twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടി വക്കീല്‍ ജോലി അവസാനിപ്പിച്ചില്ലായിരുന്നുവെങ്കില്‍ സുപ്രീം കോടതി ജഡ്ജായേനെ, കമന്‍റ് വൈറല്‍

    |

    മമ്മൂട്ടി ആരാധകര്‍ അക്ഷമയോടെ കാത്തിരിക്കുന്ന സിനിമയായ മാമാങ്കത്തിന്റെ ഓഡിയോ ലോഞ്ചായിരുന്നു കഴിഞ്ഞ ദിവസം. താരങ്ങളും അണിയറപ്രവര്‍ത്തകരും വിശിഷ്ടാതിഥികളുമൊക്കെയായി നിരവധി പേരാണ് ചടങ്ങില്‍ പങ്കെടുത്തത്. സിനിമയെക്കുറിച്ചും മമ്മൂട്ടിയുടെ അഭിനയമികവിനെക്കുറിച്ചുമായിരുന്നു പലരും തുറന്നുപറഞ്ഞത്. മമ്മൂട്ടിക്കൊപ്പം സംവിധായകനായ ഹരിഹരനും മുന്‍ സുപ്രീം കോടതി ജഡ്ജായ ജസ്റ്റിസ് സിറിയക് ജോസഫും ചേര്‍ന്നാണ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങ് നിര്‍വഹിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ ചടങ്ങിന്റെ ചിത്രങ്ങളും ശ്രദ്ധേയമായി മാറിയിരുന്നു.

    അഭിഭാഷകവൃത്തി തുടര്‍ന്നിരുന്നെങ്കിൽ മമ്മൂട്ടി ഇപ്പോള്‍ സുപ്രീം കോടതി ജഡ്ജായേനെ എന്നായിരുന്നു സിറിയക് ജോസഫിന്‍റെ കമന്‍റ് .സിനിമാക്കാരുടെ പരിപാടിയിൽ തന്നെയെന്തിന് വിളിച്ചുവെന്ന് സംശയമുണ്ടായിരുന്നു. ചിലപ്പോള്‍ പ്രേക്ഷക പ്രതിനിധിയായിട്ടാവും എന്ന് കരുതി. ന്യായാധിപന്മാരും സിനിമ കാണുന്നവരാണെന്ന് ജനം മനസ്സിലാക്കട്ടെ. ഒരു ചാവേറിന്‍റെ മനോ വ്യാപരത്തോടെ വേണുവും പത്മകുമാറും ഈ സിനിമയ്ക്കായി മുന്നിട്ടിറങ്ങിയത് ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

    Mammootty

    വക്കീല്‍ പണി മമ്മൂട്ടി തുടങ്ങിയിരുന്നേല്‍ ഇപ്പോള്‍ സുപ്രീം കോടതി ജഡ്ജിയാകുമായിരുന്നുവെന്ന് പറഞ്ഞ അദ്ദേഹം താൻ സിനിമയിൽ അഭിനയിച്ചിരുന്നുവെങ്കിൽ ഭരത് അവാര്‍ഡ് നേടുമായിരുന്നുവെന്നും കൂട്ടിച്ചേര്‍ക്കുകയുണ്ടായി. ഏത് രംഗത്തായാലും ശോഭിക്കണമെന്നത് സൂചിപ്പിക്കാനാണ് താൻ ഇത് വ്യക്തമാക്കിയതെന്നും വിശദീകരണമായി അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.

    മമ്മൂട്ടിയുടെ മത്സരം കിങ് ഖാനോടല്ല! ഈ താരത്തോടാണെന്ന് സംവിധായകന്‍ ഹരിഹരന്‍!മമ്മൂട്ടിയുടെ മത്സരം കിങ് ഖാനോടല്ല! ഈ താരത്തോടാണെന്ന് സംവിധായകന്‍ ഹരിഹരന്‍!

    English summary
    Mamangam Movie launch pics videos trending in social media.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X