For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വിവാഹമാണെങ്കില്‍ നായികയെ വേറെ നോക്കാമെന്ന് മമ്മൂട്ടി, കോട്ടയം കുഞ്ഞച്ചനെക്കുറിച്ച് സംവിധായകന്‍

    |

    പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച സിനിമകളിലൊന്നാണ് കോട്ടയം കുഞ്ഞച്ചന്‍. മമ്മൂട്ടിയുടെ കരിയറിലെ മികച്ച സിനിമകളിലൊന്ന് കൂടിയായിരുന്നു ഇത്. ടിഎസ് സുരേഷ് ബാബുവായിരുന്നു ഈ ചിത്രം സംവിധാനം ചെയ്തത്. ഡെന്നീസ് ജോസഫായിരുന്നു ചിത്രത്തിന് തിരക്കഥയൊരുക്കിയത്. രഞ്ജിനി, കെപിഎസി ലളിത, ഇന്നസെന്റ്, സുകുമാരന്‍,ബാബു ആന്റണി, ഗണേഷ് കുമാര്‍ തുടങ്ങി വന്‍താരനിരയായിരുന്നു ചിത്രത്തിനായി അണിനിരന്നത്. ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

    ഈ സിനിമയുടെ പിന്നാമ്പുറ കഥ പറഞ്ഞെത്തിയിരിക്കുകയാണ് സംവിധായകന്‍.നായികയായി പുതിയ ഒരു പെൺകുട്ടിയെയാണ് കണ്ട് വച്ചിരിക്കുന്നത്. നായികയുടെ അനിയത്തിയായി നമ്പർ 20 മദ്രാസ് മെയിലിലെ നായിക സുചിത്രയെയാണ് കണ്ട് വച്ചിരിക്കുന്നത്. അന്ന് ആ സിനിമ ഇറങ്ങിയിട്ടില്ല. ഈ ക്യാരക്ടറിന് വരാമെന്ന് സുചിത്ര പറഞ്ഞു. അങ്ങനെ അത് ബ്ലോക്ക് ചെയ്തു. അപ്പോഴാണ് നായികയായി തീരുമാനിച്ച കുട്ടിക്ക് വലിയ സ്ഥലത്ത് നിന്ന് കല്യാണാലോചന വരുന്നത്.

    അവ‌ർ നേരെ വന്ന് കാണുന്നത് എന്നെയാണ്. ഇത് ഉറപ്പായിട്ടും നടക്കും എന്ന് അവർ പറഞ്ഞു, ഞാൻ പറഞ്ഞു എന്റെ നായികയെയാണ് കൊണ്ട് പോകുന്നത്. ആ കുട്ടിയുടെ അമ്മയോട് പറഞ്ഞപ്പോൾ ഫസ്റ്റ് പ്രിഫറൻസ് നിങ്ങൾക്കാണ് എന്നാണ് പറഞ്ഞതെന്നും സംവിധായകന്‍ പറയുന്നു. ഞാൻ മമ്മൂക്കയോട് സംസാരിച്ചു. കാര്യങ്ങൾ എല്ലാം പറഞ്ഞു.

    Mammootty

    കല്യാണം കഴിച്ച് പോകുന്നെങ്കിൽ പോകട്ടെ ഇതിന്റെ ലൈഫ് ഒന്നും നമ്മൾക്ക് പറയാൻ പറ്റില്ല, നമ്മൾക്ക് വേറെ നായികയെ നോക്കാം എന്നായിരുന്നു മമ്മൂക്കയുടെ മറുപടി. അപ്പോൾ ഷൂട്ടിംഗ് തുടങ്ങാൻ ഒരു മാസമേ ഉള്ളൂ. മണിസാർ എല്ലാ പടവും അന്ന് തിരുവന്തപുരത്താണ് ഷൂട്ട് ചെയ്യുന്നത്. അത് ആദ്യം കുറച്ച് ടെൻഷൻ ഉണ്ടാക്കിയെങ്കിലും പിന്നെ തിരുവനന്തപുരം അമ്പൂരിയിലാണ് ചിത്രം ഷൂട്ട് ചെയ്തത്

    കുഞ്ഞച്ചനായുള്ള മമ്മൂട്ടിയുടെ വരവിന് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. വര്‍ഷങ്ങള്‍ക്കിപ്പുറം സിനിമയുടെ രണ്ടാം ഭാഗം വരുമെന്നറിഞ്ഞപ്പോള്‍ ആരാധകര്‍ ആവേശത്തിലായിരുന്നു. മിഥുന്‍ മാനുവല്‍ തോമസായിരുന്നു ചിത്രത്തെക്കുറിച്ച് പ്രഖ്യാപിച്ചത്. തങ്ങളുടെ അനുവാദമില്ലാതെയാണ് രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനം വന്നതെന്നായിരുന്നു അണിയറപ്രവര്‍ത്തകര്‍ പറഞ്ഞത്. പ്രഖ്യാപനവുമായി ബന്ധപ്പെട്ട് വന്‍വിവാദങ്ങളായിരുന്നു അരങ്ങേറിയത്.

    English summary
    Mammootty's mass dialogue about Kottayam Kunjachan casting recalls director TS Suresh Babu
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X