മമ്മൂട്ടിയ്ക്കും ഉണ്ണി മുകുന്ദനും മുകളില്‍ വായുവില്‍ പറന്ന് ചാടുന്ന പയ്യന്‍! ആരാണിവന്‍?

മമ്മൂട്ടി തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമാണെന്ന് പറഞ്ഞ മാമാങ്കം ഈ വര്‍ഷം റിലീസിനൊരുങ്ങുകയാണ്. ഇതിനിടെ മാമാങ്കത്തിലെ ഫസ്റ്റ് ലുക്ക് കഴിഞ്ഞ ദിവസം പുറത്ത് വന്നു. ചാവേറുകളുടെ കഥ പറയുന്ന ചിത്രത്തില്‍ യുദ്ധത്തിനിടെ വാളും പരിചയും വീശി ഓടുന്ന മമ്മൂട്ടിയും ഉണ്ണി മുകുന്ദനുമായിരുന്നു പോസ്റ്ററിലുണ്ടായിരുന്നത്. ഇവരെ പോലെ തന്നെ ശ്രദ്ധിക്കപ്പെടുന്നൊരു മുഖം കൂടി ആ പോസ്റ്ററിലുണ്ടായിരുന്നു.

മമ്മൂട്ടിയ്ക്കും മുകളില്‍ പറന്ന് പൊങ്ങി വായുവില്‍ വെട്ടുന്ന ഒരു കൊച്ച് പയ്യനായിരുന്നു ഇത്. പോസ്റ്റര്‍ വൈറലായതിന് പിന്നാലെ ആരാണ് ഈ പയ്യനെന്ന് അന്വേഷിച്ചവരാണ് കൂടുതല്‍ പേരും. ഒടുവില്‍ ഈ കുട്ടി ചേകവരെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. ആറാം ക്ലാസുകാരനായ ചെറിയൊരു പയ്യനാണ് മാമാങ്കത്തിലൂടെ പ്രേക്ഷകരെ അതിശയിപ്പിക്കാന്‍ പോവുന്നത്. മമ്മൂട്ടി ഫാന്‍സ് ക്ലബ്ബിലൂടെ കൂടുതല്‍ വിവരങ്ങള്‍ വന്നിരിക്കുകയാണ്.

mammootty-mamankam

വൈറലാവുന്ന കുറിപ്പ്..

മാമാങ്കം ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ വാളുയര്‍ത്തി വായുവില്‍ കൂടി പറന്നു വെട്ടുന്ന കുട്ടി ചേകവര്‍. അച്ചുതന്‍ എന്ന ആറാം ക്ളാസ്സുകാരന്‍.. മാമാങ്കത്തില്‍ മമ്മൂക്കയ്ക്ക് ഏറ്റവും വൈകാരിക ബന്ധമുള്ള കഥാപാത്രമാണ് അച്ചുതന്റെ മുഴുനീള കഥാപാത്രം. മാമാങ്ക ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള ബാലനായ ചന്ത്രത്തില്‍ ചന്തുണ്ണിയായി എന്ന വേഷത്തിലാണ് അച്ചുതന്‍ എത്തുന്നത്. മമ്മൂക്കയുടെ വലം കൈയായ അച്ചുതന്‍ പങ്കെടുക്കുന്ന മിന്നല്‍ പിണര്‍ പോരാട്ടങ്ങള്‍ മാമാങ്കത്തിന്റെ ഹൈലൈറ്റാണ്.

കോട്ടയം സ്വദേശിയായ ഈ ബാലതാരം കളരി പഠിച്ച യോദ്ധാക്കള്‍ക്ക് വേണ്ടി നടത്തിയ ഓഡിഷനിലൂടെയാണ് സിനിമയിലേക്ക് എത്തുന്നത്. ചെറിയ പ്രായം മുതല്‍ കളരി പഠിക്കുന്ന അച്ചുതന്‍ സിനിമയ്ക്ക് വേണ്ടി പ്രത്യേകമായും കളരി പഠിച്ചിരുന്നു. മാമാങ്കത്തിലൂടെ ബാലതാരങ്ങളില്‍ നിന്നുള്ള ആദ്യ സൂപ്പര്‍ താരം എന്ന പദവിയിലേക്ക് അച്ചുതന്‍ എത്തുമെന്നാണ് ആരാധകര്‍ പറയുന്നത്. എന്തായാലും മാമാങ്കം വരുന്നത് ഒത്തിരിയധികം സര്‍പ്രൈസുകളുമായിട്ടാണെന്നുള്ള കാര്യത്തില്‍ സംശയമില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X