരാജയും ആവര്‍ത്തിക്കുമോയെന്നത് എല്ലാവരും ഉറ്റുനോക്കുന്നൊരു കാര്യമാണ്. ആദ്യ ഭാഗത്തിനേക്കാള്‍ മെച്ചപ്പെട്ടൊരു രണ്ടാം ഭാഗമായിരിക്കും ചിത്രത്തിനെന്ന് അണിയറ പ്രവര്‍ത്തകര്‍ തന്നെ വ്യക്തമാക്കിയിരുന്നു. ഏതായാലും ഒരു മാസ് എന്റര്‍ടെയ്‌നറിനു വേണ്ട എല്ലാ ഘടകങ്ങളും ഉള്‍പ്പെടുത്തികൊണ്ടാണ് സംവിധായകന്‍ വൈശാഖ് സിനിമ അണിയിച്ചൊരുക്കിയിരിക്കുന്നത്.

ആദ്യ ദിന പ്രതികരണങ്ങള്‍

ആദ്യ ദിന പ്രതികരണങ്ങള്‍

പോക്കിരിരാജയേക്കാള്‍ കൂടുതല്‍ തിയ്യേറ്ററുകളില്‍ റിലീസ് ചെയ്തതും മധുരരാജയ്ക്ക് നേട്ടമാവാന്‍ സാധ്യതയുണ്ട്. മലയാള ചിത്രങ്ങള്‍ ആഗോള തലത്തില്‍ വലിയ നേട്ടമുണ്ടാക്കുന്ന സമയത്താണ് മമ്മൂക്ക ചിത്രമെത്തുന്നത്. ആദ്യ ദിന പ്രതികരണങ്ങള്‍ നല്ലതാണെങ്കില്‍ ബോക്‌സ് ഓഫീസ് കളക്ഷന്റെ കാര്യത്തില്‍ വലിയ നേട്ടമുണ്ടാക്കാന്‍ മധുരരാജയ്ക്ക് സാധിക്കും. ഒപ്പം മമ്മൂക്കയുടെ കരിയറിലെ വലിയ ഹിറ്റായി മാറാനും സിനിമക്ക് സാധിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X