മമ്മൂട്ടിയുടെ മാസ്സ് എന്‍ട്രിയില്‍ സദസ്സും നിശ്ചലം! താരസമ്പന്നമായി താരപുത്രിയുടെ വിവാഹനിശ്ചയം! കാണൂ
മലയാളികളുടെ പ്രിയപ്പെട്ട സംവിധായകരിലൊരാളാണ് ലാല്‍ ജോസ്. അസോസിയേറ്റായി തുടങ്ങി പിന്നീട് മലയാളത്തിന്റെ എല്ലാമെല്ലാമായി മാറുകയായിരുന്നു അദ്ദേഹം. പ്രേക്ഷകര്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന തരത്തിലുള്ള നിരവധി സിനിമകളാണ് അദ്ദേഹം നമുക്ക് സമ്മാനിച്ചത്. കാവ്യ മാധവനെ നായികയായി അവതരിപ്പിച്ചത് ഉള്‍പ്പടെ നിരവധി താരങ്ങളെയാണ് അദ്ദേഹം സിനിമയില്‍ പരിചയപ്പെടുത്തിയത്. അടുത്തിടെ റിയാലിറ്റി ഷോ നടത്തിയാണ് അദ്ദേഹം തന്റെ സിനിമയിലേക്കുള്ള നായികയേയും നായകനേയും തിരഞ്ഞെടുത്തത്. ലാല്‍ ജോസിന്റെ മകളായ ഐറിന്‍ ലാല്‍ മെഷേരി വിവാഹിതയാകുന്നുവെന്നുള്ള സന്തോഷവാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.
കഴിഞ്ഞ ദിവസമായിരുന്നു വിവാഹനിശ്ചയ ചടങ്ങ് നടത്തിയത്. മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങളും സംവിധായകരും അണിയറപ്രവര്‍ത്തകരുമൊക്കെ താരപുത്രിയെ അനുഗ്രഹിക്കാനായി എത്തിയിരുന്നു. ചടങ്ങിനിടയിലെ വീഡിയോയും ചിത്രങ്ങളുമൊക്കെ ഇതിനോടകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. പതിവ് പോലെ തന്നെ മാസ് എന്‍ട്രിയുമായാണ് ഇത്തവണയും മമ്മൂട്ടി എത്തിയത്. മുണ്ടും ഷര്‍ട്ടുമണിഞ്ഞുള്ള വരവിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. നവ്യ നായര്‍, കുഞ്ചാക്കോ ബോബന്‍, ആന്‍ അഗസ്റ്റിന്‍, അന്നാ രേഷ്മ, അനുശ്രീ, നവ്യ നായര്‍, രമേഷ് പിഷാരടി തുടങ്ങി നിരവധി പേരാണ് ചടങ്ങില്‍ പങ്കെടുക്കാനായി എത്തിയത്. സെപ്റ്റംബര്‍ 16ലേക്കാണ് വിവാഹം നിശ്ചയിച്ചിട്ടുള്ളത്.

യുവതാരനിരയും മുതിര്‍ന്ന താരങ്ങളുമൊക്കെയായി മലയാള സിനിമ ഒന്നടങ്കം ലാല്‍ ജോസിന്റേയും കുടുംബത്തിന്റേയും സന്തോഷത്തില്‍ പങ്കുചേരാനായി എത്തിയിരുന്നു. അരുണ്‍ കുമാര്‍, ജോജു ജോസഫ്, മേജര്‍ രവി, നീരജ് മാധവ് , ഷൈന്‍ ടോം ചാക്കോ, എംടി വാസുദേവന്‍ നായര്‍, കമല്‍, ഹരിശ്രീ അശോകന്‍, കെപിഎസി ലളിത, ശ്രീദേവി ഉണ്ണി, ലെന, ജൂഡ് ആന്‍റണി, അപ്പാനി ശരത്ത്, നരേന്‍, തുടങ്ങിയവരെല്ലാം ചടങ്ങില്‍ പങ്കെടുത്തിരുന്നു.


Click it and Unblock the Notifications