മമ്മൂട്ടിയുടെ കൊലമാസ്സ് എന്‍ട്രിയോടെ രാജയുടെ വിജയാഘോഷം തുടങ്ങി! വീഡിയോ വൈറല്‍! കാണൂ!
മനോഹരമായൊരു വിഷു കൂടി കടന്നുപോയിരിക്കുകയാണ്. മോഹന്‍ലാലും മമ്മൂട്ടിയും സിനിമകളുമായെത്തിയ വിഷു കൂടിയാണ് ഇത്തവണത്തേത്. നീണ്ട നാളുകള്‍ക്ക് ശേഷമാണ് ബോക്‌സോഫീസില്‍ ഒരേസമയം ഇരുവരുേടയും സിനിമകള്‍ മാറ്റുരയ്ക്കുന്നത്. ആരാധകര്‍ കാണാനാഗ്രഹിച്ച തരത്തിലുള്ള സിനിമകളുമായിത്തന്നെയാണ് മോഹന്‍ലാലും മമ്മൂട്ടിയും എത്തിയത്. മാര്‍ച്ച് 28നായിരുന്നു ലൂസിഫര്‍ തിയേറ്ററുകളിലേക്കെത്തിയത്. ആദ്യദിനം മുതല്‍ സിനിമയ്ക്ക് ഗംഭീര പ്രകടനമായിരുന്നു ലഭിച്ചത്. 150 കോടി നേട്ടവുമായി കുതിക്കുകയാണ് ചിത്രം. വൈശാഖ്-ഉദയ് കൃഷ്ണ കൂട്ടുകെട്ടാണ് മധുരരാജയുമായെത്തിയത്. മമ്മൂട്ടിയുടെ രാജയുടെ രണ്ടാം വരവിനും നിറഞ്ഞ കൈയ്യടിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
വ്യത്യസ്തമായ രണ്ട് സിനിമകളുമായാണ് ഇരുതാരങ്ങളും എത്തിയത്. കലക്ഷനില്‍ മാത്രമല്ല പ്രദര്‍ശനത്തിന്റെ കാര്യത്തിലും റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചാണ് ഇരുസിനിമകളും കുതിക്കുന്നത്. 10ാം ദിനത്തിലും പതറാതെ കുതിക്കുകയാണ് മധുരരാജ. സരിത തിയേറ്ററില്‍ നിന്നും മികച്ച കലക്ഷനാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിനകം തന്നെ 20 ലക്ഷം ഇവിടെ നിന്നും മധുരരാജയ്ക്ക് ലബിച്ചിരുന്നു. കൊച്ചി. തിരുവനന്തപുരം മള്‍ട്ടിപ്ലക്‌സുകളില്‍ നിന്നും മികച്ച നേട്ടമാണ് ചിത്രം സ്വന്തമാക്കിയത്. രാജയുടെ വിജയക്കുതിപ്പ് തുടരുന്നതിനിടയിലാണ് അണിയറപ്രവര്‍ത്തകര്‍ അതാഘോഷമാക്കാന്‍ തീരുമാനിച്ചത്.

പാലായിലെ മഹാറാണി തിയേറ്ററിലേക്കായിരുന്നു മമ്മൂട്ടിയും വൈശാഖും ഉദയ് കൃഷ്ണയും ബൈജു ഏഴുപുന്നയും എത്തിയത്. വന്‍ജനാവലിയായിരുന്നു ഇവരെ കാത്തിരുന്നത്. മമ്മൂട്ടിയുടെ വരവിനിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. ഈരാറ്റുപേട്ടയിലെ സൂര്യ തിയേറ്ററിലേക്കും മമ്മൂട്ടി എത്തിയിരുന്നു. മമ്മൂട്ടിയും വൈശാഖും സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങളും വീഡിയോയുമൊക്കെ പങ്കുവെച്ചിരുന്നു. കാണാം.


Click it and Unblock the Notifications











