മമ്മൂട്ടി മാസല്ല മരണമാസാണ്! ആറ്റുകാല്‍ പൊങ്കാല വേദിയില്‍ മുഖ്യാതിഥിയായി മമ്മൂട്ടിയുടെ മാസ് എന്‍ട്രി!

Recommended Video

ആറ്റുകാല്‍ പൊങ്കാലയ്ക്ക് വിശിഷ്ടാതിഥിയായി മമ്മുക്ക | filmibeat Malayalam

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി ഏറ്റെടുത്തിരിക്കുന്ന സിനിമകള്‍ ഒന്നും രണ്ടുമല്ല. ഇരുപതിന് മുകളില്‍ സിനിമകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതില്‍ ഓരോന്നായി ചിത്രീകരിച്ച് കൊണ്ടിരിക്കുകയാണ്. അത്രയധികം സിനിമകളുടെ തിരക്ക് ഉണ്ടെങ്കിലും പൊതുപരിപാടികളില്‍ സജീവ സാന്നിധ്യമായി മാറുന്ന താരത്തെയാണ് ഈ ദിവസങ്ങളില്‍ കാണാന്‍ കഴിഞ്ഞിരിക്കുന്നത്. ഒന്നിലധികം പരിപാടികളിലാണ് അദ്ദേഹം കഴിഞ്ഞ ദിവസം പങ്കെടുത്തത്.

അതില്‍ ശ്രദ്ധേയം ആറ്റുകാല്‍ പൊങ്കാലയ്ക്ക് വിശിഷ്ടാതിഥിയായി അദ്ദേഹം എത്തിയെന്നുള്ളതാണ്. കഴിഞ്ഞ ദിവസം ആറ്റുകാലിലെത്തിയ മമ്മൂട്ടിയ്ക്ക് ഭക്തരും ആരാധകരും ചേര്‍ന്ന് വമ്പന്‍ സ്വീകരണമായിരുന്നു ഒരുക്കിയിരുന്നത്. മധുരരാജയുടെ ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കവേയാണ് സിനിമ മാറ്റി നിര്‍ത്തി മമ്മൂട്ടി ചടങ്ങിലെത്തിയത്.

mammootty

ക്ഷേത്രം ഭാരവാഹികള്‍ മധുരരാജയുടെ ലൊക്കേഷനിലെത്തിയാണ് മമ്മൂട്ടിയെ ചടങ്ങിലേക്ക് ക്ഷണിച്ചത്. ആയിരക്കണക്കിന് ആളുകള്‍ തിങ്ങി നിറഞ്ഞ് നിന്ന പരിപാടിയിലേക്ക് മാസ് എന്‍ട്രിയോടെയായിരുന്നു മമ്മൂട്ടി എത്തിയത്. ജാതിമതഭേദമില്ലാതെ പ്രവര്‍ത്തിക്കാന്‍ ചിന്തിക്കാനും കഴിയുന്ന ആളാണെന്ന് ഇതിലൂടെ മമ്മൂക്ക വീണ്ടും തെളിയിച്ചിരിക്കുകയാണ്. സ്‌നേഹം പരസ്പരം കൈമാറ്റം ചെയ്യുന്നവര്‍ക്കേ ദൈവ സന്നിധിയില്‍ നിന്ന് പ്രതിഫലം ലഭിക്കുകയുള്ളുവെന്നും സ്‌നേഹിച്ച് ജീവിക്കേണ്ട കാലമാണിതെന്നും മമ്മൂട്ടി പറയുന്നു. ആറ്റുകാല്‍ പൊങ്കാലയെ കുറിച്ച് കേട്ടറിവേ തനിക്കുണ്ടായിരുന്നുള്ളു. ടെലിവിഷന്‍ ചാനലുകളില്‍ ഇതുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ കാണാറുണ്ട്. ഇത്രയും വലിയ ജനസമൂഹത്തെ ഈ അടുത്ത കാലത്തൊന്നും ഞാന്‍ അഭിസംബോധന ചെയ്തിട്ടില്ലെന്നും താരം പറയുന്നു. വളരെ സന്തോഷത്തോടെയാണ് ഈ ഉദ്ഘാടനം ചെയ്യാമെന്ന് ഏറ്റത്. തന്നെ ഇവിടേക്ക് ക്ഷണിച്ചതില്‍ ഒരുപാട് നന്ദിയുണ്ടെന്നും മമ്മൂട്ടി കൂട്ടിചേര്‍ത്തു.

നിലവില്‍ തമിഴില്‍ നിര്‍മ്മിച്ച മമ്മൂട്ടിയുടെ പരന്‍പും തെലുങ്കില്‍ നിര്‍മ്മിച്ച യാത്ര എന്നീ സിനിമകള്‍ തിയറ്ററുകളില്‍ സൂപ്പര്‍ ഹിറ്റായി പ്രദര്‍ശനം തുടരുകയാണ്. ഫെബ്രുവരിയിലെത്തിയ ഇരുസിനിമകളിലും അഭിനയം കൊണ്ട് ഞെട്ടിക്കുന്ന പ്രകടനമാണ് മമ്മൂട്ടി കാഴ്ച വെച്ചിരിക്കുന്നത്. മമ്മൂട്ടി നായകനാവുന്ന ഉടന്‍ തന്നെ ചിത്രീകരണം ആരംഭിക്കാന്‍ ഒരുപാട് സിനിമകള്‍ വേറെയും ഉണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X