മാമാങ്കം ലുക്കില്‍ മലയാളികള്‍ക്ക് ഓണാശംസ നേര്‍ന്ന് മമ്മൂട്ടി! വെെറലായി മെഗാസ്റ്റാറിന്റെ പോസ്റ്റ്
Recommended Video
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രങ്ങള്‍ക്കായുളള കാത്തിരിപ്പിലാണ് ആരാധകര്‍. കൈനിറയെ ചിത്രങ്ങളാണ് സൂപ്പര്‍ താരത്തിന്റെതായി ഈ വര്‍ഷം ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. മമ്മൂക്കയുടെ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിനായും വലിയ പ്രതീക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുന്ന ചിത്രത്തിന്റെ പോസ്റ്ററുകളും ഗ്രാഫിക്ക് ടീസറുകളുമെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു.

ടീസറിന് പിന്നാലെ മാമാങ്കത്തിന്റെ പുതിയ ലൊക്കേഷന്‍ ചിത്രവും ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. മാമാങ്കം ഷൂട്ടിംഗിനിടെ കുതിരപ്പുറത്ത് കണ്ണട വെച്ച് ഇരിക്കുന്ന മെഗാസ്റ്റാറിന്റെ പുതിയ ചിത്രമായിരുന്നു പുറത്തിറങ്ങിയത്. മമ്മൂക്ക തന്നെയായിരുന്നു ഈ ചിത്രം തന്റെ ഫേസ്ബുക്ക് പേജിലൂടെ ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നത്. ഒപ്പം തിരുവോണ നാളില്‍ എല്ലാ മലയാളികള്‍ക്കും ഓണാശംസകളും അദ്ദേഹം അറിയിച്ചു.

മെഗാസ്റ്റാറിന്റെ പുതിയ ലൊക്കേഷന്‍ ചിത്രം നിരവധി പേരാണ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കുന്നത്. മമ്മൂട്ടി ആരാധകര്‍ ഒന്നടങ്കം സൂപ്പര്‍ താരത്തിന്റെ പുതിയ പോസ്റ്റ് ആഘോഷമാക്കുകയാണ്. മമ്മൂക്കയ്ക്ക് തിരിച്ചും ആശംസകള്‍ അറിയിച്ചുകൊണ്ട് സൂപ്പര്‍ താരത്തിന്റെ പോസ്റ്റിന് താഴെയായി ആരാധകര്‍ ഒന്നടങ്കം എത്തുന്നുണ്ട്.

മമ്മൂക്കയുടെ ബ്രഹ്മാണ്ഡ ചിത്രം വിസ്മയിപ്പിക്കുമെന്ന് തന്നെയാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ചരിത്ര കഥാപാത്രമായി മമ്മൂട്ടി വീണ്ടും എത്തുന്നത്. ശങ്കര്‍ രാമകൃഷ്ണന്റെ തിരക്കഥയില്‍ എം പദ്മകുമാറാണ് സിനിമ അണിയിച്ചൊരുക്കുന്നത്. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിളളി മാമാങ്കം നിര്‍മ്മിക്കുന്നു.

മാമാങ്കത്തിന്റെ പോസ്റ്ററുകളും ടീസറുമെല്ലാം നേരത്തെ പ്രേക്ഷകരില്‍ പ്രതീക്ഷകള്‍ വര്‍ധിപ്പിച്ചിരുന്നു. വമ്പന്‍ താരനിര തന്നെയാണ് മമ്മൂട്ടി ചിത്രത്തില്‍ അണിനിരക്കുന്നത്. മലയാളത്തിനൊപ്പം തന്നെ മറ്റു ഭാഷകളിലും ചിത്രം മൊഴിമാറ്റി പ്രദര്‍ശനത്തിന് എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മെഗാസ്റ്റാറിനൊപ്പം ചന്ദ്രോത്ത് പണിക്കരായി ഉണ്ണി മുകുന്ദനും ചിത്രത്തില്‍ പ്രാധാന്യമുളള കഥാപാത്രമായി എത്തുന്നുണ്ട്.

പ്രാചി ടെഹ്ലന്‍, അനു സിത്താര, കനിഹ തുടങ്ങി നാല് നായികമാരാണ് ചിത്രത്തില്‍ എത്തുന്നത്. മമ്മൂക്കയുടെ കരിയറിലെ വലിയ ബഡ്ജറ്റ് ചിത്രങ്ങളിലൊന്ന് തന്നെയായിട്ടാണ് മാമാങ്കം അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. ചരിത്ര കഥാപാത്രമായുളള സൂപ്പര്‍ താരത്തിന്റെ പ്രകടനം കാണാനായുളള കാത്തിരിപ്പിലാണ് ആരാധകര്‍.



Click it and Unblock the Notifications