twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ചരിത്രം+ബ്രഹ്മാണ്ഡം=മമ്മൂട്ടി! ബോക്‌സോഫീസിനെ തകര്‍ക്കാന്‍ മാമാങ്കം!അടപടലം ട്രോളുമായി സോഷ്യല്‍ മീഡിയ

    |

    കേരളത്തില്‍ ഏറ്റവുമധികം ആരാധകരുള്ള താരമായതിനാല്‍ മമ്മൂട്ടിയെ ഫേസ്ബുക്കില്‍ ഫോളോ ചെയ്യുന്നത് ലക്ഷക്കണക്കിന് ആളുകളാണ്. ഇതോടെ ഒരു ഫോട്ടോയോ സിനിമകളുടെ പോസ്റ്ററുകളോ സോഷ്യല്‍ മീഡിയ വഴി മമ്മൂട്ടി പുറത്ത് വിട്ടാല്‍ അത് തരംഗമായി മാറുന്ന കാഴ്ചയാണ് കാണുന്നത്. ആ പതിവ് തെറ്റിക്കാതെ മാമാങ്കത്തില്‍ നിന്നും പുറത്ത് വന്ന ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വൈറലായിരിക്കുകയാണ്.

     യുദ്ധത്തിനൊരുങ്ങി മമ്മൂട്ടിയും ഉണ്ണി മുകുന്ദനും! മാമാങ്കത്തിനെ വേറെ ലെവലാക്കിയ പോസ്റ്റര്‍ പുറത്ത് യുദ്ധത്തിനൊരുങ്ങി മമ്മൂട്ടിയും ഉണ്ണി മുകുന്ദനും! മാമാങ്കത്തിനെ വേറെ ലെവലാക്കിയ പോസ്റ്റര്‍ പുറത്ത്

    രാവിലെ പത്ത് മണിക്കാണ് മമ്മൂട്ടി ഫേസ്ബുക്കിലൂടെ മാമാങ്കം പോസ്റ്റര്‍ റിലീസ് ചെയ്തത്. മമ്മൂട്ടിയും ഉണ്ണി മുകുന്ദനും ശത്രുക്കളോട് യുദ്ധം ചെയ്യുന്ന ദൃശ്യമായിരുന്നു പോസ്റ്ററിലുള്ളത്. പുറത്ത് വന്ന് നിമിഷ നേരങ്ങള്‍ക്കുള്ളില്‍ ആരാധകരുടെ ലൈക്കുകളും കമന്റുകളും കൊണ്ട് നിറഞ്ഞു. പിന്നാലെ പോസ്റ്റര്‍ ട്രോളന്മാര്‍ക്കിടയിലും തരംഗമായിരിക്കുകയാണ്. ഇന്ന് സോഷ്യല്‍ മീഡിയ നിശ്ചലമാവാന്‍ മറ്റൊന്നും വേണ്ടെന്ന അവസ്ഥയിലാണ്.

     ഫസ്റ്റ് ലുക്കുമായി മമ്മൂട്ടി

    ഫസ്റ്റ് ലുക്കുമായി മമ്മൂട്ടി

    കേരളം വലിയ പ്രതീക്ഷ നല്‍കി കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് മാമാങ്കം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് വരുമെന്ന് പറഞ്ഞപ്പോള്‍ മുതല്‍ മമ്മൂട്ടി ആരാധകരുടെ ആകാംഷ ഇരട്ടിയായി. ഒടുവില്‍ പ്രതീക്ഷിച്ചിരുന്നത് പോലെ തന്നെ ബ്രില്ല്യന്റ് എന്ന് ഒറ്റ വാക്കില്‍ പറയാന്‍ പറ്റുന്ന് പോസ്റ്റര്‍ തന്നെയാണ് അണിയറ പ്രവര്‍ത്തകര്‍ എത്തിച്ചിരിക്കുന്നത്. യുദ്ധത്തിനിടെ ശത്രുക്കളെ തുരുത്തുന്ന മമ്മൂട്ടിയും ഉണ്ണി മുകുന്ദനും. ഒപ്പം ഉയരത്തില്‍ ചാടി വെട്ടുന്ന ഒരു കുട്ടിയുടെ ചിത്രവും ആയിരക്കണക്കിന് ആളുകളാണ് വാളും പരിചയുമായി ഇവര്‍ക്ക് പിന്നാലെ ഓടി അടുക്കുന്നതെന്നും പോസ്റ്ററില്‍ കാണിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ ഗെറ്റപ്പിനും വലിയ പ്രതീകരണമാണ് ഉണ്ടായിരിക്കുന്നത്.

     ട്രോളന്മാര്‍ ഏറ്റെടുത്തു

    ട്രോളന്മാര്‍ ഏറ്റെടുത്തു

    രാജ്യം കണ്ട ഏറ്റവും വലിയ ഉത്സവത്തിനാണ് മലയാളം വേദിയാകാന്‍ പോകുന്നത്. കുടിപകയുടെ ചരിത്രം രേഖപ്പെടുത്തിയ പോരാട്ടമാണ് ആസ്പദമാക്കുന്നത്. പെറ്റമ്മയേക്കാള്‍ ജന്മനാടിന്റെ മാനത്തിന് വിലകല്‍പ്പിച്ച ധീരന്മാരായ ചാവേറുകളായിട്ടാണ് മമ്മൂട്ടി അടക്കമുള്ള താരങ്ങള്‍ അഭിനയിക്കുന്നത്. ലോക രാജ്യങ്ങള്‍ നമ്മുടെ മണ്ണില്‍ ആശ്ചര്യത്തോടെ കാലുകുത്തിയ മഹത്തായ മാമാങ്ക കാലത്തിന്റെ ഓര്‍മ്മകള്‍ നല്‍കുന്ന ചിത്രത്തിന്റെ പോസ്റ്ററും ഇതാണ് സൂചിപ്പിക്കുന്നത്. തിയറ്ററുകളില്‍ നിന്നും പ്രേക്ഷകരെ കോരിത്തരിപ്പിക്കുന്ന രംഗമായിരിക്കും ഇപ്പോള്‍ പോസ്റ്ററില്‍ കാണിച്ചിരിക്കുന്നത്. തുടങ്ങി മമ്മൂട്ടിയെയും മാമാങ്കത്തെയും കുറിച്ച് ട്രോളന്മാര്‍ക്ക് പറയാന്‍ ഒരുപാട് കാര്യങ്ങളുണ്ട്.

     ബ്രില്ല്യന്‍സ് പ്രതീക്ഷിച്ചില്ല

    ബ്രില്ല്യന്‍സ് പ്രതീക്ഷിച്ചില്ല

    മാമാമങ്കത്തിന്റെ ഫസ്റ്റ് ലുക്ക് ഇറങ്ങുമെന്ന് നേരത്തെ പറഞ്ഞിരുന്നെങ്കിലും ഇത്രയും ബ്രില്ല്യന്‍സ് പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് ട്രോളന്മാര്‍ പറയുന്നത്.

    രോമാഞ്ചം വരും

    രോമാഞ്ചം വരും

    മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമാണെന്ന് അദ്ദേഹം തന്നെ സമ്മതിച്ച ചിത്രമാണ് മാമാങ്കം. ബ്രഹ്മാണ്ഡമാണെന്ന് പറഞ്ഞെത്തിയ ചിത്രം മലയാളികള്‍ക്ക് രോമാഞ്ചം നല്‍കുന്ന പോസ്റ്ററാണ് റിലീസ് ചെയ്തിരിക്കുന്നത്.

    ബ്രഹ്മാണ്ഡ മാമാങ്കം

    ബ്രഹ്മാണ്ഡ മാമാങ്കം

    ഇന്ത്യന്‍ സിനിമാലോകത്തിന് അത്ഭുതമായിരുന്ന ബാഹുബലിയോ, കെജിഎഫോ ഒന്നുമല്ല. അങ്ങനെ ഒരു ലേബലില്‍ അറിയപ്പെടാതെ മലയാളത്തിലെ ഒരേ ഒരു മാമാങ്കമായി അഥവ ബ്രഹ്മാണ്ഡ മാമാങ്കമായ ലോകം ചിത്രത്തെ വാഴ്ത്തും.

    ചരിത്രം പറയാന്‍ എത്തുന്നു

    ചരിത്രം പറയാന്‍ എത്തുന്നു

    2009 ല്‍ പഴശ്ശിരാജയുടെ ചരിത്രം പറഞ്ഞ് വിസ്മയിപ്പിച്ചതും മമ്മൂട്ടി. പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം മാമാങ്കത്തിന്റെ ചരിത്രം പറയുന്നതും മമ്മൂട്ടിയാണ്.

     ബോക്‌സോഫീസ്

    ബോക്‌സോഫീസ്

    ബിഗ് ബജറ്റിലൊരുക്കുന്നതും ചരിത്രത്തെ ആസ്പദമാക്കി എത്തുന്ന സിനിമകള്‍ക്കും വലിയ സ്വീകരണമാണ് മലയാളികള്‍ കൊടുക്കാറുള്ളത്. നൂറും ഇരുന്നൂറും കോടികള്‍ വാരിക്കൂട്ടി കൊണ്ടിരിക്കുന്ന ഇന്‍ഡസട്രിയിലെ അടുത്ത വിസ്മയം മാമാങ്കമായിരിക്കും. ബോക്‌സോഫീസ് തകര്‍ക്കാനുള്ള വരവാണ്.

    ചരിത്രം+ മമ്മൂട്ടി

    ചരിത്രം+ മമ്മൂട്ടി

    ചരിത്രത്തെ ആസ്പദമാക്കി ഒരുക്കുന്ന ചലച്ചിത്രമാണെങ്കില്‍ അന്നും ഇന്നും മമ്മൂട്ടിയ്ക്ക് മുകളില്‍ മറ്റൊരു നടന്‍ മോളിവുഡില്‍ നിന്നുമില്ല. അത് കാലങ്ങളായി മെഗാസ്റ്റാര്‍ തെളിയിച്ച കാര്യമാണ്.

    കാണാന്‍ ഇരിക്കുന്നതേയുള്ളു

    കാണാന്‍ ഇരിക്കുന്നതേയുള്ളു

    ഇതുവരെ കണ്ട് വന്ന ചരിത്ര സിനിമകളൊന്നും ഒന്നുമല്ല. മികച്ച ചരിത്ര സിനിമകള്‍ ഇനി പ്രേക്ഷകര്‍ കാണാന്‍ ഇരിക്കുന്നതെയുള്ളു എന്ന് തെളിയിച്ച് കൊണ്ടാണ് മാമാങ്കം വരാന്‍ പോവുന്നത്.

      തലയെടുപ്പ് കണ്ടോളു..

    തലയെടുപ്പ് കണ്ടോളു..

    സ്ഥിരമായി കണ്ട് വരുന്ന മുണ്ട് മടക്കി മീശ പിരിച്ച് വരുന്നതും കൂളിംഗ് ഗ്ലാസ് ലുക്കിനെക്കാളും പൗരുഷമുള്ളത് ചരിത്ര കഥാപാത്രങ്ങളുടെ തലയെടുപ്പിനാണ്.

    ചന്തുവിനെ മറക്കാന്‍ പറ്റുമോ?

    ചന്തുവിനെ മറക്കാന്‍ പറ്റുമോ?

    മാമാങ്കത്തിലെ മമ്മൂക്കയുടെ ഫസ്റ്റ് ലുക്ക് കണ്ടപ്പോള്‍ ആദ്യം ഓര്‍മ്മ വന്നത് വടക്കന്‍ വീരഗാഥയിലെ ചന്തുവിനെ ആയിരിക്കും. ലുക്ക് കൊണ്ട് സാമാനമാണ് ഇരു കഥാപാത്രങ്ങളും.

    വിജയമാവട്ടെ

    വിജയമാവട്ടെ

    കാത്തിരുന്നത് പോലെ തന്നെ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന വിധത്തിലാണ് പോസ്റ്റര്‍ ഒരുക്കിയിരിക്കുന്നത്. അതുപോലെ തന്നെ മാമാങ്കവും ചരിത്ര വിജയമാവട്ടെ എന്ന ആശംസകളാണ് പ്രേക്ഷകര്‍ക്ക് നല്‍കാനുള്ളത്.

    ഉണ്ണി മുകുന്ദനും..

    ഉണ്ണി മുകുന്ദനും..

    കരിയറിന്റെ തുടക്ക കാലത്ത് മമ്മൂക്കയൊടൊപ്പം തന്നെ അഭിനയിച്ച് തുടങ്ങി ഉണ്ണി മുകുന്ദന്‍ മലയാളത്തിലെ ഏറ്റവും വലിയ ബ്രഹ്മാണ്ഡ ചിത്രത്തില്‍ മമ്മൂക്കയ്‌ക്കൊപ്പം തന്നെ കട്ടയ്ക്ക് നില്‍ക്കുകയാണ്.

    റെക്കോര്‍ഡുകള്‍

    റെക്കോര്‍ഡുകള്‍

    മാമാങ്കം വരുന്നതോട് കൂടി ഇതുവരെ മലയാളത്തില്‍ നിന്നും നേടിയിട്ടുള്ള റെക്കോര്‍ഡുകള്‍ പലതും തകര്‍ന്ന് തരിപ്പിണമാവാനുള്ള സാധ്യതയുണ്ട്.

    എതിരാളി എത്തി

    എതിരാളി എത്തി

    മമ്മൂട്ടിയുടെ തന്നെ ബിലാലാണ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗില്‍ ഒന്നാമതായി നിന്നിരുന്നത്. ഈ ചിത്രത്തിന് ഒരു എതിരാളി ഉണ്ടെങ്കില്‍ അത് മാമാങ്കമായിരിക്കുമെന്ന സൂചനയാണ് ഇപ്പോള്‍ വന്നിരിക്കുന്നത്.

    English summary
    Mammootty's mamankam first look troll viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X