രണ്ട് മില്യണിലധികം കാഴ്ചക്കാരുമായി മെഗാസ്റ്റാറിന്‌റെ മാമാങ്കം ട്രെയിലര്‍! ട്രെന്‍ഡിംഗില്‍ ഒന്നാമത്

By Midhun Raj

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മാമാങ്കം റിലീസിനായുളള കാത്തിരിപ്പിലാണ് ആരാധകര്‍. നവംബര്‍ 21ന് എത്തുന്ന ചിത്രം ലോകമെമ്പാടുമുളള തിയ്യേറ്ററുകളിലായി വമ്പന്‍ റിലീസായിട്ടാണ് എത്തുന്നത്. ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. കിടിലന്‍ ആക്ഷന്‍ രംഗങ്ങളും പഞ്ച് ഡയലോഗുകളുമായിരുന്നു ട്രെയിലറില്‍ മുഖ്യ ആകര്‍ഷണമായി മാറിയിരുന്നത്. ട്രെയിലറില്‍ മമ്മൂട്ടിയുടെ പ്രകടനവും മികച്ചുനിന്നിരുന്നു.

ബ്രഹ്മാണ്ഡ ചിത്രത്തില്‍ വേറിട്ട ഗെറ്റപ്പുകളിലാണ് സൂപ്പര്‍ താരം എത്തുകയെന്ന സൂചനകള്‍ നല്‍കികൊണ്ടാണ് ട്രെയിലര്‍ പുറത്തിറങ്ങിയിരുന്നത്. മമ്മൂട്ടിക്കൊപ്പം ഉണ്ണി മുകുന്ദന്‍, അനു സിത്താര. പ്രാചി ടെഹ്ലന്‍, സിദ്ധിഖ് തുടങ്ങിയവരും ട്രെയിലറില്‍ തിളങ്ങിയിരുന്നു. അമ്പത് കോടി ബഡ്ജറ്റിലാണ് മമ്മൂട്ടി ചിത്രം അണിയിച്ചൊരുക്കുന്നത്. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിളളി ചിത്രം നിര്‍മ്മിക്കുന്നു.

ദ്യശ്യ വിസ്മയം തന്നെയായിരിക്കും

ദ്യശ്യ വിസ്മയം തന്നെയായിരിക്കും സിനിമ പ്രേക്ഷകര്‍ക്ക് സമ്മാനിക്കുകയെന്ന സൂചനകളോടെയാണ് ട്രെയിലര്‍ റിലീസ് ചെയ്തിരിക്കുന്നത്. റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുളളില്‍ തന്നെ ട്രെയിലര്‍ ഒരു മില്യണിലധികം ആളുകള്‍ കണ്ടിരുന്നു. ഇപ്പോഴിതാ അത് രണ്ട് മില്യണിലധികമായി മാറിയിരിക്കുകയാണ്. എം പദ്മകുമാറാണ് സിനിമ സംവിധാനം ചെയ്യുന്നത്. റിലീസ് ചെയ്ത് 24 മണിക്കൂര്‍ ആവുന്നതിന് മുന്നേയാണ് സിനിമയുടെ നേട്ടം.

ഏഴ് മില്യണ്‍

ഏഴ് മില്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സ് ഉളള ലഹരി മ്യൂസിക്ക് യൂടൂബ് ചാനലില്‍ ആണ് മാമാങ്കം ട്രെയിലര്‍ റിലീസ് ചെയ്തിരുന്നത്. മമ്മൂട്ടിയുടെ കരിയറിലെ എറ്റവും വലിയ ചിത്രമായിട്ടാണ് മാമാങ്കം എത്തുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങി നാല് ഭാഷകളില്‍ റിലീസിങ്ങിനൊരുങ്ങുന്ന ചിത്രത്തില്‍ വമ്പന്‍ താരനിര തന്നെയാണ് അണിനിരക്കുന്നത്. എറണാകുളത്ത് കൂറ്റന്‍ സെറ്റുകളിട്ട് കൊണ്ടായിരുന്നു സിനിമ നേരത്തെ ചിത്രീകരിച്ചിരുന്നത്.

ആക്ഷന്‍ രംഗങ്ങളും യുദ്ധരംഗങ്ങളും ഉളള മാമാങ്കം ഒരു ഇമോ

ആക്ഷന്‍ രംഗങ്ങളും യുദ്ധരംഗങ്ങളും ഉളള മാമാങ്കം ഒരു ഇമോഷണല്‍ ത്രില്ലറാണെന്ന് സംവിധായകന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രശസ്ത ആക്ഷന്‍ കൊറിയോഗ്രാഫര്‍ ശ്യാം കൗശലാണ് മാമാങ്കത്തിന് വേണ്ടി സംഘടനരംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്. മനോജ് പിളള ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന് ബോളിവുഡിലെ ബെല്‍ഹാര സഹോദരന്‍മാര്‍ ആണ് പശ്ചാത്തല സംഗീതമൊരുക്കുന്നത്.

മമ്മൂട്ടിയുടെ കരിയറിലെ

മമ്മൂട്ടിയുടെ കരിയറിലെ എറ്റവും റിലീസായിട്ടാണ് മാമാങ്കം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. കേരളം കണ്ട എറ്റവും റിലീസായി ബ്രഹ്മാണ്ഡ ചിത്രം എത്തുമെന്നാണ് സൂചനകള്‍. ഒപ്പം തന്നെ നിരവധി വിദേശ രാജ്യങ്ങളിലും സിനിമ റിലീസ് ചെയ്യുന്നുണ്ട്. മാമാങ്കത്തിന്റെ ഓവര്‍സീസ് അവകാശം ഫാര്‍സ് ഫിലിംസായിരുന്നു സ്വന്തമാക്കിയിരുന്നത്. ഏറെ നാളത്തെ ആകാംക്ഷകള്‍ക്കും കാത്തിരിപ്പിനുമൊടുവിലാണ് മാമാങ്കം റിലീസിങ്ങിനൊരുങ്ങുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X