മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ സിനിമ, മാമാങ്കത്തിന് ഉടന്‍ തിരിതെളിയും! മിനുക്ക് പണികള്‍ പൂര്‍ത്തിയാവുന്നു!

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ആരാധകര്‍ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് മാമാങ്കം. 12 വര്‍ഷത്തിലൊരിക്കല്‍ തിരുന്നാവായ മണപ്പുറത്ത് നടക്കുന്ന മാമാങ്കം പ്രമേയമാക്കി നിര്‍മ്മിക്കുന്ന സിനിമ തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്നത് സജീവ് പിളളയാണ്. സാമൂതിരിയെ വധിക്കാനായി പുറപ്പെടുന്ന ചാവേറുകളായിട്ടാണ് മമ്മൂട്ടി അഭിനയിക്കുന്നത്. മാമാങ്കത്തില്‍ സ്‌ത്രൈണതയുള്ള കഥാപാത്രമടക്കം വ്യത്യസ്ത ഗെറ്റപ്പുകളിലാണ് മമ്മൂട്ടി പ്രത്യക്ഷപ്പെട്ടത്.

നാല് ഷെഡ്യൂളുകളായി നിര്‍മ്മിക്കാന്‍ ഉദ്ദേശിച്ചിരിക്കുന്ന സിനിമയുടെ ആദ്യ രണ്ട് ഷെഡ്യൂളുകള്‍ പൂര്‍ത്തിയായിരിക്കുകയാണ്. ഈ മാസം തന്നെ മൂന്നാം ഷെഡ്യൂള്‍ ആരംഭിക്കും. അതിന് മുന്നോടിയായിട്ടുള്ള മിനുക്കുപണികള്‍ അവസാന ഘട്ടത്തിലേക്ക് എത്തുകയാണ്. ഇക്കാര്യം സിനിമയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് വ്യക്തമാക്കിയിരിക്കുന്നത്.

mamankam

ബിഗ് ബജറ്റിലൊരുക്കുന്ന സിനിമയ്ക്ക് 50 കോടിയോളം രൂപയാണ് മുടക്ക് മുതല്‍ ആവശ്യമായി വരിക. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളിയാണ് മാമാങ്കം നിര്‍മ്മിക്കുന്നത്. ബാഹുബലി 2, മഹധീര, അരുന്ധതി, ഈച്ച തുടങ്ങിയ സിനിമകള്‍ക്ക് വിഷ്വല്‍ ഇഫക്ട് നല്‍കിയ വിഎഫ് എക്‌സ് വിദഗ്ധനാണ് മാമാങ്കത്തിന് പിന്നിലും പ്രവര്‍ത്തിക്കുന്നത്. തായ്‌ലാന്‍ഡില്‍ നിന്നുമുള്ള ജെയ്ക്ക് സ്റ്റണ്ട്‌സാണ് ആക്ഷനൊരുക്കുന്നത്. കളരിയടക്കമുള്ള ആയോധന കലയാണ് മാമാങ്കത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.

മമ്മൂട്ടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ ബോളിവുഡ് നടി പ്രാചി ദേശായിയാണ് നായിക. പ്രാചി മാത്രമല്ലാതെ മറ്റ് അഞ്ച് നായികമാര്‍ കൂടി സിനിമയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. തമിഴ് നടന്‍ അരവിന്ദ് സ്വാമി, സുദേവ് നായര്‍, നീരജ് മാധവ്, മാളവിക മേനോന്‍, തുടങ്ങി എണ്‍പതോളം താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X