മാസ് എന്‍ട്രിയുമായി മമ്മൂക്കയെത്തി.. വടകരയെ ഇളക്കി മറിച്ചെന്ന് പറയാം..! വീഡിയോ കാണൂ..
അടുത്തിടെ അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിന് മമ്മൂട്ടി എത്തിയത് സിനിമാ സ്‌റ്റൈലില്‍ ആയിരുന്നു. മമ്മൂക്കയുടെ ഇഷ്ട വാഹനങ്ങളില്‍ ഒന്നായ പോര്‍ഷേ കാറിലായിരുന്നു അദ്ദേഹം വന്നിറങ്ങിയത്. ഇപ്പോള്‍ കോഴിക്കോട് ജില്ലയിലെ വടകരയിലും അതുപോലൊരു കിടിലന്‍ എന്‍ട്രി കൊടുത്ത് ആരാധകരെ ഇളക്കി മറിച്ചിരിക്കുകയാണ് മെഗാസ്റ്റാര്‍.

വടകരയില്‍ പുതിയതായി ആരംഭിക്കുന്ന കടയുടെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു മമ്മൂട്ടി. അദ്ദേഹത്തെ ഒരുനോക്ക് കാണാനായി ഒഴുകിയെത്തിയത് ആയിരക്കണക്കിന് ആളുകളായിരുന്നു. വന്‍വരവേല്‍പ്പ് തന്നെയായിരുന്നു കിട്ടിയിരുന്നതും. വേദിയിലെത്തിയതിന് ശേഷം ആരാധകരെ അഭിസംബോധന ചെയ്ത് മമ്മൂട്ടി സംസാരിച്ചത് ദയവ് ചെയ്ത് ആ ട്രാഫിക് ബ്ലോക്ക് ഒന്ന് ഒഴിവാക്കി കൊടുക്ക് എന്നായിരുന്നു. അല്ലെങ്കില്‍ അവര്‍ നാളെ പറയില്ലേ ഈ മമ്മൂക്കയെ കാണാന്‍ വേണ്ടി വന്നിട്ടാണ് ഇവിടെ നിന്നും പോവാന്‍ പറ്റാത്തതെന്ന്.
ദയവ് ചെയ്ത് അങ്ങനെ ഒരു സംഭവം ഉണ്ടാക്കരുതെന്നും മമ്മൂട്ടി പറയുന്നു. നിങ്ങള്‍ക്ക് എന്നെ കാണാന്‍ ഞാന്‍ കുറച്ച് നേരം കൂടി നില്‍ക്കാമെന്നും വഴിയൊരുക്കി കൊടുക്കുകയാണ് ആദ്യം വേണ്ടതെന്നും മമ്മൂക്ക സൂചിപ്പിച്ചു. വടകരയില്‍ ആദ്യമായിട്ടായിരുന്നു താന്‍ എത്തിയതെന്നും ഇത്രയും വലിയൊരു ജനക്കൂട്ടത്തെ താന്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നും താരം പറയുന്നു.


Click it and Unblock the Notifications











