നടിമാരുടെ തിക്കിലും തിരക്കിലും പെട്ട് മമ്മൂട്ടി!മെഗാസ്റ്റാറിനൊപ്പം ഫോട്ടോ എടുക്കാന്‍ താരങ്ങളുടെ ബഹളം

കഴിഞ്ഞ വര്‍ഷം അമ്മയുടെ വാര്‍ഷിക പൊതുയോഗം വലിയ വിവാദമായിരുന്നു. നടി ആക്രമിക്കപ്പെട്ട കാര്യങ്ങളും ദിലീപിന്റെ രാജിയുമടക്കം യോഗത്തില്‍ പല വിഷയങ്ങളും ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. പലതും വിമര്‍ശനങ്ങള്‍ക്കും വഴിയൊരുക്കിയിരുന്നു. ഇത്തവണ സമാധനപരമായിട്ടാണ് അമ്മ യോഗം അവസാനിപ്പിച്ചത്. ചടങ്ങിലെത്തിയ താരങ്ങുടെ ചിത്രങ്ങളും വീഡിയോസും ഇന്നലെ മുതല്‍ പുറത്ത് വന്നിരുന്നു.

പരിപാടിയില്‍ പങ്കെടുക്കാന്‍ താരങ്ങള്‍ എത്തുന്നതും മറ്റും അമ്മയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജിലൂടെ ലൈവായി പ്രേക്ഷകരിലേക്കും എത്തിയിരുന്നു. ആരാധകര്‍ കാത്തിരുന്നത് മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും വരവിനാണ്. ഒടുവില്‍ മാസ് എന്‍ട്രിയോടെ ഇരുവരും ചടങ്ങിലെത്തി. ഇത് മാത്രമല്ല രസകരമായ ചില വീഡിയോസും പുറത്ത് വന്നിരിക്കുകയാണ്.

മാസ് എന്‍ട്രിയോടെ മമ്മൂട്ടി

25-ാമത് അമ്മയുടെ വാര്‍ഷിക പൊതുയോഗത്തില്‍ മലയാള സിനിമയിലെ മുന്‍നിര താരങ്ങളെല്ലാവരും എത്തി ചേര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം നടന്ന യോഗത്തിന്റെ ദൃശ്യങ്ങള്‍ കൊണ്ട് സോഷ്യല്‍ മീഡിയ നിറഞ്ഞിരിക്കുകയാണ്. യോഗത്തില്‍ പങ്കെടുക്കാന്‍ നീലനിറമുള്ള ആഡംബര കാറിലാണ് മമ്മൂട്ടി എത്തിയത്. കഴിഞ്ഞ വര്‍ഷത്തെ പോലെ തന്നെ മമ്മൂട്ടിയുടെ വരവ് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഇത് മാത്രമല്ല അമ്മയുടെ പൊതു യോഗത്തിന് ശേഷം താരങ്ങളെല്ലാം ചേര്‍ന്നിട്ടുള്ള ഫോട്ടോഷൂട്ടിലും മമ്മൂട്ടി വ്യത്യസ്തനായിരിക്കുകയാണ്.

നിലത്തിരുന്ന് താരം

പൊതുവേ സൂപ്പര്‍ താരങ്ങള്‍ ഇരുന്നതിന് ശേഷമാണ് ബാക്കിയുള്ള താരങ്ങള്‍ ചുറ്റുമിരിക്കാറുള്ളത്. ഇത്തവണ ഏറ്റവും അവസാനമാണ് ഫോട്ടോ എടുക്കുന്നതിന് മമ്മൂട്ടി എത്തിയത്. എല്ലാവരും സ്ഥാനം പിടിച്ച് കഴിഞ്ഞിരിക്കുന്നതിനാല്‍ ഇത്തവണ നിലത്ത് ഇരുന്നാണ് മമ്മൂട്ടി മാതൃകയായത്. താരങ്ങള്‍ക്കിടയിലൂടെ കയറിയ മമ്മൂട്ടി കസേരയില്‍ ഇരിക്കുന്നതിന് പകരം സഹതാരങ്ങള്‍ക്കൊപ്പം ഇരിക്കുന്ന വീഡിയോയും ഫാന്‍സ് പേജുകളിലൂടെ പുറത്ത് വന്നിരുന്നു.

ഫോട്ടോ എടുക്കാന്‍ തിരക്ക്

താരങ്ങളെ എവിടെ കണ്ടാലും ഫോട്ടോ എടുക്കാന്‍ ആരാധകര്‍ ബഹളമുണ്ടാക്കുന്നത് പതിവാണ്. അത്തരമൊരു കാഴ്ചയായിരുന്നു ഇത്തവണ അമ്മയുടെ യോഗത്തില്‍ കണ്ടത്. മമ്മൂട്ടിയ്‌ക്കൊപ്പം ഫോട്ടോസ് എടുക്കാന്‍ വേണ്ടി തിരക്ക് കൂട്ടുന്ന നടിമാരായിരുന്നു വീഡിയോയിലുള്ളത്. നടിമാരായ പൊന്നമ്മ ബാബു, തെസ്‌നി ഖാന്‍ അടക്കമുള്ളവരെല്ലാം സെല്‍ഫി ചിത്രത്തിന് വേണ്ടി മെഗാസ്റ്റാറിനൊപ്പം എത്തിയിരുന്നു. ഇതിനെല്ലാം സമ്മതം മൂളി ചിരിച്ച് കൊണ്ട് നില്‍ക്കുന്ന മമ്മൂട്ടി ഓരോരുത്തര്‍ക്കും ഫോട്ടോ എടുക്കാനുള്ള അവസരമൊരുക്കി കൊടുത്തിരുന്നു.

 മോഹന്‍ലാലും മിന്നിച്ചു

മോഹന്‍ലാലും മിന്നിച്ചു

കഴിഞ്ഞ വര്‍ഷമായിരുന്നു അമ്മയ്ക്ക് പുതിയ ഭരണസമിതി അധികാരത്തിലെത്തുന്നത്. അമ്മയുടെ പ്രസിഡന്റായി പതിനെട്ട് വര്‍ഷം സേവനം ചെയ്ത ഇന്നസെന്റ് രാജിവെച്ച് ആ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത് മോഹന്‍ലാല്‍ ആയിരുന്നു. മോഹന്‍ലാല്‍ പ്രസിഡന്റായി കൃത്യം ഒരു വര്‍ഷം പൂര്‍ത്തിയായതിന് പിന്നാലെയാണ് അമ്മയുടെ വാര്‍ഷികയോഗം നടന്നത്. കേരള സ്‌റ്റൈല്‍ കൂര്‍ത്തയും മുണ്ടും ധരിച്ച് മോഹന്‍ലാലിന്റെ വരവും മാസായിരുന്നു. സോഷ്യല്‍ മീഡിയയില്‍ നിറയെ പ്രസിഡന്റിന്റെ ചിത്രങ്ങള്‍ കൊണ്ടും നിറഞ്ഞിരിക്കുകയാണ്. സൂപ്പര്‍ താരങ്ങള്‍ മാത്രമല്ല യുവതാരങ്ങളും ചടങ്ങില്‍ ശ്രദ്ധേയമായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X