For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മാമാങ്കത്തിന് വേണ്ടി 10 കോടിയുടെ കൂറ്റന്‍ സെറ്റ്! ലൂസിഫര്‍ ടീം മാമാങ്കത്തിലും, മമ്മൂട്ടിയുടെ മരണമാസ്

  |
  ദൃശ്യ വിസ്മയമാകുവാൻ മാമാങ്കം | filmibeat Malayalam

  ബോക്‌സോഫീസിനെ തകര്‍ക്കാന്‍ മറ്റൊരു അഡാറ് ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. മെഗാസ്റ്റാര്‍ മമ്മൂട്ടി തന്നെ തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമാണെന്ന് വ്യക്തമാക്കിയ മാമാങ്കമാണ് ചിത്രീകരണം പുര്‍ത്തിയാക്കി കൊണ്ടിരിക്കുന്നത്. ചരിത്രത്തെ ആസ്പദമാക്കിയും ഇതിഹാസ പുരുഷന്മാരുടെ കഥയുമായി നിരവധി സിനിമകളാണ് വരാനിരിക്കുന്നത്. ബിഗ് ബജറ്റിലൊരുക്കുന്ന ഇത്തരം സിനിമകളെ കുറിച്ചുള്ള ആകാംഷ വര്‍ദ്ധിപ്പിക്കുന്ന കാര്യങ്ങളാണ് വന്ന് കൊണ്ടിരിക്കുന്നത്.

  റിമി ടോമി പെട്ടെന്ന് കരയും! അവളുടെ മോശം സ്വഭാവം ഇതാണ്! റിമിയെ കുറിച്ച് ഭര്‍ത്താവ് പറഞ്ഞതിങ്ങനെ!

  ഷൂട്ടിംഗ് പൂരോഗമിച്ച് കൊണ്ടിരിക്കുന്ന മാമാങ്കത്തെ കുറിച്ചാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. ബിഗ് ബജറ്റിലൊരുക്കുന്ന ചിത്രത്തില്‍ മമ്മൂട്ടിയും ജോയിന്‍ ചെയ്തു. സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട രംഗങ്ങള്‍ ഷൂട്ട് ചെയ്യുന്നത് അവസാനത്തെ ഈ ഷെഡ്യൂളിലാണ്. ഇതിന് വേണ്ടി കൂറ്റന്‍ സെറ്റാണ് ഒരുക്കിയിരിക്കുന്നത്. മാത്രമല്ല റെക്കോര്‍ഡ് കണക്കിന് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ക്ലൈമാക്‌സില്‍ അണിനിരക്കുമെന്നാണ് ഏറ്റവും പുതിയ വിവരങ്ങള്‍.

  ലിനി സിസ്റ്ററായി റിമയുടെ മാസ് എന്‍ട്രി! വൈറസിന്റെ പുതിയ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നു!

  മാമാങ്കം പുരോഗമിക്കുന്നു

  മാമാങ്കം പുരോഗമിക്കുന്നു

  മാമാങ്കത്തിന്റെ അവസാനഘട്ട ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ചിത്രത്തിലെ യുദ്ധ രംഗം ചിത്രീകരിക്കുന്നതിന് വേണ്ടി പതിനെട്ട് ഏക്കറിലാണ് വമ്പന്‍ സെറ്റ് നിര്‍മ്മിച്ചിരിക്കുന്നത്. നെട്ടൂരില്‍ നൂറ് കണക്കിന് ആളുകള്‍ ചേര്‍ന്നാണ് പടുകൂറ്റന്‍ മാമാങ്ക ചന്തയും നിലപാട് തറയും പടനിലവും ഉള്‍പ്പെട്ട സെറ്റ് പടുത്തുയര്‍ത്തിയത്. പത്ത് കോടി രൂപയാണ് ഇതിന് മാത്രം വേണ്ടി വന്നതെന്നാണ് സൂചന. മാത്രമല്ല അവസാന ഷെഡ്യൂളില്‍ രണ്ടായിരത്തോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ പങ്കെടുക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.

  ലൂസിഫര്‍ ടീം തന്നെ

  ലൂസിഫര്‍ ടീം തന്നെ

  മോഹന്‍ലാലിന്റെ ലൂസിഫറിന് സെറ്റ് ഒരുക്കിയ ആര്‍ട്ട് ഡയറക്ടര്‍ മോഹന്‍ദാസും സംഘവുമാണ് മാമാങ്കത്തിന് പിന്നിലും പ്രവര്‍ത്തിച്ചിരിക്കുന്നത്. കണ്ണൂര്‍ അതിരിപ്പിള്ളി, വാഗമണ്‍, ഒറ്റപ്പാലം, വരിക്കാശ്ശേരി മന, കളമശ്ശേരി വനമേഖല എന്നിവിടങ്ങളില്‍ നിന്നുമായിരുന്നു മാമാങ്കത്തിന്റെ ഷൂട്ടിംഗ്. അറുപത് ദിവസത്തിന് മുകളിലുള്ള അവസാന ഷെഡ്യൂള്‍ പൂര്‍ത്തിയാക്കുന്നത് നെട്ടൂരില്‍ നിന്നുമായിരിക്കും. മാമാങ്ക പടയ്ക്ക് വേണ്ടി ആയുധങ്ങള്‍ നിര്‍മ്മിക്കാന്‍ ആയുധ നിര്‍മാണ ശാലയും ഇതിനൊപ്പം പ്രവര്‍ത്തിക്കും. ഇപ്പോള്‍ നടക്കുന്ന ഷൂട്ടിംഗില്‍ കൂടുതലും രാത്രിയിലുള്ള രംഗങ്ങളാണ ചിത്രീകരിക്കുന്നത്.

   പ്രതീക്ഷകള്‍ വാനോളമാണ്

  പ്രതീക്ഷകള്‍ വാനോളമാണ്

  ചരിത്ര പശ്ചാത്തലത്തില്‍ ഒരുക്കുന്ന മാമാങ്കത്തെ കുറിച്ചുള്ള പ്രതീക്ഷകള്‍ ഒരുപാടാണ്. 12 വര്‍ഷത്തിലൊരിക്കല്‍ തിരുന്നാവായ മണപ്പുറത്ത് നടക്കുന്ന മാമാങ്കം പ്രമേയമാക്കിയാണ് സിനിമ നിര്‍മ്മിക്കുന്നത്. സാമൂതിരിയെ വധിക്കാനായി പുറപ്പെടുന്ന ചാവേറുകളാണ് സിനിമയിലെ കേന്ദ്രകഥാപാത്രങ്ങള്‍. മമ്മൂട്ടിയടക്കം ചാവേറായിട്ടാണ് അഭിനയിക്കുന്നതെന്നാണ് ആദ്യം വന്ന റിപ്പോര്‍ട്ടുകൡ പറഞ്ഞിരിക്കുന്നത്. സജീവ് പിള്ള തിരിക്കഥ എഴുതിയ ചിത്രം സംവിധാനം ചെയ്യുന്നത് എം പത്മകുമാറാണ്. 50 കോടിയോളം മുതല്‍ മുടക്ക് ആവശ്യമായി വരുന്ന മാമാങ്കം കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളിയാണ് നിര്‍മ്മിക്കുന്നത്.

   ഓര്‍മ്മയില്‍ വീണ്ടും മാമാങ്ക കാലം

  ഓര്‍മ്മയില്‍ വീണ്ടും മാമാങ്ക കാലം

  മലയാളം വേദിയാകാന്‍ പോകുന്നത് രാജ്യം കണ്ട ഏറ്റവും വലിയ ഉത്സവത്തിനാണ്. കുടിപകയുടെ ചരിത്രം രേഖപ്പെടുത്തിയ പോരാട്ടത്തിനാണ്.
  വീരന്മാര്‍ ചോര വീഴ്ത്തി ചുവപ്പിച്ച മാമാങ്കം.. പെറ്റമ്മയേക്കാള്‍ ജന്മനാടിന്റെ മാനത്തിന് വിലകല്‍പ്പിച്ച ധീരന്മാരായ ചാവേറുകളുടെ ചോര കൊണ്ടെഴുതിയ മാമാങ്കം.. മലയാളത്തിന്റെ മഹാമേളയായിരുന്ന, ലോക രാജ്യങ്ങള്‍ നമ്മുടെ മണ്ണില്‍ ആശ്ചര്യത്തോടെ കാലുകുത്തിയ മഹത്തായ മാമാങ്ക കാലത്തിന്റെ ഓര്‍മ്മകളുമായിട്ടാണ് മാമാങ്കം വരുന്നത്. മണ്‍മറഞ്ഞു പോയ ആ പോരാട്ടകാലം ഒരുക്കുന്നതിനായുള്ള അവസാനവട്ട മിനുക്കുപണികളാണ് ഇപ്പോള്‍ നടക്കുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു.

  ദൃശ്യ വിസ്മയമാവും

  ദൃശ്യ വിസ്മയമാവും

  മാമാങ്കം പ്രേക്ഷകരെ ത്രസിപ്പിക്കുന്ന ദൃശ്യ വിസ്മയമായിരിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ പലപ്പോഴായി തുറന്ന് പറഞ്ഞിട്ടുണ്ട്. ബിഗ് ബജറ്റിലൊരുക്കുന്ന സിനിമയായതിനാല്‍ സാങ്കേതിക വിദ്യകളെല്ലാം പ്രേക്ഷകരെ ആകര്‍ഷിക്കുന്ന തരത്തിലൊരുക്കാനാണ് തീരുമാനം. ബാഹുബലി 2, മഹധീര, അരുന്ധതി, ഈച്ച തുടങ്ങിയ സിനിമകള്‍ക്ക് വിഷ്വല്‍ ഇഫക്ട് നല്‍കിയ വിഎഫ് എക്സ് വിദഗ്ധനാണ് മാമാങ്കത്തിന് പിന്നിലും പ്രവര്‍ത്തിക്കുന്നത്. തായ്ലാന്‍ഡില്‍ നിന്നുമുള്ള ജെയ്ക്ക് സ്റ്റണ്ട്സാണ് ആക്ഷനൊരുക്കുന്നത്. കളരിയടക്കമുള്ള ആയോധന കലയാണ് മാമാങ്കത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.

   താരവിസ്മയം തീര്‍ക്കും

  താരവിസ്മയം തീര്‍ക്കും

  മമ്മൂട്ടി നായകനാവുമ്പോള്‍ യുവതാരങ്ങളും അല്ലാത്തവരും അന്യഭാഷകളില്‍ നിന്നുള്ളവരെല്ലാം ചിത്രത്തിലുണ്ടാവും. ഫ്രഞ്ച്, ചൈനീസ്, അറബ് നടന്മാരുടെ സാന്നിധ്യവും മാമാങ്കത്തിലുണ്ട്. തമിഴ് നടന്‍ അരവിന്ദ് സ്വാമി, സുദേവ് നായര്‍, നീരജ് മാധവ്, മാളവിക മേനോന്‍, തുടങ്ങി എണ്‍പതോളം താരങ്ങള്‍ സിനിമയിലുള്ളത്. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ എത്രത്തോളം ഉണ്ടാവുമെന്നുള്ള കാര്യത്തെ കുറിച്ച് കൂടുതല്‍ വ്യക്തതയില്ല. 2019 ല്‍ തന്നെ റിലീസ് കണക്കാക്കിക്കൊണ്ട് ത്വരിതമായ മുന്നൊരുക്കങ്ങള്‍ നടത്താനുള്ള ശ്രമത്തിലാണ് അണിയറ പ്രവര്‍ത്തകര്‍.

  വീഡിയോ

  English summary
  Mammootty's mamankam location photos and videos viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X