വിവാഹം കഴിക്കാമോ എന്ന ചോദ്യം കേട്ട് അത്ഭുതപ്പെട്ടു; പൊക്കം കൂടിയതാണ് സിനിമ കിട്ടാന്‍ പ്രശ്‌നമെന്ന് പ്രാചി

മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിലെ ഉണ്ണിമായ ആയി വന്ന് കേരളക്കരയുടെ ഇഷ്ടം നേടിയ നടിയാണ് പ്രാചി തെഹ്ലന്‍. ബാസ്‌കറ്റ് ബോള്‍ താരമായിരുന്ന പ്രാചി അഭിനയത്തിലേക്ക് എത്തുകയായിരുന്നു. മാമാങ്കത്തിലൂടെ പ്രാചിയെ മലയാളികള്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ഇതുവരെ തനിക്ക് കിട്ടിയതില്‍ വച്ച് ഏറ്റവും വലിയ സ്വീകരണം കേരളത്തില്‍ നിന്നാണെന്ന് പ്രാചി പറഞ്ഞിരുന്നു.

2020 ല്‍ സുഹൃത്ത് രോഹിത്തുമായിട്ടുള്ള വിവാഹം കൂടി കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് നടിയിപ്പോള്‍. ഇനിയും മലയാളത്തിലേക്ക് അഭിനയിക്കാന്‍ വരുമോ എന്ന ചോദ്യത്തിന് തന്റെ പൊക്കം വലിയൊരു പ്രശ്‌നമാണെന്ന് പറയുകയാണ് പ്രാചി. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടി മനസ് തുറന്നത്.

 വിശേഷങ്ങള്‍ പറഞ്ഞ് പ്രാചി തെഹ്ലന്‍

നല്ലതും ചീത്തയും മിശ്രിതമായൊരു വര്‍ഷമാണ് 2020. ആദ്യമൊക്കെ വീട്ടിലിരിക്കുന്നത് ഞാന്‍ ആസ്വദിച്ചിരുന്നു. പക്ഷേ ദിവസങ്ങള്‍ കഴിയുംതോറും വല്ലാത്ത ബോറടി. ഇങ്ങനെ തുടര്‍ന്ന് പോകാന്‍ കഴിയില്ലെന്ന തോന്നല്‍ വന്നു. ആ സമയത്താണ് രോഹിത്തിനെ പറ്റി ഞാന്‍ വീണ്ടും ആലോചിക്കുന്നത്. രോഹിത്തുമായി 2013 മുതല്‍ എനിക്ക് സൗഹൃദമുണ്ട്. കുറേ കാലമായി ഞങ്ങള്‍ പ്രണയത്തിലുമായിരുന്നു. എന്താണ് ഭാവി പരിപാടിയെന്ന് ഞാന്‍ അവനോട് ചോദിച്ചു.

 വിശേഷങ്ങള്‍ പറഞ്ഞ് പ്രാചി തെഹ്ലന്‍

പെട്ടെന്ന് നിനക്ക് എന്നെ വിവാഹം കഴിക്കാമോന്ന് അവന്‍ ചോദിച്ചു. ഞാന്‍ ഞെട്ടിപ്പോയി. കുറച്ച് ദിവസം അടുത്തിടപഴകാമെന്ന് ആദ്യം തീരുമാനിച്ചു. ഞങ്ങള്‍ ഒരുമിച്ചായിരിക്കുമ്പോള്‍ വളരെ കംഫര്‍ട്ടബിള്‍ ആണെന്ന് മനസിലാക്കിയപ്പോഴാണ് വീട്ടുകാരുമായി ചര്‍ച്ച ചെയ്ത് വിവാഹം നടത്താന്‍ തീരുമാനമായത്. ഒരു ജീവിതവും കുടുംബവും പടുത്തുയര്‍ത്തുന്നതിന്റെ ആവശ്യവും ഭര്‍ത്താവിനോടും അദ്ദേഹത്തിന്റെ കുടുംബത്തോടുമൊപ്പം എങ്ങനെ സന്തോഷത്തോടെ ജീവിക്കണമെന്ന് ഞാന്‍ പഠിച്ചു.

വിശേഷങ്ങള്‍ പറഞ്ഞ് പ്രാചി തെഹ്ലന്‍

എന്റെ ഭര്‍ത്താവ് ഒരു വന്യജീവി സംരക്ഷകനാണ. അദ്ദേഹത്തോടൊപ്പം യാത്ര ചെയ്ത് ഒരുപാട് കാര്യങ്ങള്‍ പഠിച്ചു. ജീവിതത്തിലെ ഏറ്റവും അര്‍ഥവത്തായ ദിവസങ്ങളാണ് കിട്ടിയത്. അങ്ങനെ നോക്കുമ്പോള്‍ വ്യക്തിപരമായി ഞാന്‍ വളരെ സംതൃപ്തയായ വര്‍ഷമാണ് കടന്ന് പോയിരിക്കുന്നത്. ഒരു ബാസ്‌കറ്റ് ബോള്‍ കണിക്കാരി എന്ന പേരാണ് എന്നെ ഇവിടെ വരെ എത്തിച്ചത്. എന്റെ ആദ്യ പ്രണയവും കളിയോടാണ്. അത് ഒരിക്കലും എന്നെ വിട്ട് പോകില്ല. എന്റെ വേരുകള്‍ ഞാന്‍ മറക്കുകയുമില്ലെന്നും നടി പറയുന്നു.

വിശേഷങ്ങള്‍ പറഞ്ഞ് പ്രാചി തെഹ്ലന്‍

മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്നു എന്ന വാര്‍ത്തകള്‍ക്കും പ്രാചി മറുപടി നല്‍കിയിരുന്നു. ഞാന്‍ റാം സിനിമയുടെ സെറ്റില്‍ പോയിരുന്നു. ജീത്തു ജോസഫിനെ കണ്ടു. ഫോട്ടോസും എടുത്തു. പക്ഷേ ആ ചിത്രത്തില്‍ ഞാന്‍ അഭിനയിക്കുന്നില്ല. അവര്‍ക്ക് അങ്ങനൊരു ആഗ്രഹം ഉണ്ടായിരുന്നു. മറ്റ് ചില കാരണങ്ങള്‍ കൊണ്ട് ആ ഓഫര്‍ വേണ്ടെന്ന് വെച്ചു. റാം ഒരു ഡ്രീം പ്രൊജക്ട് തന്നെയാണ്. എങ്കിലും നമുക്ക് ചിലപ്പോള്‍ പല കാരണങ്ങള്‍ കൊണ്ട് ചിലതൊക്കെ വേണ്ടെന്ന് വെക്കേണ്ടി വരുമല്ലോ എന്ന് പ്രാചി ചോദിക്കുന്നു.

Recommended Video

Prachi Tehlan Exclusive Photoshoot | Filmibeat Malayalam
 വിശേഷങ്ങള്‍ പറഞ്ഞ് പ്രാചി തെഹ്ലന്‍

നല്ല റോളുകള്‍ക്ക് വേണ്ടിയാണ് ഞാന്‍ കാത്തിരിക്കുന്നത്. പക്ഷേ എനിക്ക് ഉയരം കൂടുതലുള്ളത് ഒരു പ്രശ്‌നമായി പലരും പറയുന്നുണ്ട്. ഉയരം കൂടിയത് കൊണ്ട് മലയാളത്തില്‍ എനിക്ക് പറ്റിയ ഹീറോയെ കിട്ടില്ല എന്നാണ് പ്രധാനമായും പറയുന്നത്. അതോണ്ട് ഇന്‍ഡസ്ട്രി മാറുകയാണ്. പുതിയ കലാകാരന്മാര്‍ ആകാരത്തെക്കാള്‍ അഭിനയ മികവിന് പ്രധാന്യം കൊടുക്കുന്നുണ്ട്. എനിക്ക് ഞാനാകാനെ കഴിയൂ. എന്നെ ഞാനായി അംഗീകരിക്കുന്നവര്‍ തേടി എത്തുന്നത് വരെ ഞാന്‍ കാത്തിരിക്കുമെന്നും പ്രാചി വ്യക്തമാക്കുന്നുയ

More from Filmibeat

Read more about: prachi tehlan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X