2019 ലെ ബ്രഹ്മാണ്ഡ ചിത്രം! മാമാങ്കത്തിന് വമ്പന്‍ റിലീസ്! ഇക്കൊല്ലത്തെ പൂജ റിലീസിന് ചിത്രമെത്തുമോ?

ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇറക്കി പ്രതീക്ഷകള്‍ക്ക് ആക്കം കൂട്ടിയിരിക്കുകയാണ് മാമാങ്കം ടീം. ഇന്നലെ മമ്മൂട്ടി ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്ത് വിട്ട പോസ്റ്റര്‍ ആരാധകര്‍ക്കിടയില്‍ വലിയ തരംഗം സൃഷ്ടിച്ചിരുന്നു. ബ്രഹ്മാണ്ഡമായി മാമാങ്കം വരുന്നുണ്ടെന്ന സൂചനയാണ് ഇത് നല്‍കുന്നതെന്ന അഭിപ്രായവുമായി ഇന്ത്യയിലെ പ്രമുഖ നിരൂപകരും എത്തിയിരിക്കുകയാണ്. മമ്മൂട്ടിയ്ക്കും മാമാങ്കത്തിനും പിന്തുണ അറിയിച്ച് മലയാളത്തിലെ യുവതാരങ്ങളും എത്തിയിരിക്കുകയാണ്.

ഏറെ വിവാദങ്ങളും പ്രതിസന്ധികളും നിറഞ്ഞ് നിന്നിരുന്ന മാമാങ്കത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയിരുന്നു. അവസാനഘട്ട മിനുക്ക് പണികള്‍ നടന്ന് കൊണ്ടിരിക്കുന്ന സിനിമ ഈ വര്‍ഷം തന്നെ റിലീസ് ചെയ്യുമെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. ഇനി എല്ലാവര്‍ക്കും അറിയാനുള്ളത് മാമാങ്കത്തിന്റെ റിലീസ് എപ്പോഴായിരിക്കും എന്നതാണ്. ഒടുവില്‍ മാമാങ്കം റിലീസ് തീരുമാനിച്ചിരിക്കുന്നതായി ചില വാര്‍ത്തകള്‍ വന്നിരിക്കുകയാണ്.

  ബ്രഹ്മാണ്ഡമായി മാമാങ്കം

ബ്രഹ്മാണ്ഡമായി മാമാങ്കം

പ്രഖ്യാപനം മുതല്‍ വാര്‍ത്തകളില്‍ ഇടം നേടിയ ചിത്രമായിരുന്നു മാമാങ്കം. ചരിത്രത്തെ ആസ്പദമാക്കി ഒരുക്കുന്ന സിനിമയാണെന്നുള്ളതായിരുന്നു ചിത്രത്തിന്റെ പ്രത്യേകത. വമ്പന്‍ മുതല്‍ മുടക്കില്‍ നിര്‍മ്മിക്കുന്ന മാമാങ്കം സകല റെക്കോര്‍ഡുകളും തകര്‍ക്കാനുള്ള വരവാണെന്ന് പിന്നീട് തെളിഞ്ഞു. കളരിയടക്കമുള്ള ആയോധന കലയാണ് മാമാങ്കത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ആക്ഷനൊരുക്കാന്‍ പ്രമുഖ സ്റ്റണ്ട് മാസ്റ്റര്‍മാരും കൊറിയോഗ്രാഫറും എത്തി. തായ്‌ലാന്‍ഡില്‍ നിന്നുമുള്ള ജെയ്ക്ക് സ്റ്റണ്ട്‌സാണ് ആക്ഷനൊരുക്കുന്നത്. ഇതിഹാസ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ വമ്പന്‍ താരങ്ങളും മാമാങ്കത്തിന് പിന്നിലെത്തി. ഇതോടെ ഇന്ത്യന്‍ സിനിമയിലെ അടുത്ത വിസ്മയത്തിന് മലയാളം സാക്ഷി ആവുമെന്ന സംശയം ബലപ്പെട്ടു.

 റെക്കോര്‍ഡുകള്‍ തിരുത്തും!

റെക്കോര്‍ഡുകള്‍ തിരുത്തും!

ഇതുവരെ മലയാളക്കര സ്വന്തമാക്കിയ പല റെക്കോര്‍ഡുകളും മാമാങ്കം വരുന്നതോടെ തിരുത്തി കുറിക്കുമെന്ന സൂചനയാണ് ഇപ്പോഴുള്ളത്. ബിഗ് റിലീസാണ് തീരുമാനിച്ചിരിക്കുന്നത്. ട്വിറ്ററിലെ ഇന്ത്യാ ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ മാമാങ്കവും ഉണ്ട്. ഈ വര്‍ഷം തന്നെ റിലീസിനെത്തുമെന്ന് നിര്‍മാതാവ് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും കൃത്യമായൊരു ദിവസം പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ പൂജ അവധി ലക്ഷ്യമാക്കി സിനിമ എത്തുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് വന്ന് കൊണ്ടിരിക്കുന്നത്. റിലീസിനോടനുബന്ധിച്ച് തിയറ്റര്‍ ചാര്‍ട്ടിംഗ് ആരംഭിച്ചതായും അനൗദ്യോഗിക റിപ്പോര്‍ട്ടുകളുണ്ട്.

  വമ്പന്‍ റിലീസ് തന്നെ

വമ്പന്‍ റിലീസ് തന്നെ

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ഒന്നിച്ച് റിലീസ് ചെയ്യാനാണ് അണിയറ പ്രവര്‍ത്തകരുടെ നീക്കം. കേരളത്തിലും ആഗോളതലത്തിലും വമ്പന്‍ റിലീസാണ് പ്ലാന്‍ ചെയ്തിരിക്കുന്നതും. ഇതിനകം വലിയ തുകയുടെ ബിസിനസ് ചര്‍ച്ചകള്‍ ആഗോളതലത്തില്‍ ആരംഭിച്ചതായി സൂചനയുണ്ട്. ഫസ്റ്റ് ലുക്ക് പുറത്ത് വന്നതിന് പിന്നാലെ മാമാങ്കത്തിനെ കുറിച്ചുള്ള പുതിയ ഓരോ കാര്യങ്ങള്‍ വന്ന് കൊണ്ടിരിക്കുകയാണ്. നിലവില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയെങ്കിലും മാസങ്ങള്‍ നീണ്ട് നില്‍ക്കുന്ന പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ബാക്കിയാണ്. ശേഷം പ്രമോഷന്‍ വര്‍ക്കുകള്‍ ആരംഭിക്കുമെന്നാണ് മുന്‍പ് നിര്‍മാതാവ് വ്യക്തമാക്കിയത്.

 മാമാങ്ക കാലത്തിന്റെ ഓര്‍മ്മകള്‍

മാമാങ്ക കാലത്തിന്റെ ഓര്‍മ്മകള്‍

രാജ്യം കണ്ട ഏറ്റവും വലിയ ഉത്സവത്തിനാണ് മലയാളം വേദിയാകാന്‍ പോകുന്നത്. 12 വര്‍ഷത്തിലൊരിക്കല്‍ തിരുന്നാവായ മണപ്പുറത്ത് നടക്കുന്ന മാമാങ്കം മലയാളത്തിന്റെ മഹാമേളയായിരുന്നു. ലോക രാജ്യങ്ങള്‍ നമ്മുടെ മണ്ണില്‍ ആശ്ചര്യത്തോടെ കാലുകുത്തിയ മഹത്തായ മാമാങ്ക കാലത്തിന്റെ ഓര്‍മ്മകളുമായിട്ടാണ് മമ്മൂട്ടി ചിത്രം വരുന്നത്. സാമൂതിരിയെ വധിക്കാനായി പുറപ്പെടുന്ന ചാവേറുകളെയാണ് മമ്മൂട്ടി അടക്കം സിനിമയിലെ മറ്റ് താരങ്ങള്‍ അവതരിപ്പിക്കുന്നത്. കുടിപകയുടെ ചരിത്രം രേഖപ്പെടുത്തിയ പോരാട്ടത്തിനും പെറ്റമ്മയേക്കാള്‍ ജന്മനാടിന്റെ മാനത്തിന് വിലകല്‍പ്പിച്ച ധീരന്മാരായ ചാവേറുകളുടെ ചോര കൊണ്ടെഴുതിയ മാമാങ്കത്തിനും മലയാളക്കര വീണ്ടും സാക്ഷിയാവാന്‍ പോവുകയാണ്.

  ദൃശ്യ വിസ്മയത്തിനൊരുങ്ങി..

ദൃശ്യ വിസ്മയത്തിനൊരുങ്ങി..

വലിയൊരു ചരിത്രം പറയാനെത്തുന്ന സിനിമയായതിനാല്‍ സാങ്കേതിക വിദ്യകളെല്ലാം പ്രേക്ഷകരെ ത്രസിപ്പിക്കുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്. ബാഹുബലി 2, മഹധീര, അരുന്ധതി, ഈച്ച തുടങ്ങിയ സിനിമകള്‍ക്ക് വിഷ്വല്‍ ഇഫക്ട് നല്‍കിയ വിഎഫ് എക്‌സ് വിദഗ്ധനാണ് മാമാങ്കത്തിന് പിന്നിലും പ്രവര്‍ത്തിക്കുന്നത്. സജീവ് പിള്ള തിരിക്കഥ എഴുതിയ ചിത്രം എം പത്മകുമാറാണ് സംവിധാനം ചെയ്യുന്നത്. 50 കോടിയോളം ബജറ്റില്‍ കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളിയാണ് നിര്‍മാണം. ബോളിവുഡ് നടി പ്രാചി തെഹ്ലന്‍, തമിഴ് നടന്‍ അരവിന്ദ് സ്വാമി, ഉണ്ണി മുകുന്ദന്‍, കനിഹ, അനു സിത്താര, അഭിരാമി അയ്യര്‍, സുദേവ് നായര്‍, നീരജ് മാധവ്, മാളവിക മേനോന്‍, സുനില്‍ സുഗദ, തുടങ്ങി എണ്‍പതോളം താരങ്ങള്‍ സിനിമയിലുണ്ടാവും. ഇവരെ കൂടാതെ നിരവധി ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും സിനിമയുടെ ഭാഗമാവും. എം ജയചന്ദ്രനാണ് മാമാങ്കത്തിന് സംഗീതമൊരുക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X