twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിയുടെ മാമാങ്കത്തെ കുറിച്ചുള്ള ആ വാര്‍ത്ത സത്യമല്ല! ബ്രഹ്മാണ്ഡ ചിത്രം അങ്ങനെ തന്നെ എത്തും

    |

    Recommended Video

    mammootty's Mamankam teaser is coming soon | #Maamangam | #Mammootty | FilmiBeat Malayalam

    മമ്മൂട്ടിയും മോഹന്‍ലാലും നായകനാവുന്ന ബിഗ് ബജറ്റ് ചിത്രങ്ങളെ കുറിച്ചുള്ള വിശേഷങ്ങള്‍ അറിയാനാണ് സിനിമാപ്രേമികള്‍ കാത്തിരിക്കുന്നത്. മാമാങ്കത്തിലൂടെ മെഗാസ്റ്റാര്‍ വിസ്മയിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. പ്രഖ്യാപനം മുതല്‍ ആകാംഷ വര്‍ദ്ധിപ്പിച്ച അപൂര്‍വ്വം സിനിമകളിലൊന്നാണ് മാമാങ്കം. എം പത്മകുമാറിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടക്കുകയാണ്.

    മാമാങ്കത്തിന്റെ പ്രമോഷന്‍ ജോലികള്‍ ഏകദേശം ആരംഭിച്ച് കൊണ്ടിരിക്കുകയാണ്. പിന്നാലെ സിനിമയെ കുറിച്ചുള്ള വ്യാജ വാര്‍ത്തകളും വന്ന് നിറയുകയാണ്. പ്രീ റിലീസ് ബിസിനസുകള്‍ അടക്കം മാമാങ്കം വമ്പന്‍ തുകയ്ക്ക് വിറ്റ് പോയതായി അടുത്തിടെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അതില്‍ സത്യമൊന്നുമില്ലൊന്നാണ് അണിയറ പ്രവര്‍ത്തകരില്‍ നിന്നും അറിയാന്‍ കഴിയുന്നത്.

    മാമാങ്കത്തെ കുറിച്ച് പുതിയ വിശേഷങ്ങള്‍

    ഇതുവരെ റിലീസിനെത്തിയ മറ്റ് സിനിമകളില്‍ നിന്നും ബിഗ് റിലീസ് പ്രതീക്ഷിച്ചിരിക്കുന്ന മാമാങ്കത്തിന്റെ ബിസിനസുകളെല്ലാം വലിയ രീതിയിലായിരിക്കും. ചിത്രീകരണം പൂര്‍ത്തിയാക്കിയതിന് പിന്നാലെ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും കരാര്‍ നടപടികളും പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ഇതിനിടെയാണ് മാമാങ്കത്തിന്റെ വിദേശ വിതരണാവകാശം 6 കോടിയ്ക്ക് അടുത്ത് രൂപയ്ക്ക് വിറ്റ് പോയതായി റിപ്പോര്‍ട്ടുകള്‍ വന്നത്. എന്നാല്‍ അത് തെറ്റാണെന്നാണ് അണിയറ പ്രവര്‍ത്തകര്‍ തന്നെ വ്യക്തമാക്കുന്നത്.

     മാമാങ്കത്തെ കുറിച്ച് പുതിയ വിശേഷങ്ങള്‍

    മാമാങ്കത്തിന്റെ വിദേശ അവകാശം കൈമാറുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഇടപാട് കഴിഞ്ഞിട്ടില്ലെന്നുമാണ് അറിയുന്നത്. റെക്കോര്‍ഡ് തുകയിലേക്ക് എത്തിയേക്കാവുന്ന ഒരു കരാറിന് ഇടപാട് നടത്താനുള്ള ശ്രമങ്ങളിലാണ് നിര്‍മാതാവ് വേണു കുന്നപ്പിള്ളി. ടീസര്‍ പുറത്തിറങ്ങിയതിന് ശേഷമായിരിക്കും കരാറുകള്‍ നടക്കുകയെന്നാണ് പുതിയ റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാവുന്നത്. നേരത്തെ ഫാര്‍സ് ഫിലിം ഈ അവകാശം സ്വന്തമാക്കിയെന്നായിരുന്നു വാര്‍ത്ത. എന്നാല്‍ കാര്‍ണിവല്‍ സിനിമാല്, വേള്‍ഡ് വൈഡ് ഫിലിംസ്, ഫാര്‍സ് ഫിലിംസ് എന്നിവയുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

     മാമാങ്കത്തെ കുറിച്ച് പുതിയ വിശേഷങ്ങള്‍

    മാമാങ്കം ഈ വര്‍ഷം അവസാനത്തോട് കൂടി തിയറ്ററുകളില്‍ എത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍. മാമാങ്കത്തില്‍ നിന്നും ടീസര്‍ ഉടന്‍ തന്നെ വരുമെന്ന കാര്യം നിര്‍മാതാവ് വേണു കുന്നപ്പിള്ളി അറിയിച്ചിരുന്നു. കൃത്യമായ ദിവസം ഇനിയും അനൗണ്‍സ് ചെയ്തിട്ടില്ല. എങ്കിലു മമ്മൂട്ടിയുടെ ജന്മദിനത്തിനോട് അനുബന്ധിച്ച് സെപ്റ്റംബര്‍ ഏഴിന് മാമാങ്കത്തില്‍ നിന്നും ടീസര്‍ വരുമെന്നാണ് ഔദ്യോഗികമല്ലാത്ത റിപ്പോര്‍ട്ട്. ഇതേ ദിവസം രമേഷ് പിഷാരടിയുടെ ഗാനഗന്ധര്‍വ്വന്‍ എന്ന ചിത്രത്തില്‍ നിന്നും ട്രെയിലര്‍ വരും.

    മാമാങ്കത്തെ കുറിച്ച് പുതിയ വിശേഷങ്ങള്‍

    ആഗോളതലത്തില്‍ വമ്പന്‍ റിലീസിനൊരുങ്ങുന്ന മാമാങ്കം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ഒന്നിച്ച് റിലീസ് ചെയ്യും. 12 വര്‍ഷത്തിലൊരിക്കല്‍ തിരുന്നാവായ മണപ്പുറത്ത് നടക്കുന്ന മാമാങ്കം പ്രമേയമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ലോക രാജ്യങ്ങള്‍ നമ്മുടെ മണ്ണില്‍ ആശ്ചര്യത്തോടെ കണ്ടിരുന്ന മലയാളത്തിന്റെ മഹാമേളയായിരുന്നു മാമാങ്കം.

    മാമാങ്കത്തെ കുറിച്ച് പുതിയ വിശേഷങ്ങള്‍

    സാമൂതിരിയെ വധിക്കാനായി പുറപ്പെടുന്ന ചാവേറുകളെയാണ് മമ്മൂട്ടി അടക്കമുള്ള താരങ്ങള്‍ അവതരിപ്പിക്കുന്നത്. രാജ്യം കണ്ട ഏറ്റവും വലിയ ഉത്സവത്തിനാണ് മലയാളം വീണ്ടും വേദിയാകാന്‍ പോകുന്നത്. കുടിപകയുടെ ചരിത്രം രേഖപ്പെടുത്തിയ പോരാട്ടവും വീരന്മാര്‍ ചോര വീഴ്ത്തി ചുവപ്പിച്ച മാമാങ്കവും ബിഗ് സ്‌ക്രീനില്‍ കാണാം.

    മാമാങ്കത്തെ കുറിച്ച് പുതിയ വിശേഷങ്ങള്‍

    മമ്മൂട്ടിയും ഉണ്ണിമുകുന്ദനാണ് പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബോളിവുഡ് നടി പ്രാചി തെഹ്ലന്‍, തമിഴ് നടന്‍ അരവിന്ദ് സ്വാമി, ഉണ്ണി മുകുന്ദന്‍, കനിഹ, അനു സിത്താര, അഭിരാമി അയ്യര്‍, സുദേവ് നായര്‍, നീരജ് മാധവ്, മാളവിക മേനോന്‍, സുനില്‍ സുഗദ, തുടങ്ങി എണ്‍പതോളം താരങ്ങള്‍ സിനിമയിലുണ്ടാവും. ഇന്ത്യയില്‍ ഇതുവരെ ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ അണിയറ പ്രവര്‍ത്തകരാണ് മാമാങ്കത്തിന്റെ പിന്നണിയിലുള്ളത്.

    English summary
    Mammootty's Mamankam Team Denied Fake News
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X